അടുത്തിടെയായി കുടുംബ പ്രേക്ഷകരുടെ മനം കവര്ന്നുകൊന്ദ് വളരെ വിജയകരമായി പ്രദര്‍ശനം തുടരുന്ന പരമ്പര ആണ് സാന്ത്വനം .അടുത്ത കാലത്ത് ഒന്നും കുടുംബ പ്രേക്ഷകരെ പ്രത്യേകിച്ച് കുടുംബത്തിലെ ആണുങ്ങളെയും കുട്ടികളെയും പോലും ഇതുപോലെ ആകര്‍ഷിച്ചു പിടിച്ചിരുത്തുന്ന മറ്റൊരു പരമ്പര ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാന്‍ .തമിള്‍ പരമ്പരയായ പാണ്ട്യന് സ്ട്രോസ് ന്റെ റീ മേയിക്കു ആണ് സാന്ത്വനം എന്ന സീരിയല്‍ .
ബാലനും ശ്രീദേവിയും ഹരിയും ഒക്കെ പ്രേക്ഷകരുടെ പ്രീയപ്പെട്ട കഥാപാത്രങ്ങൾ ആയി മാറി കഴിഞ്ഞു .സാന്ത്വനം സീരിയലിലെ കേന്ദ്ര കഥാപാത്രം ആയ ശ്രീദേവിയുടെ വേഷം ചെയുന്നത് ഈ സീരിയലിന്റെ നിർമാതാവ് കൂടിയായ ചിപ്പി ആണ് .ശ്രീദേവിയുടെ ഭർത്താവായി വേഷമിടുന്നത് വളരെ കാലമായി അഭിനയരംഗത്തു മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന രാജീവ് പരമേശ്വര ആണ് .
അടുത്തിടെ മാത്രം രംഗ പ്രവേശം ചെയ്ത കഥാപാത്രം ആണ് അപർണ്ണ .ഹരി എന്ന കഥാപാത്രത്തിന്റെ കാമുകി ആയി ആയിരുന്നു അപർണ്ണ എന്ന അപ്പുവിന്റെ വരവ് .ഈ അപ്പുവിനെ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം .