നമ്മുടെ നാട്ടിൽ വീടുകളിൽ നട്ടു വളർത്തുന്ന ഒരു സാധാരണ മരം ആണ് പപ്പായ .പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ എല്ലാവര്ക്കും അറിവുള്ളതും ആണ് .എന്നാൽ നമ്മൾ സാധാരണയായി വീട്ടിൽ നട്ടുവളർത്തുന്ന പപ്പായ ഒക്കെ അങ്ങ് വളർന്നു പന്തലിച്ചു വലിയ മരം ആയി മാറും ചിലപ്പോ വലിയ തോട്ടി കെട്ടി പപ്പായ കുത്തി ഇടേണ്ട അവസ്ഥ ഒക്കെ ഉണ്ടാകുക പതിവ് ആണ് .
അതുപോലെ തന്നെ മറ്റൊരു പ്രശ്നം ആണ് പപ്പായ ഒരുപാടു വളർന്നു പന്തലിച്ചു പോയി കഴിഞ്ഞാൽ ചെറിയ ഒരു കാറ്റ് വന്നാൽ തന്നെ ഒടിഞ്ഞു വീഴും എന്നുള്ളതും .അപ്പോൾ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം ആയി ഉള്ള കാര്യം വീട്ടിൽ തന്നെ പപ്പായ പൊക്കം ഉണ്ടാകാത്ത രീതിയിൽ ചുവട്ടിൽ തന്നെ കായ പിടിക്കുന്ന രീതിയിൽ സെറ്റ് ചെയ്യുക എന്നുള്ളത് ആണ് .
അപ്പോൾ ഇന്ന് നമുക്ക് അങ്ങനെ എങ്ങനെ പപ്പായ അടിയിൽ തന്നെ കായ പിടിപ്പിച്ചു എടുക്കാം എന്ന് നോക്കാം.