ഇനി കോഴികൾ നിർത്താതെ മുട്ട ഇടും ഈ 4 ഇല കൊടുത്താൽ മതി |

0
1201

കോഴിമുട്ടയുടെ വില ദിനം പ്രതി കൂടി കൂടി വരികയാണ്‌ ,കോഴിയെ വളര്‍ത്തുന്നവര്‍ അല്ലങ്കില്‍ വീട്ടിലെ കോഴിയുടെ മുട്ട കിട്ടിയിട്ട് ആ മുട്ട വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവര്‍ ഒക്കെ ഒരുപാടു പേര്‍ ഉണ്ട് .അങ്ങനെ ഉള്ളവര്‍ സ്ഥിരമായി പറയുന്ന പരാതി ആണ് കോഴി മുട്ട ഇടുന്നത് കുറവാണ് ശരിയായ രീതിയില്‍ കൃത്യമായ ഇടവേളകളില്‍ കോഴി മുട്ട ഇടുന്നില്ല എന്നൊക്കെ ഉള്ളത് .അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് കോഴി സ്ഥിരമായി മുട്ട ഇടുന്നതിനു വേണ്ടി നമ്മള്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ ആണ് .

നമ്മള്‍ വീട്ടില്‍ കോഴികളെ വങ്ങുമ്പോള്‍ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം കോഴിക്ക് വിരക്കുള്ള മരുന്ന് കൃത്യമായ ഇടവേളകളില്‍ കൊടുക്കുക എന്നുള്ളത് ആണ് .കോഴിയെ നിങ്ങള്‍ മറ്റൊരാളില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ വാങ്ങുന്ന സമയത്ത് അവരോടു ചോദിക്കുക വിരയുടെ മരുന്ന് കൊടുത്തോ എന്ന് .അഥവാ കൊടുത്തിട്ടില്ല എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും വിരയുടെ മരുന്ന് വാങ്ങുകയുംഎല്ലാ മാസവും കൊടുക്കുകയും ചെയ്യണം .

സാധാരണയായി കോഴിക്ക് വിരശല്യത്തിന് വേണ്ടി കൊടുക്കുന്നത് അല്ബോമാര്‍ ആണ് അപ്പോള്‍ അല്ബോമാര്‍ വാങ്ങി പ്രായമായ കോഴി ആണ് എങ്കില്‍ ആറു തുള്ളി വീതവും ചെറിയ കോഴികള്‍ക്ക് മൂന്നു തുള്ളി വീതവും എല്ലാ മാസവും കൊടുക്കണം .ഇത് ശരിയായ രീതിയില്‍ കൊടുതില്ലങ്കില്‍ മുട്ട ഉത്പാദനം കുറയും .
ഇനി രണ്ടാമത് ആയിട്ടുള്ള കാര്യമാണ് കോഴികള്‍ക്ക് ആവശ്യമായ സൂര്യപ്രകാശം അടുപ്പിക്കുക എന്നുള്ളത് .സൂര്യപ്രകാശം കൂടുതല്‍ എല്കുന്ന രീതിയില്‍ ജീവിക്കുന്ന കോഴികള്‍ മുട്ട കൂടുതലായി ഇടും .

ഇനി അതി പ്രധാനം ആയിട്ടുള്ള കാര്യമാണ് കോഴികള്‍ക്ക് ഇലകള്‍ കൊടുക്കുക എന്നുള്ളത് .സാധാരണയായി കോഴികള്‍ പലതരത്തിലുള്ള ഇലകള്‍ കഴിക്കാറുണ്ട് എന്നാല്‍ ചില ഇലകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോഴിക്ക് കൊടുത്താല്‍ അവയുടെ ശരീരത്തില്‍ കൂടുതല്‍ പോഷകം എത്തുകയും നന്നായി മുട്ട ഇടുകയും ചെയ്യും അപ്പോള്‍ കോഴികള്‍ മുട്ട ഇടുന്നതിനായി കൊടുക്കേണ്ട ഇലകള്‍ എന്തൊക്കെ എന്ന് നോക്കാം .

കോഴിക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും പോഷകം നിറഞ്ഞ ഇല ആണ് പയര് കളുടെ ഇല .നമ്മുടെ തോട്ടത്തില്‍ വളരുന്ന പയരുകളുടെ ഇല ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞു കോഴി തീറ്റയുടെ ഒപ്പം ചേര്‍ത്ത് കൊടുക്കുന്നത് കോഴിക്ക് നല്ല പോഷണം കിട്ടുന്നതിനും മുട്ട കൂടുതല്‍ ഇടുന്നതിനും കാരണം ആകും .
ഇതുപോലെ തന്നെ മുരിങ്ങ ഇലയും പപ്പായ ഇലയും കോഴിക്ക് കഷ്ണങ്ങള്‍ ആയി മുറിച്ചു ഇട്ടു കൊടുക്കുന്നത് മുട്ട ഉത്പാദനം കൂട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here