മീനുകള്‍ നാലിരട്ടി വലുപ്പത്തില്‍ വളരാന്‍ മീന്‍ തീറ്റ ഇങ്ങനെ വീട്ടില്‍ ഉണ്ടാക്കാം

0
680

ഗൾഫിൽ നിന്ന് ജോലി ഉപേക്ഷിച്ചു വരുന്നവരുടെയും യുവകര്ഷകരുടെയും ഒക്കെ സ്വപ്നം ആണ് മീൻ കൃഷി. എന്നാൽ മീൻ കൃഷിയിൽ നഷ്ടം സംഭവിക്കുന്നതിന്റ പ്രധാന കാരണം ദിനം പ്രതി വർധിച്ചു വരുന്ന മീൻ തീറ്റയുടെ വില ആണ്. നിലവിൽ മത്സ്യ കൃഷി ചെയ്തു കൊണ്ടിരിക്കുന്നവരുടെ കാര്യവും ഇതു തന്നെ.

എന്നാൽ ഒരു കിലോ തീറ്റ വാങ്ങുന്ന പൈസകൊണ്ട് 5കിലോ തീറ്റ അതിലും പോഷക സമ്പുഷ്ടമായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നതാണ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ കുറേ കർഷർ ഈ രീതിയിൽ ആണ് ഇപ്പോൾ തീറ്റ ഉത്പാദിപ്പിച്ചു മീൻ കൃഷിയിൽ ലാഭം നേടുന്നത്. എങ്ങനെ എന്നല്ലേ.

വളരെ കുറഞ്ഞവിലയിൽ ലഭിക്കുന്ന ചോളപ്പൊടി, കടലപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പു തവിട്, കപ്പപ്പൊടി വീട്ടിലുള്ള ഇലവര്ഗങ്ങൾ ഉണക്കി പൊടിച്ചത് (അസോള, ചീരയില, മുരിങ്ങയില )ഇവയെല്ലാം ഒന്നിച്ചു ചൂടുവെള്ളത്തിൽ കുഴച്ചെടുത്തു നൂൽ പുട്ടിന്റെ അച്ചിലൂടെ ചാടിച്ചു ഉണക്കി സൂക്ഷിച്ചാൽ മീനുകൾക്ക് ഉത്തമമായ തീറ്റയായി.
മഴക്കാലത്തും വെയിൽ ഇല്ലാത്തപ്പോഴും വിഷമിക്കണ്ട ആവശ്യം ഇല്ല. കുഴച്ചെടുക്കുന്ന ഉരുളകൾ അങ്ങനെ തന്നെ കുളങ്ങളുടെ വശങ്ങളിൽ വച്ചുകൊടുക്കാം. മീനുകൾ അത് കൊത്തിതിന്നുകൊള്ളും. വിശദമായി ഇതിന്റെ അളവുകളും ചേരുവകളും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here