ഇനി വീട്ടിലെ ഫ്രിഡ്ജ് കരണ്ട് ഉപയോഗിക്കാതെ തന്നെ വര്‍ക്ക്‌ ചെയ്യും ഇങ്ങനെ ചെയ്താല്‍

0
1519

കറന്റ്‌ ഇല്ലാത്ത ഫ്രിഡ്‌ജോ? കുറച്ചു അതിശയം ആയിപോയി എന്ന് തോന്നുന്നില്ലേ? ശരിയാണ് ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ അല്പം പ്രയാസം തന്നെ ആണ്. എന്നാൽ സംഗതി സത്യം ആണ്. പണ്ട് മുതൽ ഉപയോഗിച്ച് വന്നിരുന്ന വളരെ എളുപ്പത്തിൽ ചിലവ് കുറഞ്ഞ കറന്റ്‌ വേണ്ടാത്ത ഫ്രിഡ്ജ് എങ്ങനെ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്.

സംഗതി വളരെ എളുപ്പവും ലാഭകരവും ആണ്. കുറച്ച് ചുടുകട്ടയും മണലും ചണച്ചാക്കും ഉണ്ടെങ്കിൽ നമുക്കിഷ്ടമുള്ള സ്ഥലത്തു വളരെ ഈസി ആയി നിർമിക്കാൻ സാധിക്കും. ചുടുകട്ട അടുക്കി ആദ്യം ഒരു അറ ഉണ്ടാകുക. ഒരു കൈ മുഷ്ടി അകാലത്തിൽ അതിനു ചുറ്റും മറ്റൊരു അറ കൂടി നിർമിക്കുക. രണ്ടു അറകളുടെയും ഇടയിലുള്ള ഭാഗത്ത്‌ മണൽ നിറക്കുക. ചണച്ചാക്കുകൊണ്ടു ഒരു വാതിൽ നിർമിക്കുക. ഉള്ളിലെ അറയ്ക്കു മാത്രം ഉള്ള അളവിലാണ് വാതിൽ നിർമ്മിക്കേണ്ടത്. ഇത്രയും ആയാൽ ഫ്രിഡ്ജ് റെഡി.

ഇനി ഇതിന്റെ പ്രവർത്തനം എങ്ങനെ എന്ന് നമുക്ക് നോക്കാം. ഇതിലെ മണലും ചണച്ചാക്കും ദിവസവും നനച്ചു കൊടുക്കണം. അങ്ങനെ ചെയ്യുന്നത് വഴി അറക്കുള്ളിൽ എപ്പോളും നല്ല തണുപ്പ് നിലനിൽക്കും. പുറത്തെ അന്തരീക്ഷ ഊഷ്മാവിനേക്കാൾ 10ഡിഗ്രി സെൽഷ്യസ് മുതൽ 20ഡിഗ്രി സെൽഷ്യസ് വരെ കുറവായിരിക്കും അകത്തെ അറയിലെ താപനില. ഇതിനുള്ളിൽ പച്ചക്കറികളും മുട്ടയും പാലുമെല്ലാം ആവശ്യാനുസരണം സൂക്ഷിക്കാമo.

പച്ചക്കറികൾ രണ്ടാഴ്ച വരെ ഈ അറക്കുള്ളിൽ വാടാതെ നല്ല ഫ്രഷ് ആയി ഇരിക്കും. കറന്റ്‌ ഇല്ലാത്തപ്പോഴും പച്ചക്കറികൾ അധികം ഉള്ളപ്പോഴും യാതൊരു വിധ ടെന്ഷന്റെയും ആവശ്യം ഇല്ല. ഇതിലെല്ലാം ഉപരി നമ്മുടെ വീട്ടിലെ കറന്റ്‌ ബില്ലിലെ നല്ലൊരു ശതമാനം കുറക്കാനും ഈ ഫ്രിഡ്ജ് കൊണ്ട് സാധിക്കും. പ്രകൃതിയോട് ഇണങ്ങിയ ഈ ഫ്രിഡ്ജ് യാതൊരു വിധത്തിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നുമില്ല.

ഈ ഫ്രിഡ്ജ് സീറോ എനർജി കൂളിംഗ് ചേംബർ എന്ന പേരിലും അറിയപ്പെടുന്നു. ഇത് നിർമിക്കാൻ കൃഷി വകുപ്പിൽ നിന്ന് ധനസഹായം ലഭിക്കുന്നതാണ്. ഈ വീഡിയോ കണ്ട് ഇതിന്റ ലളിതമായ പ്രവർത്തനം മനസിലാക്കി നമുക്കും വീടുകളിൽ നിർമിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here