ഈ ചെയ്തത് ചെറ്റത്തരമാണ്,, ചെറ്റത്തരം എന്നെ പറയാൻ പറ്റൂ,,

0
345

ഈ കോവിഡ് കാലത്ത് സർക്കാർ പറയുന്ന നിർദ്ദേശങ്ങളും നിയമങ്ങളും എല്ലാവരും അനുസരിക്കണം, അത് ഈ നാടിൻറെ ആവശ്യമാണ് ഈ സമൂഹത്തിന്റെ നിലനിൽപ്പിന്റെ ആവശ്യമാണ്,, ഇന്ന് ജീവിച്ചിരിക്കുന്നു എന്നതിനേക്കാൾ നാളെ ജീവനോടെ ഇവിടെ ഉണ്ടായിരിക്കണം എന്നതാണ് പ്രസക്തം. പക്ഷെ ഈ ചെയ്തത് ചെറ്റത്തരമാണ്,, ചെറ്റത്തരം എന്നെ പറയാൻ പറ്റൂ,,

പാവപ്പെട്ട ഒരു മത്സ്യക്കച്ചവടക്കാരനോട് ഈ ചെയ്തത് ചിലപ്പോൾ നിങ്ങളുടെ ജോലിയുടെ ഭാഗമാവാം അത് അംഗീകരിക്കുന്നു,, എന്നാൽ അയാളെ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിന്റെ ആ മത്സ്യം നശിപ്പിക്കാതെ തിരിച്ചു കൊടുത്തിരുന്നുവെങ്കിൽ നിങ്ങൾ ചെയ്തത് ന്യായമാണ്,, പക്ഷെ ആ മത്സ്യം ഉപയോഗശൂന്യമാക്കി ഓയിൽ ഒഴിച്ചു നശിപ്പിച്ചത് തികച്ചും അംഗീകരിക്കാൻ കഴിയില്ല സാറന്മാരെ,,വീട് പട്ടിണിയാവാതിരിക്കാൻ അന്നത്തെ അന്നത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സാധാരണക്കാരന്റ നെഞ്ചത്തോട്ട് കുതിരകയറാൻ കാട്ടുന്ന ഈ ആവേശം, സാറന്മാ,ര് മടിയിൽ കനമുള്ള മുതലാളിമാരുടെ നെഞ്ചത്തോട്ട് കാട്ടാൻ ചങ്കുറപ്പുണ്ടോ,, ഉണ്ടാവില്ല,,,

കാരണം മുഷിഞ്ഞ വേഷമിട്ട് വിയർപ്പിന്റെ ഗന്ധമുളവനെ കാണുമ്പോൾ,, സർക്കാരിന്റെ എല്ലാ ആനുകൂല്യവും പറ്റി വെറുതെയിരുന്ന് കൊഴുക്കുന്ന ചില ഏമാന്മാർക്കുണ്ടാവുന്ന ചൊറിച്ചിലുണ്ടല്ലോ,, ആ ചൊറിച്ചിൽ മാറ്റാൻ പുത്തൻ നോട്ടിന്റെ നല്ല സുഗന്ധം മാത്രമേ മതിയാവൂ എന്ന് ശാഡ്യം പിടിക്കരുത് സാറന്മാരെ,, അങ്ങിനെ ശാഡ്യം പിടിച്ചവന്മാരെയൊക്കെ ജനങ്ങൾ നന്നയി കൈകാര്യം ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ് ,, വീട്ടിൽ വിശപ്പ് സഹിക്കാതെ കരഞ്ഞു തളർന്നുറങ്ങുന്ന കുട്ടികളുടെ മുഖത്തെ ദൈന്യത കൊണ്ടാവാം ആ പാവപ്പെട്ടവൻ ആരോടൊക്കെയോ കടവും വാങ്ങി മത്സ്യം വിൽക്കാനിറങ്ങിയത്,,

അല്ലാതെ പറ്റിച്ചും വെട്ടിച്ചും കള്ളക്കടത് നടത്തിയും കൊടികളുണ്ടാക്കി പബ്ബിലും ക്ലബ്ബിലും ബാറിലും കൊണ്ടുപോയി ലക്ഷങ്ങളിങ്ങനെ വാരിഎറിഞ്ഞു രാഷ്ട്രീയക്കരുടെയും ഉദ്യോഗസ്ഥന്മാരുടെയും ഇഷ്ടതോഴിയായി വിലസിനടക്കുന്ന സ്വപ്നയെപോലുള്ള കൊച്ചമ്മമാരുടെജീവിത രീതി അനുകരിക്കാനൊന്നുമല്ല,,.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക എന്നിട്ട് നിങ്ങള്‍ തന്നെ പറയുക ഇത് ന്യായം ആണോ ഇങ്ങനെ ചെയ്യാമോ .

LEAVE A REPLY

Please enter your comment!
Please enter your name here