ദോശ മാവുകൊണ്ട് കിടിലന്‍ തേന്‍ മിട്ടായി ഉണ്ടാക്കാം

0
199

ഇന്ന് നമ്മു തേൻ മിട്ടായി എങ്ങനെ വളരെ എസ്സി ആയി വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം .

അപ്പൊ ഈ തേൻ മിട്ടായി ഉണ്ടാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുത്തു ആ ബൗളിലേക്കു ഒരു കപ്പു പച്ചരി എടുക്കുക .ഇനി ഒരു മൂന്നു ടേബിൾ സ്പൂൺ ഉഴുന്ന് കൂടെ അറിയിലേക്കു ഇട്ടു കൊടുക്കുക .ഇനി കുറച്ചു വെള്ളം ഒഴിച്ച് നല്ല വൃത്തിയായി അറിയും ഉഴുന്നും കഴുകി എടുക്കുക ,

അരിയും ഉഴുന്നും കഴുകിയതിനു ശീഷം അരിയിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു നാല് മണിക്കൂർ നേരത്തേക്ക് കുതിരാൻ വെക്കുക .നാല് മണിക്കൂറിനു ശേഷം ഒരു മിക്സിയുടെ ജാർ എടുത്തു ആ ജാറിലേക്കു നമ്മൾ കുതിർക്കാണ് വച്ച അരിയും വെള്ളംവും ഒഴിക്കുക .

ഇനി ജാര്‍ അടച്ചു മിക്സിയിൽ വച്ച് നാനായിട്ടു നമ്മുടെ അരി അരച്ചെടുക്കുക .
ഇപ്പൊ കണ്ടോ അരി ഞാൻ നന്നായി അരച്ച് എടുത്തിട്ടുണ്ട് .ഇനി നമ്മൾ അരച്ചെടുത്ത അരി ഒരു ബൗളിലേക്കു മാറ്റാം
ഇനി ഇതിലേക്ക് കാൽ ടീ സ്പൂൺ ബേക്കിങ് സോഡാ ,ഒരു നുള്ളു ഉപ്പു ,ഒരു രണ്ടു മൂന്നു ഡ്രോപ്പ് ഫുഡ് കളർ അത് നിങ്ങള്ക്ക് നിങ്ങള്ക്ക് ഇഷ്ടമുള്ള ഫ്ലേവേഴ് ചേർക്കാം ,ഞാൻ ഇപ്പൊ സ്ട്രോബെറി ആണ് ചേർക്കുന്നത് .ഫുഡ് കളറിന് പകരം ബീറ്റ്റൂട്ട് നീര് ചേർത്താലും മതി .ഇവ

എല്ലാം ചേർത്തതിന് ശേഷം മാവു നന്നായി ഒന്ന് മിക്സ് ചെയ്യുക .ഇനി ഒരു പാൻ എടുത്തു അടുപ്പത്തു വെച്ച് തീ കത്തിക്കുക .തീ കത്തിച്ചതിനു ശേഷം ആ പാനിലേക്കു അരക്കപ്പ് പഞ്ചസാര ഇടുക ശേഷം അരക്കപ്പ് വെള്ളം കൂടെ ചേർത്ത് ഇളക്കി കൊടുക്കുക തീ ലോ ഫ്ലെയിമിൽ ഇടണം .പഞ്ചസാരയും വെള്ളവും ആയി ചേർന്ന് പാനി പരുവം ആകുന്നതു വരെ ഇളക്കി കൊടിത്തുകൊണ്ടിരിക്കണം .പഞ്ചസാരയും വെള്ളവും ചേർന്ന് പാനി പരുവം ആകുമ്പോ തീ ഓഫ് ചെയ്തു രണ്ടു തുള്ളി നാരങ്ങാ നീര് കൂടെ അതിൽ ചേർക്കുക ഇനി ഒന്ന് ഇളക്കിയതിനുശേഷം അടുപ്പിൽ നിന്നും മാറ്റി വെക്കുക .

ഇനി എങ്ങനെ തയാറാക്കാം എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here