അന്നുപെയ്ത മഴയിൽ*
“പേരു കേട്ടപ്പോൾ ഒരു ഊള കഥയാണെന്ന് വിചാരിക്കരുത് മുഴുവൻ വായിച്ചുനോക്കൂ…”””
കല്യാണം കഴിക്കാത്തവർ നിർബന്ധമായും വായിക്കുക
ഒരു ഇടവമാസത്തിലെ മഴയിൽ തണുപ്പ് ഉള്ള രാത്രിയിൽ അവളെ ഓർത്ത് ഉറങ്ങാൻ കിടന്നപ്പോൾ
തേപ്പ് കിട്ടിയതിന് ശേഷം ഇനിയൊരു പെണ്ണ് ജീവിതത്തിൽ ഇല്ല എന്ന് പതിനായിരം വട്ടം പ്രതിജ്ഞ ചെയ്തിരുന്നു …
കൂട്ടുകാരുടെയും വീട്ടുകാരുടെയും ബ്രെയിൻ വാഷ് കാരണം ആ ചിന്തമാറി
അവൾക്ക് ദിവ്യ പ്രേമം ഒന്നും ആയിരുന്നില്ല വെറും ഭ്രമം മാത്രമായിരുന്നു..
കൗമാര പ്രായത്തിൽ പ്രണയം എന്താണെന്ന് അറിയാനുള്ള പൂതി അവൾ എന്നിലൂടെ നടപ്പാക്കി എന്ന് തന്നെ പറയാം.
അവളെ കുറ്റപ്പെടുത്താനോ മറക്കാനോ കഴിഞ്ഞില്ല എല്ലാം വിധി കാരണം ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടെ ഇരുന്നു.
അന്ന് മുതൽ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് ഇടയ്ക്ക് ഇടക്ക് മനസ്സിൽ പറയുമായിരുന്നു.
പക്ഷേ വീട്ടുകാരുടെ നിർബന്ധപ്രകാരം
ഇന്നലെ ഞാനൊരു
ചായ കുടിക്കാൻ പോയിരുന്നു….
50 സെൻറ് പറമ്പും പുരയിടവും ചുറ്റി കറങ്ങിയിട്ട് അതിനുശേഷമാണ് വീട്ടിലേക്ക് കയറാൻ പോയത് ..
നല്ല തണുപ്പുള്ള അന്തരീക്ഷം വീടിനു പുറകിൽ ജാതി തോട്ടം മുൻവശത്ത് നല്ല മുട്ടൻ 5 തേക്ക് മരം പ്ലാനിംഗ് തുടങ്ങിയപ്പോൾ തന്നെ…
ഒരാൾ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്നു തലയിൽ മുടിയില്ല അപ്പോൾ തന്നെ തോന്നി മാമൻ ആയിരിക്കും
മാമൻ തന്നെ
ആ ചോദ്യം ഒഴിവാക്കാൻ കഴിയില്ലല്ലോ..
വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ…??
കൂടെയുള്ള എൻറെ ചങ്കിനെ മറുപടി
“പിന്നെ ലഡാക്കിലേക്ക് ട്രിപ്പ് പോവുകയാണല്ലോ കണ്ടു പിടിക്കാതിരിക്കാൻ”
മാമൻ ചിരിയോടെ കാറിന് അല്ലേ വന്നത്…?
അല്ല വിമാനത്തിന് അപ്പുറത്തെ പാടത്ത് ഇറക്കി ഇങ്ങോട്ട് കാർ വിളിച്ചു പോന്നു
തമാശക്കാരൻ ആണല്ലേ കൂട്ടുകാരൻ…
“ഞാൻ അവനെ ചേർത്തുപിടിച്ച് ചെവിയിൽ പറഞ്ഞു ….
മോനെ….നിന്റെ….🙊
മിണ്ടാതിരിക്ക്…
അവൻ “ok കുട്ടാ മിണ്ടൂല”
ചായ കുടി തുടങ്ങി…
വീണ്ടും
അവൻ
“ഇത് പശുവിൻപാൽ ആണോ”….
മാമൻ
അല്ല ഒട്ടകത്തിന്റ ആണ് വൈകിട്ട് വരും മേയാൻ വിട്ടിരിക്കുകയാണ്
മാമൻ നൈസായിട്ട് ഒരു തൂക്ക്
ഇവനാരെടാ വന്നപ്പോൾ തുടങ്ങിയത് ആണല്ലോ….
ഞാൻ അവനോട്
സമാധാനമായല്ലോ ഇനിയെങ്കിലും മിണ്ടാതിരിക്കുക
മുൻപിൽ കുറേ പലഹാരങ്ങൾ…
ആ വീട്ടിലെ കാർന്നവർ
ഉറക്കെ വിളിച്ചു പറഞ്ഞു….
ഓളോട് ഒന്ന് റെഡിയായി
വരാൻ പറയു…
“അതെന്താടാ വല്ല പാടത്തും കൊണ്ട് വെക്കുകയാണോ എത്ര ഉറക്കെ വിളിച്ചു പറയാൻ ”
ഞാൻ അവനോട് മുത്തേ പറഞ്ഞുതരാം
കാർണവർ പെണ്ണിനെ വിളിച്ചതാ
അതുകേട്ടപ്പോൾ
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി….
മുൻപിൽ ഇരുന്ന
ആഹാരത്തിൽ നിന്നും
ഒരു ലഡ്ഡു എടുത്തു വായിൽ വയ്ക്കാൻ തുടങ്ങിയതും…
ഓള് റെഡി ആയി വന്നു….
അത് കണ്ടപ്പോൾ ലഡു കയ്യിൽ തന്നെ വെച്ചു…
ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ മറുപടി….
എനിക്കിപ്പോൾ കല്യാണം വേണ്ട
എല്ലാവരും കേൾക്കേ അവൾ ഉറക്കെ പറഞ്ഞു….
എനിക്ക് ഒരാളെ ഇഷ്ടമാണ്….
എനിക്ക് ഓനെ തന്നെ മതി….
വീട്ടുകാരെല്ലാം വിഷമത്തിലായി….
എന്റെ മുന്നിൽ അവർ നാണംകെട്ടു….
എന്റെ കയ്യിൽ ഇരുന്ന ലഡു തന്നെ പൊട്ടി….
എന്താണ് ചെയ്യേണ്ടത് എന്നറിയാതെ….
ഞാൻ അവിടെ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ…..
പിന്നിൽ നിന്നും ഒരു വിളി….
വേറാരുമല്ല…
കാണാൻവന്ന പെണ്ണിന്റെ കൂട്ടുകാരി….
എന്നോട് ചോദിക്കുവാ….
എന്റെ വീട്ടിൽ ചായ
കുടിക്കാൻ വരുന്നോ എന്ന്…..
കൂട്ടുകാരൻ പിന്നെന്താ വരാമല്ലോ നല്ല വിശപ്പുണ്ട് രാവിലെ പോന്നതാണ് എന്താ കറി..
ഈ മൈരൻ ഞാനെന്ന കൊല്ലും
പോണവഴിക്ക് വണ്ടി നിർത്തി ഞാൻ വാങ്ങിത്തരാം
എന്നാ കുഴിമതി എന്തു പണ്ടാരം വേണമെങ്കിലും വാങ്ങിച്ചു തരാം അവളോട് ചോദിക്കട്ടെ എന്താ എന്ന്
എനിക്ക് നിങ്ങളെ പെരുത്ത് ഇഷ്ടമായി എന്ന്…..
എന്തായാലും ആ ചായകുടി ഉഷാറായി…
ഞാൻ പിന്നെയും മുടി പുതച്ച് കിടന്നു ഉറങ്ങി…
കൊറോണ കാലമായതുകൊണ്ട് വീട്ടിൽ തന്നെയല്ലേ സ്വപ്നം കാണാൻ ടാക്സ് കൊടുക്കണ്ടല്ലോ കണ്ടു കണ്ടു യൂസഫ് അലിയെ അവരെ ഞാൻ തോൽപ്പിക്കും
എന്നോടാ കളി…
NB:കല്യാണം കഴിക്കുന്നതും വിമാനം വാങ്ങുന്നതും ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പ് കിട്ടുന്നത് ആ വേൾഡ് കപ്പിലെ ഏറ്റവും നല്ല കളിക്കാരൻ ഞാൻ ആകുന്നതും
ലോട്ടറി അടിക്കുന്നതും പാവങ്ങളെ സഹായിക്കുന്നതും സ്വപ്നം കാണാൻ ഉള്ളതാണ് ഒന്നുകൂടി കിടക്കട്ടെ
നല്ല മഴ നല്ല തണുപ്പ് WoW പൊളി സാധനം
🙊🙊😁🙏🏽
സായ്✒️