പ്രതിരോധ കുത്തിവയ്പ്പുകൾ കുഞ്ഞുങ്ങളുടെ ജന്മാവകാശമാണ്. ഓരോ കുത്തിവയ്പ്പും അവർക്ക് കൃത്യസമയത്തു ലഭിക്കുന്നു എന്നുറപ്പാക്കേണ്ടത് ഓരോ ദിവസവും പുതിയ പകർച്ചവ്യാധികൾ രംഗപ്രവേശം ചെയ്യുന്ന ഈ കാലത്ത് കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ കർത്തവ്യമാണ്.
ബാലിശമായ കാരണങ്ങൾ നിരത്തി കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ നിഷേധിക്കുന്നതുവഴി അവർക്ക് രോഗബാധയേൽക്കുകയാണെങ്കിൽ അത് മാതാപിതാക്കൾ ക്ഷണിച്ചു വരുത്തുന്ന അപകടം അല്ലാതെ മറ്റൊന്നും അല്ല. പ്രതിരോധകുത്തിവയ്പുകളുടെ ചരിത്രത്തെക്കുറിച്ചും വിവിധകാലയളവുകളിൽ കുഞ്ഞുങ്ങൾക്ക് നൽകേണ്ട പ്രതിരോധകുത്തിവയ്പുകളെക്കുറിച്ചും കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം മുൻ മേധാവി ആയിരുന്ന ഡോ. സി.കെ. ശശിധരൻ സംസാരിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയ്യുക.