ഇഡ്ഡലി പാത്രത്തില്‍ ബേക്കറിയില്‍ കിട്ടുന്ന അതെ രുചിയുള്ള പാല്‍ പാൽ ബൺ ഉണ്ടാക്കിയാലോ

0
728

നമുക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പാല്‍ ബന്‍ ഇന്ന് നമുക്ക് നല്ല സോഫ്റ്റ്‌ പാല്‍ ബന്‍ വളരെ ഈസിയായി ഇടലിപത്രത്തില്‍ എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .പാവ് ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാല്‍ ബന്നിന്റെ ഷേപ്പില്‍ ആണ് കേട്ടോ ഞാന്‍ ഇന്ന് ഇത് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് നിങ്ങള്ക്ക് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഷേപ്പ് കൊടുകാം .


അപ്പൊ നമ്മുടെ പാല്‍ ബന്‍ തയാറാക്കുന്നതിനായി ആദ്യമേ തന്നെ അത്യാവശ്യം വലുപ്പമുള്ള ഒരു ബൌള്‍ എടുക്കുക ഇനി ഈ ബോവ്ളിലേക്ക് ഒരു കപ്പു ഇളം ചൂടുള്ള പാല്‍ ഒഴിച്ച് കൊടുക്കുക .ബൌളില്‍ പാല്‍ ഒഴിച്ചതിനു ശേഷം പാലിലേക്കു രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ,രണ്ടു ടീ സ്പൂണ്‍ യീസ്റ്റ് എന്നിവ ചേര്‍ത്ത് കൊടുക്കുക ഇനി പാല്‍ നന്നായി മിക്സ് ചെയ്യുക .

നന്നായി മിക്സ് ചെയ്തതിനു ശേഷം ബൌള്‍ ഒരു മൂടി ഉപയോഗിച്ച് അടച്ചു അഞ്ചു മിനിട്ട് നേരത്തേക്ക് മാറ്റി വെക്കുക .അഞ്ചു മിനിട്ട് കഴിയുമ്പോ ബൌള്‍ തുറന്നു നോക്കാം . പാല്‍ കണ്ടോ ഇങ്ങനെ ഈ അവസ്ഥയില്‍ ആയിരിക്കും ഇരിക്കുക .സംഭവം പൊളി അല്ലെ .അപ്പൊ ഇനി നമുക്ക് ഇതിലേക്ക് ഇനി ഒരു രണ്ടു കപ്പു മൈതയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .

ഇനി ഇത് നമ്മള്‍ പോരോട്ടക്കും ചപ്പാത്തിക്കും ഒക്കെ മാവ് കുഴക്കുന്നതുപോലെ നന്നായി കുഴക്കുക നന്നായി ഇടിച്ചു പരത്തി തകര്‍ത്തു തിമിര്‍ത്തു കുഴക്കണം .ഇപ്പൊ ഞാന്‍ ഇത് നന്നായി കുഴച്ചു എടുത്തിട്ടുണ്ട് .ഇനി നമ്മള്‍ കുഴച്ചുവച്ച ഈ മൈതയിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് അല്ലങ്കില്‍ ബട്ടര്‍ ചേര്‍ത്ത് കൊടുക്കുക . ഇനി വീണ്ടും നമ്മുടെ മൈതാ ഇടിച്ചു പിഴിഞ്ഞ് കുഴച്ചു മറിക്കുക .മൈത ഇടിച്ചു പിഴിഞ്ഞ് കുഴക്കുമ്പോള്‍ മൈതാ കുഴയുക മാത്രമല്ല നമുക്ക് നല്ല ഒരു എക്സര്‍ സായിസ് ചെയ്ത ഫീല്‍ കിട്ടുകയും ചെയ്യും .

അപ്പൊ നന്നായി കുഴച്ചതിനു ശേഷം ഇനി ഒരു ഫുഡ്‌ wrap വച്ച് നമ്മുടെ ബൌള്‍ ഇങ്ങനെ കവര്‍ ചെയ്യുക ഫുഡ്‌ wrap ഇല്ലങ്കില്‍ എന്തെങ്കിലും അടപ്പ് ഉപയോഗിച്ചാലും മതി പക്ഷെ ബൌള്‍ വലുത് ആയിരിക്കണം ഇല്ലങ്കില്‍ മാവ് പുളിച്ചു മറിഞ്ഞു പുറത്തു പോകും .അപ്പൊ ഇനി ഇത് രണ്ടു മണികൂര്‍ നേരത്തേക്ക് പുളിക്കുന്നതിനായി മാറ്റി വെക്കുക .ഏകദേശം രണ്ടു മണികൂര്‍ കൊണ്ട് പുളിച്ചു വരേണ്ടത് ആണ് ഇനി പുളിച്ചില്ല എങ്കില്‍ പുളിക്കുന്നത് വരെ വെക്കുക .

അപ്പൊ രണ്ടു മണികൂര്‍ ആയിട്ടുണ്ട് കണ്ടോ നമ്മുടെ മാവ് നല്ല കിടു ആയിട്ട് പുളിച്ചു പൊങ്ങി വന്നിട്ടുണ്ട് .ഇനി നമുക്ക് ഈ മാവ് ഒന്ന് കൂടെ നന്നായിട്ട് ഒന്ന് കുഴക്കാം .നല്ലതുപോലെ കുഴച്ചതിനു ശേഷം മാവ് കുക്ക് ടോപ്പിലേക്ക് ഇടുക .ഇനി ഒരു കത്തി ഉപയോഗിച്ച് നമുക്ക് നമ്മുടെ ഈ മാവു ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ചു എടുക്കാം ഞാന്‍ ഇപ്പൊ ആറു പീസ്‌ ആയിട്ട് ഇത് മുറിച്ചു എടുത്തിട്ടുണ്ട് .ഇനി ഇത് ചെറിയ ഉരുളകളാക്കി എടുക്കുക .


ചെറിയ ഉരുള ആക്കിയതിന് ശേഷം ഒരു കേക്ക് മോള്ഡ് എടുത്തു അതില്‍ ഇത്തിരി ഉരുക്കിയ ബട്ടര്‍ അല്ലങ്കില്‍ നെയ്‌ തേച്ചു പിടിപ്പിക്കുക .ഇനി
നമുക്ക് ഒരു കേക്ക് മോള്ടിലേക്ക് ഇത് പെറുക്കി വെക്കാം .നിങ്ങള്ക്ക് ഇഷ്ടമുള്ള ഏതു മോള്ഡ് വേണേലും ഉപയോഗിക്കാം കേട്ടോ
വേണമെങ്കില്‍ ഇടലി തട്ടും ഉപയോഗിക്കാം .

പ്പോള്‍ മോള്ടില്‍ ഇങ്ങനെ പെറുക്കി വച്ചതിനു ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് ഇങ്ങനെ മൂടിയതിന് ശേഷം പതിനഞ്ചു മിനിട്ട് നേരത്തേക്ക് മാറ്റി വെക്കുക .പതിനഞ്ചു മിനിട്ട് കഴിയുമ്പോള്‍ തുറന്നു നോക്കുക അപ്പോള്‍ നമ്മുടെ ബന്‍ ഒന്ന് കൂടെ പൊന്തി വന്നിട്ടുണ്ടാകും .

ഇനി ഈ ബന്നിന്റെ മുകളില്‍ ഒരു ബ്രഷ് ഉപയോഗിച്ച് കുറച്ചു പാല്‍ തേച്ചു പിടിപ്പിക്കുക അതിനു ശേഷം ഒരു ഇഡ്ഡലി പത്രം എടുത്തു അടുപ്പത് വച്ച് തീ കത്തിച്ചതിനു ശേഷം അതില്‍ കുറച്ചു ഉപ്പുപൊടി ഇടുക ശേഷം ഇതുപോലെ ഒരു സ്റ്റാന്റ് അതില്‍ വച്ചതിനു ശേഷം പാത്രം അടച്ചു വച്ച് പത്തു മിനിട്ട് നേരത്തേക്ക് പ്രീ ഹീറ്റ് ചെയുക .പത്തു മിനിട്ടിനു ശേഷം പത്രം തുറന്നു ബന്‍ അതില്‍ വെക്കുക .
ഇനി പാത്രം അടച്ചു തീ ലോ ഫ്ലെമില്‍ ഇട്ടു ഇരുപത്തി അഞ്ചു മിനിട്ട് നേരം ബാക്ക് ചെയ്യുക .ഇരുപതയാഞ്ചു മിനിട്ട് കഴിയുമ്പോ നന്നായി വെന്തിട്ടുണ്ടാകും അപ്പൊ തീ ഓഫ്‌ ചെയ്തതിനു ശേഷം ഇഡ്ഡലി പാത്രം തുറന്നു ബന്‍ വെന്തു എന്ന് ഉറപ്പു വരുത്തിയ ശേഷം ആ ബന്നിന്റെ മുകളില്‍ കുറച്ചു ഉരുക്കിയ ബട്ടര്‍ അല്ലങ്കില്‍ നെയ്യ് ഇങ്ങനെ തേച്ചു കൊടുക്കുക .ശേഷം ഒരു തുണികൊണ്ട് ഇങ്ങനെ മൂടി വച്ച് തണുക്കുന്നതിനു അനുവദിക്കുക .

തണുത്തു കഴിയുമ്പോള്‍ കണ്ടോ നമ്മുടെ ബന്‍ നന്നായിട്ട് സോഫ്റ്റ്‌ ആയി സെറ്റ് ആയി വന്നിട്ടുണ്ട് .ഇനി നമുക്ക് ഇതൊന്നു മോള്ടില്‍ നിന്ന് എടുത്തു നോക്കാം .മോള്ടില്‍ നിന്നും എടുക്കുന്നതിനായി ഇങ്ങനെ ഒരു പ്രതലത്തില്‍ വച്ച് മോള്ടില്‍ ഒന്ന് ടാപ്പ്‌ ചെയ്തതിനു ശേഷം പൊക്കി എടുക്കുക .

LEAVE A REPLY

Please enter your comment!
Please enter your name here