ഒരിക്കല്‍ ഒറ്റതവണ നാരങ്ങവെള്ളം ഇങ്ങനെ ഉണ്ടക്കുക പിന്നെ നിങ്ങള്‍ ഇതേ ഉണ്ടാക്കു ഞാന്‍ ഗ്യാരണ്ടി

0
321

ഇന്ന് നമ്മൾ ട്രൈ ചെയ്യാൻ പോകുന്നത് ഒരു കിടിലൻ മുന്തിരി സോഡാ എങ്ങനെ ഉണ്ടാക്കാം എന്നാണ് .അപ്പൊ ഇത് എങ്ങനെയാണു തയാറാക്കുക എന്ന് നോക്കാം

അപ്പൊ നമുക്ക് ഈ മുന്തിരിസോഡതയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഇതിന്റെ കൂട്ട് തയാറാക്കണം .അപ്പൊ ഇതിന്റെ കൂട്ട് തയ്യാറാക്കുന്നതിനായി ഒരു കാൽ കിലോ മുന്തിരി നന്നായി കഴുകി വൃത്തിയാക്കി കഴുകി എടുക്കുക

ഇനി ഒരു പാൻ എടുത്തു അടുപ്പത്തു വച്ച് തീ കത്തിക്കുക ശേഷം നമ്മൾ എടുത്തുവച്ചിരിക്കുന്ന മുന്തിരി ഈ പാനിലേക്കു നമുക്ക് ഇട്ടുകൊടുക്കാം .ഇനി ഒരു ഗ്ലാസ് വെള്ളം കൂടെ പാനിലേക്കു ഒഴിച്ചതിനു ശേഷം മുന്തിരി നന്നായി വേവിക്കുക .മുന്തിരി വെന്തു വരുമ്പോ തൊലി ഒക്കെ പൊട്ടി വരും ഒപ്പം മുന്തിരിയുടെ കളറും വെള്ളത്തിലേക്ക് ഇറങ്ങും .

ഇനി ഈ മുന്തിരിയിലേക്കു ഒരു അര കപ്പു പഞ്ചസാര ചേർക്കാം .പഞ്ചസാര ചേർത്തതിന് ശേഷം ഇത് നന്നായിട്ടു ഒന്ന് ഇളക്കി കൊടുക്കുക .പഞ്ചസാര മിക്സ് ആകുമ്പോ തീ ഓഫ് ചെയ്യുക ശേഷം ഇത് ഒന്ന് തണുക്കുന്നതിനു അനുവദിക്കുക .

തണുത്തു വരുമ്പോ നമുക്ക് ഒരു മിക്സിയുടെ ജാർ എടുക്കാം .ഇനി ഈ ജാറിലേക്കു നമ്മളോ വേവിച്ചു വച്ച മുന്തിരി ഇങ്ങനെ ഇട്ടു കൊടുക്കാം .ഇനി ജാർ അടച്ചു മിക്സിയിൽ വച്ച് ഒന്ന് കറക്കി എടുക്കാം .മിക്സിയിൽ വച്ച് കറക്കി എടുത്തതിനു ശേഷം ഇനി ഇത് ഒരു ബോളിലേക്കു അല്ലങ്കിൽ ഒരു ബോട്ടിലേക്ക് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കാം .

അപ്പൊ നമ്മുടെ മുന്തിരി സോഡാ തയ്യാറാക്കുന്നതിനുള്ള കൂട്ട് റെഡി ആയിട്ടുണ്ട് .ഈ കൂട്ട് നമുക്ക് ഫ്രിഡ്ജിൽ അടച്ചു സൂക്ഷിച്ചു ആവശ്യം പോലെ ഉപയോഗിക്കാവുന്നത് ആണ് .

ഇനി ഉപയോഗം എങ്ങനെ എന്ന് നോക്കാം .ആദ്യമേ തന്നെ ഒരു ഗ്ലാസ് എടുക്കുക .ഇനി ഈ ഗ്ലാസ്സിലേക്കു നമുക്ക് കുറച്ചു ഐസ് ക്യുബ്സ് ഇട്ടു കൊടുക്കാം .

ഐസ് ക്യുബ് ഇട്ടു കൊടുത്തതിനു ശേഷം നമ്മൾ തയാറാക്കിയ കൂട്ട് ഒരു കുറച്ചു എടുത്തു ഈ ഗ്ലാസ്സിലേക്കു ഒഴിക്കുക .ഇനി അരമുറി നാരങ്ങാ കൂടെ ഇതിക്കു പിഴിഞ്ഞ് ഒഴിക്കാം .ഇനി സോഡാ ചേർക്കാം ശേഷം നന്നായി മിക്സ് ചെയ്തു കുടിക്കാം .ഇത് തയാറാക്കുന്ന വിധം കൃത്യമായി കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here