ഉലുവയില മുട്ടതോരന്‍ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുക അപാര ടെയിസ്റ്റ് ആണ്

0
243

ഉലുവയിലയ്ക്ക് ചെറിയ കയ്പ് രുചി ഉണ്ടെങ്കിലും
ഇതിന്റെ പോഷക മൂല്യം കൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രത്യേകിച്ച്പ്ര മേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. ഉലുവയിലയും മുട്ടയും കൂടി തോരന്‍ ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം………………………

ഉലുവയില രണ്ടു പിടി കഴുകി വൃത്തിയാക്കി നുള്ളി എടുക്കുക.
മൂന്നു കുഞ്ഞുള്ളി യും രണ്ടു പച്ചമുളകും ചെറുതായി അരിഞ്ഞു വെയ്ക്കുക.
കാല്‍ കപ്പ്‌ തേങ്ങാചിരകിയത് ഒന്ന് ചതച്ചു വെയ്ക്കുക,വേണമെങ്കില്‍ ഒരു നുള്ള് ജീരകവും ഒരു അല്ലി വെളുത്തുള്ളിയും ആകാം…

ഇനി ഒരു പാനില്‍ രണ്ടു മുട്ട ഒഴിച്ച് ഒരു നുള്ള് കുരുമുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ചിക്കി എടുക്കുക.ഇത് പാനിന്റെ ഒരു വശത്തോട്ടു മാറ്റി വെച്ച് നടുവില്‍ ഒരു സ്പൂണോളം എണ്ണ ഒഴിച്ച് കടുകും കറി വേപ്പിലയും പൊട്ടിച് കുഞ്ഞുള്ളി കീറിയതും പച്ചമുളകും ചേര്‍ത്ത് ഒന്ന് വഴറ്റി അരപ്പ് കൂടി ചേര്‍ത്ത് എല്ലാം കൂടി മിക്സ് ചെയ്തു ഇതിലേക്ക് ഉലുവയില കൂടി ചേര്‍ത്ത് പാകത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്നിളക്കി തള്ളിപ്പോതി ചെറുതീയില്‍ അടച്ചു വെയ്ക്കുക,ഒന്ന് ആവി കൊണ്ടാല്‍ അടപ്പ് മാറ്റി ചിക്കി തോര്‍ത്തി എടുക്കുക്.രുചികരമായ ഉലുവയില മുട്ട തോരന്‍ തയ്യാര്‍…ചോറിന്റെ കൂടെ കഴിയ്ക്കാം.

(കയ്പുള്ള സാധനങ്ങളില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്താല്‍ കയ്പ് കൂടുമെന്നാണ് ,പക്ഷെ ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ഇലകളില്‍ അത്ര വിശ്വാസമില്ലതതിനാല്‍  ,അത്ര മാത്രം.)

LEAVE A REPLY

Please enter your comment!
Please enter your name here