വിദേശത്തുനിന്നും നെടുബാശേരിയില്‍ വിമാനം ഇറങ്ങിയ ഈ പ്രവാസിക്ക് പറയാനുള്ളത് കേള്‍ക്കുക ഉപകാരപ്പെടും

0
1260

നാട്ടിൽ_വരാൻ_നിൽക്കുന്ന_പ്രവാസികളുടെ_ശ്രദ്ധക്ക്

ഞാനിന്നലെ അതായത് 12.06.2020 ചാർട്ടർ ഫ്ലൈറ്റ് വഴി നാട്ടിലെത്തിയതാണ് വെളുപ്പിന് 3 മണിക്ക് കൊച്ചി എയർപോർട്ടിൽ വന്നു . അവിടെ പ്രത്യേകിച്ച് കോവിഡ് ടെസ്റ്റ്കൾ ഒന്നും തന്നെയില്ല . എന്തെങ്കിലും അസ്വസ്ഥത ഉണ്ടോ എന്ന് മാത്രം ചോദിക്കും . ഹെൽത്ത്കാര് തന്നെയാണ് പ്രത്യേകം തയ്യാറാക്കിയ TAXi ഏർപ്പാട് ചെയ്ത് തരുന്നത് ,അതും പോലീസുകാരുടെ സഹായത്തോടെ . കാശ് നമ്മൾ കൊടുക്കണം .

നാട്ടിലെ സിംകാർഡ് കൈയ്യിലുള്ളവർ ആ നമ്പർ തന്നെ എയർ പോർട്ടിൽ കൊടുക്കാവു . വിളിച്ചാൽ കിട്ടുന്ന നമ്പർ ആയിരിക്കണം . കാരണം നമ്മൾ വരുന്ന വഴി നമ്മുടെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ നിന്നും, കമ്മീഷർ ഓഫീസിൽ നിന്നും വിളിച്ചോണ്ടിരിക്കും , കോറണ്ടയിനിൽ എത്തിയാൽ ഹെൽത്തിൽ നിന്നും വിളിക്കും . എയർ പോർട്ടിൽ നിന്നും സിം കാർഡ് തരത്തില്ല , പിന്നെ ആവശ്യത്തിന് ഇന്ത്യൻ രൂപ അവിടുന്ന് തന്നെ മാറി കൊണ്ട് വരുന്നതായിരിക്കും നല്ലത് . കാരണം എയർ പോർട്ടിൽ മണി എക്സേഞ്ച് സൗകര്യം രാത്രിയിൽ ചില സമയങ്ങളിൽ പ്രവർത്തനമില്ല . നാട്ടിലെ എയർപോർട്ടിൽ നിന്നും മാറാമെന്ന് കരുതി വരുന്നവർ ആണ് അധികവും . അതല്ലങ്കിൽ നമ്മൾ വീട്ടിൽ വിളിച്ച് കാശ് കരുതി വെപ്പിക്കുക . നമ്മളെ കൊണ്ടാകുംബോൾ വീട്ടിൽ നിന്നും മേടിച്ച് കൊടുത്താൽ മതി .

ഈ ഫോട്ടോയിൽ കാണുന്ന സ്യൂട്ട് മേടിച്ചാൽ നല്ലത് . [ അങ്ങനെ നിർബന്ധമില്ല നമ്മുടെ സുരക്ഷക്ക് ] സ്യൂട്ട് എയർപോർട്ടിൽ നിന്നും സംഘടനകൾ തരും എന്ന് കരുതണ്ട . നമ്മൾ കരുതുന്നതാണ് നല്ലത് . N – 95 മാസ്ക് വളരെ നല്ലതാണ് 2 എണ്ണം . 3 , 4 പേന കൈയ്യിൽ കരുതുക .ഉപയോഗത്തിന് ശേഷം കളയുക . മറ്റൊരാളിൽ നിന്നും പേന സ്വീകരിക്കരുത് . ആർക്കെങ്കിലും പേന ഫോം പൂരിപ്പിക്കാൻ കൊടുത്താൽ തിരികെ വാങ്ങരുത് . റേഷൻ കാർഡിന്റെ പുറം കോപ്പി ഫോട്ടോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ ഫോം പൂരിപ്പിക്കുന്നതിന് സഹായിക്കും . വാർഡ് No: താലൂക്ക് അങ്ങനൊക്കെ , കൈയ്യിൽ തൂക്കി ഇടാവുന്ന ചെറിയ ക്യാഷ് ബാഗ് ഉണ്ടങ്കിൽ നല്ലതാണ് പാസ്പോർട്ട് . അവര് തരുന്ന ഫോം . പേന , മൊബൈൽ ,മുതലായവ സുക്ഷിക്കാം . സ്യൂട്ട് ഇട്ട് കഴിഞ്ഞാൽ ഇതൊക്കെ ഇടക്ക് എടുക്കാൻ ബുദ്ധിമുട്ടാവും.

കഴിയുന്നതും ആഹാരo ഫ്ലൈറ്റിനുള്ളിൽ കഴിക്കരുത്. അതിനുള്ളിൽ വെച്ച് മാസക് മുഖത്ത് നിന്നും മാറ്റുന്നത് അപകടമാണ് പറ്റുമെങ്കിൽ ടൊയ്ലറ്റും യൂസ് ചെയ്യരുത് , സാനിറ്റൈസർ സ്പ്രേ രൂപത്തിലുള്ള ലിപ്സ്റ്റിക് ടൈപ്പ് ഫാർമസിയിൽ കിട്ടും. അത് മേടിച്ച് ഇടക്കിടെ ഫ്ലൈറ്റിൽ ഇരുന്ന് സ്പ്രേ ചെയ്ത് കൈകൾ അണുമുക്തമാക്കാം . വലിയ ബോട്ടിൽ സാനിറ്റൈസർ ഫ്ളൈറ്റ് നോട്ട് അലോടാണ് . ഇത് വായിക്കുന്നവർ പറ്റുമെങ്കിൽ , ഞങ്ങൾ പ്രവാസികളോട് അൽപ്പമെങ്കിലും കരുണയുണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യുക .കാരണം ഈ ഒരു ഇൻഫർമേഷൻ പ്രവാസികളെ സംബന്ധിച്ച് വളരെ വലുതാണ് .

വാൽ കുറിപ്പ് :- റൂമിൽ നിന്നിറങ്ങുന്നതിന് മുമ്പേ മുന്നോ നാലോ പൊറോട്ട കഴിക്കുന്നതും നല്ലതാണ് . 5 , 6 മണിക്കൂറത്തേക്ക് വിശപ്പിന്റെ വിളി വരില്ല .

പിന്നെ..നാട്ടിൽ എത്തുമ്പോൾ ചിലപ്പോൾ ചിലർ ചോദിചേക്കാം പെട്ടിയിലെന്താ കൊറോണയാണോന്ന് (ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതാ സ്ഥിതി) അപ്പൊ…വിഷമിക്കരുത്….. “കുറച്ചുണ്ട് എടുക്കട്ടേനു പറഞ്ഞാൽ മതി അതവർക്കൊരു ആശ്വാസമാവും…

കോറണ്ടൈൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക നമുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി…🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here