തൃശൂരില്‍ ഒന്നരവയസുകാരി നീന്തല്‍ കുളത്തില്‍ നീന്തി തിമിര്‍ക്കുന്ന വീഡിയോ ആരും അത്ഭുതപെട്ടു പോകും ഇത് കണ്ടാല്‍

0
518

തൃശൂര്‍ കിഴക്കുമ്പാട്ടുകര ജോലൂയിസിന്റെയും രോസിയുടെയും അഞ്ചു  മക്കളില്‍ ഇളയവള്‍ ആണ് ഒന്നര വയസുകാരി ആയ മറിയം .ഈ ഒന്നര വയസ്സുകാരിക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് അല്ലെ ഒന്നര വയസുള്ള ഈ കുട്ടി മുതിര്‍ന്ന കുട്ടികള്‍ നീന്തുന്നത് പോലെ നല്ല സൂപ്പര്‍ ആയിട്ട് സ്വിമ്മിംഗ് പൂളില്‍ നീന്തും .

ജോ താനെ എല്ലാ കുട്ടികളെയും നാല് വയസ്സ് കഴിയുമ്പോള്‍ നീന്തല്‍ പഠിപ്പിക്കുക പതിവായിരുന്നു എന്നാല്‍ നാല് വയസ്സുകാരന്‍ ആയ ചേട്ടന്‍ നീന്തുന്നത് കണ്ടപ്പോള്‍ വാശി പിടിച്ചു കരഞ്ഞു മറിയം തനിക്കും നീന്തണം എന്ന് .ഗത്യന്തരം ഇല്ലാതെ മകളുടെ വാശിക്ക് മുന്‍പില്‍ മാതാപിതാക്കള്‍ കീഴടങ്ങി അവളെയും നീന്തല്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചു .

വളരെ വേഗത്തില്‍ എല്ലാവരെയും അത്ഭുതപെടുത്തി അവള്‍ നീന്തല്‍ വളരെ വേഗം പഠിച്ചു മറ്റു കുട്ടികളോട് കൂടെ നീന്തി തുടങ്ങി ഒന്നരവയസ്സുകാരിയുടെ ആ നീന്തല്‍ ദൃശ്യങ്ങള്‍ കാണാം .വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here