ഇനി പച്ചക്കറികളുടെ മൂടും ചീയില്ല വാട്ടവും ഉണ്ടാകില്ല നടുമ്പോള്‍ ഇങ്ങനെ ചെയ്താല്‍

0
1164

അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്തു വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉല്‍പാദനം നടത്തുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നം ആണ് .പച്ചക്കറികളുടെ മൂട് ചീഞ്ഞു പോകുന്നതും അതുപോലെ തന്നെ ഇവയുടെ ഇല വാടിപ്പോകുന്നതും .

ഈ രണ്ടു പ്രശ്നങ്ങള്‍ കാരണം മനസ്സ് മടുത്തു കൃഷി തന്നെ വേണ്ട എന്ന് വെക്കുന്നവര്‍ ഒരുപാടു പേരുണ്ട് അപ്പൊ ഇന്ന് നമുക്ക് ഈ രണ്ടു പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാം എന്ന് നോക്കിയാലോ .

അപ്പൊ ആദ്യമേ തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പച്ചക്കറികള്‍ നടുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .

വിത്തുകള്‍ പാകുന്ന സമയത്ത് തടത്തില്‍ വിത്തുകള്‍ ചീയുന്നത് ഒഴിവാക്കുന്നതിനായി സ്വീടൊമോനാസ് പൊടിയില്‍ മുക്കിയ ശേഷം വിത്ത് നടുക .തടം തയാറാക്കുന്ന സമയത്ത് ടക്കോഡർമ ചേര്‍ത്തതിനു ശേഷം ഒപ്പം കാലി വളംകൂടെ ചേര്‍ത്ത് സമ്പുഷ്ടമാക്കുന്നത്‌ ഉത്തമം ആണ് .

തൈകള്‍ വേനല്‍കാലത്ത്‌ ആണ് ഉണ്ടാകുന്നതു എങ്കില്‍ ചുവടു ചീയല്‍ വലിയ പ്രശ്നം ആകാറില്ല തൈകള്‍ പറിച്ചു നട്ടതിനു ശേഷമോ അതല്ലങ്കില്‍ പൂ വരുന്ന സമയത്തോ വാട്ടരോഗം ഉണ്ടാകാറുണ്ട് ഇങ്ങനെ ഉണ്ടാകുന്നതു ബാക്ടീരിയയുടെ ആക്രമണം മൂലം ആകാം .അതല്ലങ്കില്‍ കുമിളകള്‍ അല്ലങ്കില്‍ ചിതലുകള്‍ ആകാം .

തൈ ചീയല്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

1.ടക്കോഡർമചേര്‍ത്ത് നല്ല കാലി വളം തയാറാക്കുക ഇത് നിലം ഒരുക്കുന്ന സമയത്ത് ചേര്‍ത്ത് കൊടുക്കുക .

2. പച്ച ചാണകം മഴക്കാലത്ത്‌ മാത്രം ഉപയോഗിക്കുക വേനലില്‍ ഇതിന്റെ ഉപയോഗം ഒഴിവാക്കുക .ഒപ്പം ഒരു കാരണവശാലും പച്ച ചാണകം ചെടിയോടു ചേര്‍ത്ത് ഇടരുത് അല്‍പ്പം മാറ്റി ഇടുക .

3.ചിതല്‍ ശല്യം കൂടുതല്‍ ഉണ്ടാകുന്ന മണ്ണ് ആണെന്നുണ്ടെങ്കില്‍ ആദ്യം ഉണങ്ങിയ ചാണകപ്പൊടി മന്നി എല്ലാം വിതറിയ ശേഷം നന്നായി നനക്കുക.

4.വിത്തിനങ്ങളും ചെടികളും തിരഞ്ഞെടുക്കുമ്പോള്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടങ്ങളെ ചെറുക്കുവാനുള്ള കഴിവുള്ളവ തിരഞ്ഞെടുക്കുക .

5.ചെടികളുടെ നേരെ താഴെ വെള്ളം കെട്ടി കിടക്കുന്നത് ചുവടു വാട്ടതിനു കാരണം ആയേക്കാം ആയതിനാല്‍ ചെടിയുടെ ചുവടു ഭാഗത്ത്‌ വെള്ളം കെട്ടി കിടക്കാത്ത രീതിയില്‍ ഉയര്‍ത്തി തടം എടുക്കുക .മഴക്കാലത്ത്‌ വെള്ളം ഒഴുകി പോകുന്നത്യിനുള്ള സൌകര്യവും കൃത്യമായി ഒരുക്കണം .

6.നല്ല ഉത്പാദന ശേഷിയുള്ള വാട്ടരോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയില്ലാത്ത തൈകള്‍ വാങ്ങുവാനും അത് കൃഷി ചെയ്യുവാനും ശ്രമിക്കുക .

LEAVE A REPLY

Please enter your comment!
Please enter your name here