ഒരു കപ്പ് അരിപ്പൊടി എടുക്കാന്‍ ഉണ്ടോ ഇപ്പൊ തന്നെ ചെയ്തു നോക്കുക പൊളി സാനം

0
570

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് അരിപ്പൊടി കൊണ്ട് തയാറാക്കാൻ പറ്റിയ സ്‌പൈസി ആയിട്ടുള്ള ലെയ്സ് ഒക്കെ പോലുള്ള ഒരു സ്നാക്ക് ആണ് അപ്പൊ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ

അപ്പൊ നമ്മുടെ ഈ സ്നാക്ക് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു പാൻ എടുത്തു അടുപ്പത്തു വച്ച് തീ കത്തിക്കുക .ഇനി ഇതിലേക്ക് നമുക്ക് ഒരു കപ്പു വെള്ളം ചേർത്ത് കൊടുക്കാം .ഇനി ഒരു ടീ സ്പൂൺ ഉപ്പു വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക .അതിനു ശേഷം വെള്ളം നന്നായി തിളക്കുന്ന വരെ നമുക്ക് വെയിറ്റ് ചെയ്യാം .

വെള്ളം തിളച്ചു വരുമ്പോൾ ആ വെള്ളത്തിലേക്ക് ഒരു കപ്പു അരിപ്പൊടി ചേർത്ത് കൊടുക്കുക .ശേഷം ഉപ്പുമാവിന് ഒക്കെ നമ്മൾ വെള്ളത്തിലേക്ക് പൊടി ചേർത്ത ശേഷം ഇളക്കുന്നതു പോലെ നന്നായി ഇളക്കി കൊടുക്കുക .വെള്ളം നന്നായി നമ്മുടെ അരിപ്പൊടിയിൽ പിടിക്കുന്നത് വരെ ഇളക്കണം .അരിപ്പൊടി തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പശ ഇല്ലാത്ത അരിപ്പൊടി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക .

ഇനി ഈ അരിപ്പൊടിയിൽ നന്നായി വെള്ളം പിടിച്ചു കഴിയുമ്പോൾ പാൻ ഒരു മൂടികൊണ്ട് അടച്ചു വച്ച് രണ്ടു മിനിട്ടു നേരം ആവി കയറുന്നതിനു അനുവദിക്കുക .രണ്ടു മിനിട്ടു കഴിയുമ്പോൾ തീ ഓഫ് ചെയ്തു പാൻ അടുപ്പിൽ നിന്നും വാങ്ങി .പാനിൽ ഉള്ള മാവ് ഉടനെ തന്നെ ഒരു ബൗളിലേക്കു അത് അല്ലങ്കിൽ കുക്ക് ടോപ്പിലേക്കു മാറ്റുക .

ഇനി ചൂടോടെ തന്നെ നമ്മൾ ചപ്പാത്തിക്ക് ഒക്കെ മാവു കുഴക്കുന്നത് പോലെ ഇതും കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കുക .ഇപ്പോൾ ഞാൻ ഇത് നന്നായി കുഴച്ചു എടുത്തിട്ടുണ്ട് .ഇനി ഈ മാവു ഒരു അഞ്ചു മിനിട്ടു നേരത്തേക്ക് ഇങ്ങനെ തന്നെ വെക്കുക .അഞ്ചു മിനിട്ടിനു ശേഷം നമ്മൾ ചേപ്പാത്തി ഒക്കെ കുഴക്കുന്നത് പോലെ തന്നെ ആദ്യം കുറച്ചു മാവ് കുക്ക് ടോപ്പിൽ വിതറുക .അതിനു ശേഷം നമ്മുടെ മാവ് കുറച്ചു എടുത്തു അത് ആ മാവു പൊടിയുടെ മുകളിൽ വച്ച് നന്നായി പരത്തുക .
എത്രമാത്രം കട്ടി കുറച്ചു നിങ്ങള്ക്ക് പരത്തി എടുക്കാൻ പറ്റുമോ അത്രയും നന്നായി പരത്തുക .നന്നായി പരതിയതിനു ശേഷം നിങ്ങള്ക്ക് ഇഷ്ടമുള്ള ഷെയിപ്പിൽ ഇതുപോലെ കത്തി അല്ലങ്കിൽ ഇങ്ങനുള്ള ഷേപ്പ് കട്ടർ ഉപയോഗിച്ച് മുറിച്ചു എടുക്കുക .നിങ്ങള്ക്ക് ഇഷ്ടമുള്ള ഷെയിപ്പിൽ വര ഇട്ടതിനു ശേഷം കത്തികൊണ്ട് മുറിച്ചു എടുക്കാവുന്നതേ ഉള്ളു .

അപ്പൊ നമ്മുടെ മാവു മുഴുവൻ ഇതുപോലെ പരത്തി മുറിച്ചു എടുത്തതിനു ശേഷം ഒരു പാൻ എടുത്തു അടുപ്പത്തു വച്ച് തീ കത്തിക്കുക .ചട്ടി ചൂടാകുമ്പോ എണ്ണ ഒഴിച്ച് എണ്ണ തിളക്കുമ്പോ എണ്ണയിലേക്ക് നമ്മൾ കട്ട് ചെയ്തു വച്ചതു ഇട്ടു കൊടുക്കുക .എണ്ണയിൽ ഇടുമ്പോ തന്നെ പപ്പടം പോലെ നന്നായി വീർത്തു വരും മൂക്കുമ്പോ കോരി മാറ്റുക .ഇത് ഇങ്ങനെ തന്നെ കഴിക്കാം എങ്കിലും കുറച്ചു സ്‌പൈസി ആക്കുന്നതിനായി ഒരു പാൻ എടുത്തു അടുപ്പത്തു വെക്കുക .ഈ പാനിലേക്കു ചെറിയ ഒരു കഷ്ണം ബട്ടർ ഇട്ടു കൊടുക്കുക .ബട്ടർ ഉരുകി വരുമ്പോ അതിലേക്കു രണ്ടു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ഇട്ടു കൊടുക്കുക .മുളകുപൊടി വീട്ടിൽ പൊടിച്ചത് ആകും ഉത്തമം .ഇനി നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക .

ഇനി ഒരു പാത്രം എടുത്തു ആ പാത്രത്തിലേക്ക് നമ്മൾ മൂപ്പിച്ചു എടുത്ത മുളകുപൊടി ഇടുക .അതിനു മുകളിൽ നമ്മൾ തയാറാക്കിയ സ്നാക്ക് ഇട്ടതിനു ശേഷം അടപ്പുകൊണ്ട് അടച്ചു .നന്നായി പാത്രം ഒന്ന് കുലുക്കുക .നമ്മുടെ സ്നാക്ക് റെഡി ഇനി ഇത് ഒരു പാത്രത്തിലേക്ക് എടുത്തു മുകളിൽ അൽപ്പം ഉപ്പു പൊടി കൂടെ വിതറുക .

ഇത് തയാറാക്കുന്ന വിധം വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here