ഒരു ഉരുളക്കിഴങ്ങുകൊണ്ട് ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം

0
511

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് .നമ്മൾ സാധാരണ പൂരി ഒക്കെ ഉണ്ടാക്കുന്ന രീതിയിൽ ഒരു ഉരുളക്കിഴങ്ങു മസാലാപൂരി വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നാണ് .അപ്പൊ നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ.

അപ്പൊ നമ്മുടെ നമ്മുടെ ഈ സ്‌പെഷ്യൽ ഉരുളക്കിഴങ്ങു പൂരി തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുത്തു ആ ബൗളിലേക്കു നല്ല തിളച്ച ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക .

ഇനി ഈ വെള്ളത്തിലേക്ക് അര കപ്പു റവ ഇട്ടു കൊടുക്കുക .റവ ഇട്ടതിനു ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നമുക്ക് ഇതൊന്നു ഇളക്കി കൊടുക്കണം .നന്നായി ഒന്ന് ഇളക്കിയ ശേഷം ഒരു അടപ്പു വച്ച് ബൗൾ അടച്ചു ബൗൾ ഒരു പത്തു മിനിട്ടു നേരത്തേക്ക് മാറ്റി വെക്കുക .

പത്തു മിനിട്ടു കഴിയുമ്പോ റവ നന്നായി വെന്ത് ഇരിക്കും  .ഈ സമയം ആ മിക്സിലേക്കു .ഒരു മീഡിയം സൈസ് ഉള്ള ഉരുളക്കിഴങ്ങു പുഴുങ്ങിയതിനു ശേഷം നന്നായി ഉടച്ചത് ചേർത്ത് കൊടുക്കുക .അതിനു ശേഷം അതിലേക്കു ഒരു സവോള കുനുകുനെ കുനുകുനെ അരിഞ്ഞത്,ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ,ഒരു ചെറിയ കഷ്ണം ക്യാരറ്റ് ഗ്രെയ്റ്റ് ചെയ്തു എടുത്തത് ,മൂന്നു നാല് കറിവേപ്പില ,കറിവേപ്പിലക്കു പകരം മല്ലിയില ആയാലും മതി ,രണ്ടു ടീ സ്പൂൺ വറ്റൽ മുളക് ഫ്ലെക്സ് ,ഒരു ടീ സ്പൂൺ ജീരകം ,അര ടീ സ്പൂൺ ഉപ്പു അര ടീ സ്പൂൺ മഞ്ഞൾ പൊടി ,അര ടീ സ്പൂൺ ഗരം മസാല ഇവ ചേർക്കുക .ഇനി ഇത് നല്ലതുപോലെ ഒന്ന് ഇളക്കി മിക്സ് ചെയ്യുക .നന്നായി മിക്സ് ചെയ്തു കഴിയുമ്പോ ,ഇതിലേക്ക് കുറച്ചു ഗോതമ്പുപൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക അതിനു ശേഷം ഗോതമ്പുപൊടി കുറേശെ കുറേശെ ആയി ചേർത്ത് ഒരു ചപ്പാത്തി മാവ് പരുവത്തിൽ നന്നായി കുഴച്ചു എടുക്കുക .അൽപ്പം നന്നായി സമയം എടുത്തു കുഴക്കണം എത്ര നന്നായി കുഴക്കുന്നോ അത്രയും രുചി കൂടും .

നന്നായി കുഴച്ചെടുത്ത മാവ് അടച്ചു കുറഞ്ഞത് ഒരു അര മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റി വെക്കുക .രാവിലെ തയാറാക്കാൻ ആയി രാത്രിയിൽ ഇങ്ങനെ ഇത്രയും ആക്കി ഫ്രിഡ്ജിൽ വച്ചാലും മതി .ഇനി ഉണ്ടാക്കുവാനായി .കുക്ക് ടോപ്പിൽ അല്ലങ്കിൽ ഒരു പരന്ന പ്രതലത്തിൽ അൽപ്പം എണ്ണ ഒഴിക്കുക ,എണ്ണക്ക് പകരം ഗോതമ്പുപൊടി വിതറിയാലും മതി .ഇനി നമ്മൾ തയാറാക്കി എടുത്ത മാവ് കുറേശെ ആദി നമ്മൾ ചപ്പാത്തിക്ക് ഒക്കെ എടുക്കുന്നതുപോലെ ഇങ്ങനെ എടുത്തു ഉരുട്ടിയതിനു ശേഷം .പ്രതലത്തിൽ വച്ച് പരത്തി എടുക്കുക .
പരത്തി എടുത്തതിനു ശേഷം ഒരു പാൻ എടുത്തു അടുപ്പത്തു വച്ച് പാൻ ചൂടാകുമ്പോ എണ്ണ ഒഴിക്കുക .എണ്ണ തിളച്ചു വരുമ്പോ നമ്മുടെ മസാല പൂരി അതിലേക്കു ഇട്ടു വറുത്തു കോരി എടുക്കുക .

ഇത് തയാറാക്കുന്ന വിധം വിശദമായി കണ്ടു മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here