നാവില്‍ കപ്പലോടുന്ന രുചിയില്‍ ഒരു ഫൈവ് സ്റ്റാര്‍ പക്കൊട ഉണ്ടാക്കിയാലോ

0
445

നമ്മുടെ ഈ സ്‌പെഷ്യൽ പക്കോഡ ഉണ്ടാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുത്തു ആ ബൗളിലേക്കു അരകപ്പ് കടലമാവ് എടുക്കുക .ഇനി ഈ കടലമാവിലേക്കു ഒരു ടീ സ്പൂൺ ഉപ്പു .ഒരു ടീ സ്പൂൺ ബേക്കിങ് സോഡാ എന്നിവ ചേർക്കുക .ഇത് രണ്ടും ചേർത്തതിന് ശേഷം മാവ് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക നന്നായി മാവു മിക്സ് ചെയ്തതിനു ശേഷം അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ചെയുക .ശേഷം മാവ് നന്നായി പേസ്റ് രൂപത്തിൽ ആകുന്നതിനു ആവശ്യമായ വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയുക .

. ഇനി മറ്റൊരു ബൗൾ എടുത്തു ആ ബൗളിലേക്കു രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക .മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ആ മുട്ട ഒരു ഫോര്ക് ഉപയോഗിച്ച് അല്ലങ്കിൽ വിസ്‌ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തു എടുക്കുക .നന്നായി ബീറ്റ് ചെയ്തതിനു ശേഷം ഒരു ടീ സ്പൂൺ ഉപ്പു ,ചെറിയ സവോള ചെറുതായി അരിഞ്ഞത് ,ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് മൂന്നു നാല് കറിവേപ്പില കീറിയത് എന്നിവ ചേര്‍ക്കുക  . ഇനി സംഭവം നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക .

ഇനി ഒരു തവ എടുത്തു അടുപ്പത്തു വച്ചതിനു ശേഷം തീ കത്തിച്ചു തവ ചൂടാകുമ്പോ അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് എണ്ണ പുരട്ടുക ശേഷം നമ്മൾ സാധാരണ ഓംലറ്റ് ഇടുന്നതുപോലെ തന്നെ അത് താവയിലേക്കു ഇടുക .ഇനി ഒരു വശം വെക്കുന്നതിനു അനുവദിക്കുക .ഒരു വശം വെന്തു വരുമ്പോ ദേ ഇതുപോലെ രണ്ടു വശവും മടക്കി വെക്കുക ശേഷം മറിച്ചിട്ടു വേവിക്കുക . നന്നായി വേകുമ്പോ തീ ഓഫ് ചെയ്യുക .

ഇനി നമ്മൾ തയാറാക്കി എടുത്ത മുട്ട ഇതുപോലെ ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക .വലുപ്പം നിങ്ങള്ക്ക് തീരുമാനിക്കാം . ഇനി നമ്മൾ ആദ്യം തയാറാക്കി വച്ച മാവ് എടുത്തതിനു ശേഷം ആ മാവിലേക്കു ഒരു ടീ സ്പൂൺ മുളകുപൊടി ,ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി ,കുറച്ചു ജീരകം ,പിന്നെ രണ്ടുമൂന്നു കറിവേപ്പില ഇവ ചേർത്തതിന് ശേഷം നന്നായി ഒന്ന് ഇളക്കുക .

ഇനി ഒരു പാൻ എടുത്തു അടുപ്പത്തു വെക്കുക .പാൻ ചൂടാകുമോ അതിലേക്കു എണ്ണ ഒഴിച്ച് കൊടുക്കുക .എണ്ണ നന്നായി തിളച്ചു വരുമ്പോ നമ്മൾ കുഴച്ചു വച്ച മാവിലേക്കു നമ്മൾ ചെറുതായി മുറിച്ചു വച്ച മുട്ട ധീ ഇങ്ങനെ നന്നായി മുഖ്യത്തിനു ശേഷം എണ്ണയിലേക്ക് ഇട്ടു കൊടുക്കുക .ശേഷം നന്നായി മൊരിയുന്നതിനു അനുവദിക്കുക

ഈ പക്കൊട തയാറാക്കുന്ന വിധം വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here