ഉരുളകിഴങ്ങ് ഉണ്ടോ ഇപ്പൊ തന്നെ ഉണ്ടാക്കിക്കോ ഈ പലഹാരം പൊളി രുചിയാ

0
1027

അപ്പൊ നമ്മുടെ ഈ സ്‌പെഷ്യൽ ഉരുളക്കിഴങ്ങു നാലുമണി പലഹാരം തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗൾ എടുത്തതിനു ശേഷം ആ ബൗളിലേക്കു ഒരു ഇരുപതു ഗ്രാം ബട്ടർ എടുക്കുക .ബാറ്ററിനു പകരം നെയ്യ് ആണെങ്കിലും എടുത്താൽ മതി .ഇനി ആ ബട്ടറിലേക്കു ഒരു ഗ്ലാസ് നല്ല തിളച്ച വെള്ളം ഒഴിക്കുക ശേഷം നന്നായി മിക്സ് ചെയ്യുക .ഇപ്പൊ നമ്മുടെ ബട്ടർ നന്നായി ഉരുകി വന്നിട്ടുണ്ട് .ഇനി നമുക്ക് ഇതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കാം .ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകം ,ഒരു ടീ സ്പൂൺ ഉപ്പു എന്നിവ്കയുടെ ചേർത്ത ശേഷം ഇത് നന്നായി ഇളക്കി കുഴച്ചു എടുക്കുക .നമ്മൾ പൊറോട്ടക്ക് ഒക്കെ കുഴക്കുന്നതുപോലെ ഒരു മായവും ഇല്ലാതെ മൈദയുടെ പുറത്തു ഒരു താണ്ഡവ നൃത്തം തന്നെ ചവിട്ടുക കൈ കൊണ്ട് .എത്ര നന്നായി കുഴക്കുന്നോ അത്രയും സോഫ്റ്റ് ആകും നമ്മുടെ പലഹാരം .അപ്പൊ ഞാൻ ഇത് നന്നായി കുഴച്ചു ഉരുട്ടി എടുത്തിട്ടുണ്ട് .ഇനി നമുക്ക് ഇതിനു മുകളിൽ അൽപ്പം വെളിച്ചെണ്ണ കൂടെ പുരട്ടി കൊടുക്കാം ശേഷം ഒരു പതിനഞ്ചു മിനിട്ടു നേരത്തേക്ക് ബൗൾ മൂടിവച്ചു മാറ്റി വെക്കാം .

ഉണ്ടാക്കുന്ന വിധം വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here