500 രൂപ വിലവരുന്ന ബർത്ത് ഡേ കേക്ക് അമ്പതു രൂപ മുടക്കിൽ അഞ്ചു മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം

3
21122

അപ്പൊ നമ്മുടെ ഈ കേക്ക് തയാറാക്കുന്നതിനായി ഒരു ബൌള്‍ എടുത്തതിനു ശേഷം ആ ബോവ്ളിലേക്ക് ഒരു ഒരു കപ്പ് വിപ്പിംഗ് ക്രീം എടുക്കുക .ഈ വിപ്പിംഗ് ക്രീം ഞാന്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കിയത് ആണ് റെസിപ്പി വേണമെന്നുള്ളവര്‍ വീഡിയോയുടെ താഴെ കമന്റ്‌ ചെയ്താല്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ട് എങ്കില്‍ നമുക്ക് അടുത്ത ദിവസം വീഡിയോ ചെയാം .

ഇനി ഇതിലേക്ക് ഒരു കപ്പ്‌ പഞ്ചസാര ചേര്‍ക്കുക .പഞ്ചസാര ചേര്‍ത്ത ശേഷം ഒരു ടീ സ്പൂണ്‍ വാനില എസ്സന്‍സ് കൂടെ ഇതിലേക്ക് ചേര്‍ക്കുക .ഇനി നന്നായി ബീറ്റ് ചെയ്തു എടുക്കുക .നന്നായിട്ട് എന്ന് പറഞ്ഞാല്‍ നല്ലതുപോലെ അല്‍പ്പം സമയം എടുത്തു തന്നെ ബീറ്റ് ചെയ്യണം .എത്ര നന്നായി ബീറ്റ് ചെയുന്നോ അത്രയും സോഫ്റ്റ്‌ ആകും വിപ്പിംഗ് ക്രീം .നമ്മള്‍ ഈ വിപ്പിംഗ് ക്രീം എടുത്തിരിക്കുന്ന ഈ ബൌള്‍ ഒന്ന് കമിഴ്ത്തി പിടിച്ചാല്‍ പെട്ടെന്ന് ക്രീം താഴെ പോകില്ല എന്ന ഒരു പരുവം ആകുന്നതു വരെ ബീറ്റ് ചെയണം .ഇപ്പൊ ഞാന്‍ ഈ ക്രീം നന്നായി ബീറ്റ് ചെയ്തു എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇത് ഒരു സൈടിലേക്കു മാറ്റി വെക്കാം .

ഇനി നമുക്ക് ആവശ്യം ആയിട്ടുള്ളത് പന്ത്രണ്ടു ബ്രീഡ്‌ സ്ലൈസ് ആണ് .ബ്രെടിന്റെ ഈ സൈഡില്‍ ഉള്ള ആ ബ്രൌണ്‍ ഭാഗം എല്ലാം കട്ട്‌ ചെയ്തു കളഞ്ഞു പന്ത്രണ്ടു ബ്രീഡ് സ്ലൈസ് എടുക്കുക .

ഇനി ഒരു കട്ടിംഗ് ബോര്‍ഡോ മറ്റോ എടുത്തതിനു ശേഷം അതിന്റെ മുകളില്‍ ദേ ഇതുപോലെ ചതുരത്തില്‍ വിപ്പിംഗ് ക്രീം തെക്കുക ഒരു മീഡിയം കട്ടിയില്‍ തേക്കണം .ഇനി അതിനു മുകളിലേക്ക് ഇതുപോലെ നാല് ബ്രീഡ്‌ എടുത്തു വെക്കുക .ഇനി ഈ ബ്രെട്ടിന്റെ മുകളില്‍ ഏതെങ്കിലും ഒരു ഫ്രൂട്ട് ജ്യൂസ്‌ ഇതുപോലെ തേച്ചു പിടിപ്പിക്കുക ,ബ്രെദ്ടിന്റെ മുകളില്‍ മുഴുവന്‍ ഇങ്ങനെ ഫ്രുട്ട് ജ്യൂസ്‌ പുരട്ടിയത്തിനു ശേഷം വീണ്ടും അതിനു മുകളില്‍ വിപ്പിംഗ് ക്രീം തെക്കുക ബ്രെഡിന്റെ മുകളില്‍ മുഴുവന്‍ ഇങ്ങനെ തേക്കണം ഇനി അതിനു മുകളില്‍ വീണ്ടും നാല് ബ്രീഡ് വെക്കുക ശേഷം ആദ്യം ചെയ്തതുപോലെ തന്നെ ജ്യൂസ്‌ പുരട്ടിയത്തിനു ശേഷം വിപ്പിംഗ് ക്രീം തെക്കുക .ഇങ്ങനെ പന്ത്രണ്ടു ബ്രേടും മൂന്നു ലെയര്‍ ആയിട്ടു വച്ച് ആദ്യം ചെയ്തത് തന്നെ ആവര്‍ത്തിക്കുക .മൂന്നു ലെയറും ബ്രീഡ്‌ വച്ച് വിപ്പിംഗ് ക്രീം പുരട്ടിയ ശേഷം സൈഡ് ഭാഗത്തും വിപ്പിംഗ് ക്രീം തേച്ചു പിടിപ്പിക്കുക .ഇപ്പൊ ഞാന്‍ ഏകദേശം മുഴുവന്‍ പുരട്ടി നല്ല ഒരു കേക്ക് പരുവം ആക്കിയിട്ടുണ്ട് .ഇനി ഒരു ഫോര്‍ക്ക് എടുത്തു സൈഡ് എല്ലാം ദേ ഇതുപോലെ വരയുക .ശേഷം കേക്ക് ഒരു സൈഡില്‍ മാറ്റി വെക്കുക .ഇനി ഒരു ബൌള്‍ എടുത്തു ആ ബോവ്ളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കോന്‍ ഫ്ലോവേര്‍ എടുക്കുക ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്തതിനു ശേഷം അതിലേക്കു ഒരു കപ്പു നല്ല മധുരം ഉള്ള ഏതെങ്കിലും ഒരു ജ്യൂസ്‌ ചേര്‍ക്കുക മിക്സെഡ് ഫ്രൂട്ട് ജ്യൂസ്‌ ആണ് എങ്കില്‍ ഏറ്റവും നല്ലത് .

ഇനി ഒരു പാന്‍ എടുത്തു അടുപ്പത് വച്ച് പാന്‍ ചൂടായി വരുമ്പോ ആ ജൂസ് മിക്സ് പാനിലേക്ക് ഒഴിച്ച് ഒന്ന് കുറുക്കി എടുക്കുക .ഏകദേശം ഈ കന്സിസ്ടന്‍സി ആകുമ്പോ തീ ഓഫ്‌ ചെയ്തു തനുക്കുവാന്‍ അനുവദിക്കുക .തണുത്തു കഴിയുമ്പോ ഇത് നമ്മള്‍ തയാറാക്കി വച്ചിരുന്ന കേക്കിന്റെ മുകളിലോട്ടു ഒഴിക്കുക .നമ്മുടെ കേക്ക് റെഡി ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ചിത്രപണികള്‍ ചെയ്യുകയോ ടുട്ടി ഫ്രുട്ടി ഡ്രൈ ഫ്രൂട്ട് ഇവയൊക്കെ ഇഷ്ടം പോലെ വെക്കുകയോ ആകാം .

തയാറാക്കുന്ന വിധം വിശദമായി കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

3 COMMENTS

  1. ഇത് ഒരു വേറെയറ്റി ഐറ്റവും ആയിരുന്നു super. How will make വിപ്പിംഗ്‌ ക്രീം

LEAVE A REPLY

Please enter your comment!
Please enter your name here