മാഗി ഉണ്ടോ എന്നാ ഇപ്പൊ തന്നെ ഇങ്ങനെ ഉണ്ടാക്കിക്കോ പൊളി സാനം ആണ്

0
583

അപ്പൊ നമ്മുടെ മാഗി ബ്രഡ് പോക്കറ്റ് ഉണ്ടാക്കുന്നതിനായി ആദ്യമേ തന്നെ ഒരു പാൻ എടുത്തു അടുപ്പത്തു വെക്കുക പാൻ ചൂടാകുമ്പോ അതിലേക്കു ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക .എണ്ണ ചൂടായി വരുമ്പോ ഒരു സവോള ചെറുതായി അരിഞ്ഞത് ആ എണ്ണയിലേക്ക് ചേർക്കുക ശേഷം നന്നായി ഇളക്കി കൊടുത്തുകൊണ്ടിരിക്കുക .സവോള ഒന്ന് ഒതുങ്ങി വരുമ്പോ അതിലേക്കു ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .അതിനു ശേഷം കുറച്ചു കറിവേപ്പില ,ഒരു ടീ സ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ഇളക്കുക .

അവസാനമായി മാഗി മസാല കൂടെ ചേർത്ത് നന്നായി മിക്സ് ചെയുക .നന്നായി മിക്സ് ചെയ്‌തതിന്‌ ശേഷം ഒരിടത്തു കൂട്ടി വച്ച് അടപ്പു വച്ച് മൂടി അഞ്ചുമിനിറ്റ് നന്നായി വേവിക്കുക .നന്നായി വെന്തു വന്നുകഴിയുമ്പോൾ ഒന്നരഗ്ലാസ്സ് വെള്ളം കൂടെ ഒഴിക്കുക .വെള്ളം ഒഴിച്ച് വെള്ളം തിളച്ചു വരുമ്പോ അതിലേക്കു ഒരു മാഗി ചേർത്ത് മാഗി മൂടി വെക്കുക .മാഗി നന്നായി വെന്തു ഇപ്പൊ വെള്ളം ഒക്കെ പറ്റി സെറ്റ് ആയി വന്നിട്ടുണ്ട് ഇനി മാഗി എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം ഇത് തണുക്കുന്നതിനു അനുവദിക്കുക .മാഗി തണുക്കുന്നു സമയം കൊണ്ട് നമുക്ക് അൽപ്പം പണി ഉണ്ട് .

ആദ്യമേ തന്നെ ഒരു ബൗൾ എടുത്തു ആ ബൗളിലേക്കു ഒരു ടേബിൾ സ്പൂൺ മൈദ എടുക്കുക ശേഷം അൽപ്പം വെള്ളം കൂടെ ചേർത്ത് പശ രൂപത്തിൽ ആക്കുക .നമുക്ക് ഇത് പശ ആയിട്ട് തന്നെ ഉപയോഗിക്കാൻ ആണ് കേട്ടോ .ഇനി ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കുക ഉപയോഗിക്കേണ്ട രീതി ഉപയോഗിക്കേണ്ട സമയത്തു പറയാം .
ഇനി നമുക്ക് കുറച്ചു ബ്രഡ് വേണം അപ്പൊ ഓരോ ബ്രഡ്ഡും dhee ഇതുപോലെ എടുത്തു അതിന്റെ സയിഡിലെ ഈ സംഭവങ്ങൾ കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിച്ചു കളയുക .ശേഷം ഇതുപോലെ കൈ അല്ലങ്കിൽ ചപ്പാത്തി പലക ഉപയോഗിച്ച് ബ്രഡ് ഒന്ന് പരത്തുക .നമ്മൾ ഇപ്പൊ തയാറാക്കിയ കൂട്ട് ഒരു ഇരുപതു മാഗി ബ്രഡ് പോക്കറ്റ് ഉണ്ടാക്കാൻ ഉള്ളത് ഉണ്ടാകും .

അപ്പൊ നമ്മുടെ മാഗി നന്നായി തണുത്തു വന്നിട്ടുണ്ട് ഇനി ഇതിലേക്ക് കുറച്ചു ചീസ്  ഗ്രേറ്റ് ചെയ്തു എടുത്തത് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഒന്ന് മിക്സ് ചെയുക .ഇനി നമ്മൾ പരത്തി വച്ചിരിക്കുന്ന ബ്രെഡിൽ സ്പൂൺ അല്ലങ്കിൽ കൈ ഉപയോഗിച്ച് നമ്മുടെ ഈ മാഗി കുറച്ചു ഇതുപോലെ എടുത്തു വെക്കുക .ശേഷം ബ്രെഡിന്റെ നാല് സൈഡിലും നമ്മൾ ആദ്യം തയാറാക്കി വച്ചിരിക്കുന്ന മൈദ പശ പുരട്ടിയതിനു ശേഷം പതിയെ ഇതുപോലെ മടക്കി ഒട്ടിക്കുക .ബലം പിടിച്ചു ഒട്ടിക്കുക ഒന്നും വേണ്ട ജസ്റ്റ് ഒന്ന് മടങ്ങി അവിടെ പിടിച്ചു ഇരുന്നാൽ മതി .അപ്പൊ നമ്മുടെ മാഗി ബ്രഡ് പോക്കറ്റ് എല്ലാം ഇതുപോലെ ഉണ്ടാക്കി എടുക്കുക .

ഉണ്ടാക്കുന്ന വിധം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here