ചായ തിളച്ചു വരുന്ന സമയം കൊണ്ട് ഇന്ന് നാലുമണിക്ക് ഈ പലഹാരം ഉണ്ടാക്കിക്കോ പൊളി ആണ്

0
2196

ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുത്തുവാന്‍ പോകുന്നത് ഒരു കിണ്ണം കാച്ചി നാലുമണി പലഹാരം ആണ് അപ്പൊ പലഹാരം ഉണ്ടാക്കാന്‍ തുടങ്ങുന്നതിനു മുന്പ് നിങ്ങള്‍ മറന്നു പോകാന്‍ പാടില്ലാത്ത ഒരു കാര്യം പറയാം നമ്മുടെ ചാനലില്‍ ഒരു ഗിവ് away നടുക്കുന്നുണ്ട് ഗിവ് away ആയി നമ്മള്‍ കൊടുക്കുന്നത് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ആണ് സ്മാര്‍ ഫോണ്‍ നിങ്ങള്ക്ക് ലഭിക്കുന്നതിനായി നിങ്ങള്‍ ഈ വീഡിയോ കണ്ട ശേഷം ഈ വീഡിയോ യില്‍ ഒരു കമന്റ്‌ ഇട്ടാല്‍ മതി .ഇതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിസ്ക്രിപ്ഷന്‍ ബോക്സ്‌ ചെക്ക് ചെയ്യുക .

ഇത് തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .


അപ്പൊ ഇനി നമ്മുടെ പലഹാരം നമുക്ക് ഉണ്ടാക്കാം ഇതിനായി ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് രണ്ടു നന്നായി പഴുത്ത രണ്ടു ഏത്തപ്പഴം ആണ് .ഈ ഏത്തപ്പഴം നമ്മുക്ക് ഒന്ന് പുഴുങ്ങി എടുക്കണം
അപ്പൊ ഞാന്‍ ഈ ഏത്തപ്പഴം ഇപ്പൊ നന്നായി പുഴുങ്ങി എടുത്തിട്ടുണ്ട് .ഇനി നമുക്ക് ചൂടോടെ തന്നെ നമുക്ക് ഈ എതപ്പഴത്തെ ഒന്ന് ഒപെരെശന്‍ ചെയണം അപ്പൊ അതിനായി ഇങ്ങനെ കത്തി കൊണ്ട് ഒന്ന് കീറി എടുക്കുക കീറിയ ശേഷം അതില്‍ കറുത്ത കുരുവും പിന്നെ കുറച്ചു നൂലുപോലെ ഒരു സംഭവവും ഒക്കെ കാണാം അതെല്ലേം എടുത്തു കളഞ്ഞു വൃത്തിയാക്കുക .അപ്പൊ ഞാന്‍ ഇപ്പൊ അതെല്ലേം എടുത്തു കളഞ്ഞു പഴം നല്ല വൃത്തിയാക്കി എടുത്തിട്ടുണ്ട് .ഇനി നമുക്ക് ഈ പഴത്തിന്റെ മേല്‍ താണ്ടവം ആടാന്‍ ഉള്ള സമയം ആണ് .ആരോടെങ്കിലും
ദേഷ്യമോ ഉള്ളില്‍ സങ്കടമോ ഒക്കെ ഉണ്ടെങ്കില്‍ അതെല്ലാം ദെ ഈ പഴത്തെ ഇങ്ങനെ പിച്ചി ചീന്തി കുഴച്ചു മനസ്സിനെ ശാന്തം ആക്കുക .എത്രത്തോളം കുഴക്കാന്‍ പറ്റുമോ അത്രത്തോളം കുഴച്ചു ഇത് നല്ല സോഫ്റ്റ്‌ ആക്കി ദേ ഇതുപോലെ ഒരു ഉരുള ആക്കി വെക്കുക .ഇനി ആ ഉരുളയിലേക്ക് ഒരു കപ്പു റവ ചേര്‍ക്കുക .റവ ചേര്‍ത്ത ശേഷം വീണ്ടും താണ്ഡവ നൃത്തം ചവിട്ടുന്നതിനുള്ള അവസരം ഉണ്ട് കാലുകൊണ്ട്
താണ്ഡവ നൃത്തം ചവിട്ടുന്നതിനു പകരം ഇവിടെ കൈ കൊണ്ടാണ് എന്നൊരു വ്യത്യാസമേ ഉള്ളു അപ്പോള്‍ നന്നായി കുഴച്ചു ഒരു ഉരുളയാക്കി ഇത് ഒരു സൈടിലേക്ക് മാറ്റി വെക്കുക .

ഇനി ഒരു പാന്‍ എടുത്തു അടുപ്പത് വെക്കുക ഈ പാന്‍ ചൂടായി വരുമ്പോള്‍ ഇതിലേക്ക് കുറച്ചു ബട്ടര്‍ അല്ലങ്കില്‍ നെയ്‌ ചേര്‍ക്കുക .ഞാന്‍ ഇപ്പൊ ബട്ടര്‍ ആണ് ചേര്‍ക്കുന്നത് .ബട്ടര്‍ നന്നായി ഉരുകി വരുമ്പോ ഇതിലേക്ക് കുറച്ചു കശുവണ്ടിപരിപ്പ് ചെറുതായി ഒന്ന് പൊട്ടിച്ചു എടുത്തത്‌ ,
പിന്നെ ഒരു അല്‍പ്പം BADHAM ചെറുതായി അറിഞ്ഞത് പിന്നെ കുറച്ചു ഉണക്കമുന്തിരി എന്നിവ ചേര്‍ക്കുക .ഇനി ഇവ എല്ലാം എണ്ണയില്‍ നന്നായി മൂത്ത് വരുന്നതിനു അനുവദിക്കുക .

അത്യാവശ്യം മൂത്ത് വരുമ്പോ ഇതിലേക്ക് ഒരു കപ്പു തേങ്ങ ചിരണ്ടിയത് ചേര്‍ത്ത് ഇളക്കുക ഇനി അതും ഒന്ന് ചൂടായി വരുമ്പോ അതിലേക്കു ഒരു നുള്ള് എലക്കപോടി കൂടെ ചേര്‍ത്ത് ഇളക്കുക .

ഇനി തീ കുറച്ചു വച്ചതിനു ശേഷം ഒരു അഞ്ചു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ഇതിലേക്ക് ചേര്‍ത്ത ശേഷം ഒന്ന് മിക്സ് ചെയുക .ഒരു പത്തു സെക്കന്റ്‌ ഇളക്കിയതിനു ശേഷം തീ ഓഫ്‌ ചെയുക .പ്രത്യേകം ശ്രദ്ധിക്കുക ഇത് തയാറാക്കുന്ന സമയത്ത് പഞ്ചസാര നേരത്തെ ചേര്‍ക്കുകയോ അതല്ലങ്കില്‍ കൂടുതല്‍ സമയം തീയില്‍ വെക്കുകയോ ചെയ്യരുത് അങ്ങനെ ചെയ്താല്‍ പഞ്ചസാര കാരമലിസ് ആയി പോകും .ഇനി ഇതിലേക്ക് കുറച്ചു ടുട്ടി ഫ്രുടി കൂടെ ചേര്‍ത്ത് ഇളക്കുക .അപ്പൊ നമ്മുടെ പലഹാരത്തിന്റെ ഫില്ലിംഗ് റെഡി .

ഇനി നമ്മള്‍ ആദ്യം കുഴച്ചു വച്ച ഏത്തപ്പഴം റവ മിക്സ് കുറച്ചു ദേ ഇങ്ങനെ എടുക്കുക അതിനു ശേഷം അത് കൈയ്യില്‍ ഇട്ട് ഒന്ന് ഉരുട്ടുക .പിന്നെ പ്രത്യകം ശ്രദ്ധിക്കുക ഈ കൂട്ട് കൈയില്‍ എടുക്കുന്നതിനു മുന്പ് ഒരു അല്‍പ്പം എണ്ണ കയ്യില്‍ തേച്ചു പിടിപ്പിച്ച ശേഷം എടുക്കുക ആണ് എങ്കില്‍ ഇത് കയില്‍ ഒട്ടി പിടിക്കില്ല .ഇനി അത് കയ്യില്‍ തന്നെ വച്ച് ഇതുപോലെ പരത്തുക നന്നായി പൊട്ടി പോകാത്ത രീതിയില്‍ പരതിയത്തിനു
ശേഷം അതിലേക്കു നന്നാല്‍ നേരത്തെ തയാറാക്കി വച്ച ഫില്ലിംഗ് കുറച്ചു എടുത്തു ഇതുപോലെ ഫില്‍ ചെയ്തു വീണ്ടും സാധാരണ നമ്മള്‍ കൊഴുക്കട്ട ഒക്കെ ഫില്‍ ചെയ്ത ശേഷം സെറ്റ് ആക്കുന്നത് പോലെ ഓരോ മൂലയും നന്നായി മടക്കി ഉരുട്ടി എടുക്കുക .

പിന്നെ ഞാന്‍ ഫില്ലിംഗ് സ്പൂണില്‍ ഒക്കെ കോരി എടുക്കുന്നത് കണ്ടു എന്തിനാ ഈ ജാട അത് കൈ കൊണ്ട് എടുത്തു ഫില്‍ ചെയ്താല്‍ പോരെ എന്ന് ആരെങ്കിലും ചിന്തിച്ചു എങ്കില്‍ സോറി അത് അങ്ങനെ അല്ല ഇപ്പൊ അടുപ്പില്‍ നിന്നും വാങ്ങി കൊണ്ടുവന്നതാണ് അപ്പൊ നല്ല ചൂടുണ്ട് കൈ പോള്ളന്‍ സാദ്യത ഉണ്ട് അതുകൊണ്ടാണ് കേട്ടോ അങ്ങനെ ചെയ്തത് .
അപ്പൊ ഇനി നമുക്ക് എല്ലാം ഇതുപോലെ ഒന്ന് ഫില്‍ ചെയ്തു ഉരുട്ടി എടുക്കാം അപ്പൊ ഞാന്‍ എല്ലാം ഇതുപോലെ ഫില്‍ ചെയ്തു ഉരുട്ടി എടുത്തിട്ടുണ്ട് .

അപ്പൊ ഇനി നമുക്ക് ഒരു പാന്‍ എടുത്തു അടുപ്പത് വച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാക്കാം പാന്‍ എടുക്കുമ്പോ ശ്രദ്ധിക്കുക ചെറിയതും കുഴി ഉള്ളതും ആയ പാന്‍ എടുക്ക ആണെങ്കില്‍ എണ്ണകുറച്ചു മതി അതുപോലെ തന്നെ നമ്മള്‍ ഈ ഉണ്ടാക്കുന്ന പലഹാരം നല്ലതുപോലെ മുങ്ങി കിടക്കുകയും ചെയ്യും .അപ്പൊ എണ്ണ തിളച്ചു വരുമ്പോ നമ്മള്‍ തയാറാക്കി വച്ച പലഹാരം ഈ എണ്ണയിലേക്ക് ഇട്ടു നല്ലതുപോലെ വറുത്തു കോരി എടുക്കാം .ഉള്ളു വേകുമോ എന്ന പേടിയുടെ ആവശ്യമില്ല കാരണം നമ്മള്‍ ഇതില്‍ ചെത്ത സാധനങ്ങള്‍ എല്ലാം വേവിച്ചു ആണ് ഇട്ടിരിക്കുന്നത് .അപ്പൊ ഈ വീഡിയോ ഇഷ്ടപെട്ടെങ്കില്‍ ലൈക്‌ ചെയ്യുക ഷെയര്‍ ചെയ്യുക സുബ്സ്ക്രിബെ ചെയുക .
നാളെ ഇതേസമയം മറ്റൊരു കിണ്ണം കാച്ചി വീഡിയോയും ആയി വീണ്ടും കാണാം

LEAVE A REPLY

Please enter your comment!
Please enter your name here