മാവിലയുടെ അതിശയിപ്പിക്കുന്ന ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

0
950

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഫലമാണ് മാമ്പഴം. കേരളീയരെ സംബന്ധിച്ച് ഒരു ഋതുവിനെ തന്നെ മാമ്പഴക്കാലം എന്നാണ് ഗൃഹാതുരതയോടെ വിശേഷിപ്പിക്കുന്നത്. അത്രമേൽ മാവും മാമ്പഴവും നമ്മെ സ്വാധീനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മാവിലയുടെ സ്ഥാനവും വളരെ വലുതായിരുന്നു കാലാന്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു വലിയ സ്വത്ത്. പൂജാ വേളകളിൽ നിറകുംഭം അലങ്കരിക്കുന്നത് മുതൽ വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങൾക്ക് വരെ അവിഭാജ്യ ഘടകമായിരുന്നു മാവില.

ഇന്ന് നാട്ടിൽ കൂണുകൾ പോലെ മുളച്ചുപൊന്തുന്ന ദന്താശുപത്രികൾക്ക് മുൻപിൽ വരിനിൽക്കുന്ന നിരവധിയായ ആളുകളെ കാണുമ്പോൾ ഒന്നോർക്കുക വെറും 30 വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള എത്ര ആശിപത്രികളും രോഗികളും ഉണ്ടായിരുന്നു എന്ന് ? . വിരലിൽ എണ്ണാവുന്ന രോഗികൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . മരണം വരെ കൊഴിയാത്ത പല്ലുകളുണ്ടായിരുന്ന പൂർവ്വിക തലമുറകളുടെ മുഴുവൻ ദന്ത സംരക്ഷണവും ഏറ്റെടുത്തിരുന്നത് മാവിലയും ഉമിക്കരിയും ആയിരുന്നു എന്നത് മാത്രമാണ് അതിന് കാരണം.

നമ്മളിന്ന് നിസ്സാരമായി കരുതുന്ന, പഴുത്ത് മണ്ണിൽ വീണഴുകിപ്പോകുന്ന മാവിലയുടെ ഔഷധ ഗുണം അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈറ്റമിൻ A, B, C എന്നിവയുടെ കലവറയാണ് മാവില. ധാരാളമായി ആന്റി ഓക്സൈഡുകൾ മാവിലയിൽ അടങ്ങിയിരിക്കുന്നു. മാവിലയുടെ ആന്റി ബാക്റ്റീരിയൽ കപ്പാസിറ്റി ശരീരത്തിൽ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാൻ സഹായിക്കും. അതുമൂലം ദഹന പ്രശ്നങ്ങൾ മുതൽ ട്യൂമറുകൾ വരെ തടയാൻ മാവിലക്കുകഴിയും.

വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നനങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില . ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും. തൊണ്ടയിലെ അണുബാധക്കും ഏമ്പക്കം ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും മാവിലേക്ക് കഴിയും. മാവിൻറെ തളിരില ഒരു രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് പിഴിഞ്ഞെടുത്ത് സേവിച്ചാൽ ഷുഗർ നിയന്ത്രണ വിധേയമാകും.

പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ ഔഷധം. രക്തസമ്മർദ്ദം ഇല്ലാതാക്കാനും വെട്ടിക്കോസ് വെയിനും മാവില ഫലപ്രദമാണ്. ക്ഷീണവും പരവശവും ഇല്ലാതാക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.

പിത്താശയത്തിലേയും മൂത്രാശയത്തിലെയും കല്ല് ഇല്ലാതാക്കാം മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിച്ചാൽ മതി. മൂത്രാശയക്കലും പിത്തായശയക്കലും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും.

ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഇതുമൂലം കഴിയും. മാവില തണലിൽ ഉണക്കിപ്പൊടിച്ച പൊടി ദിവസവും മൂന്നു നേരം വെള്ളത്തിലോ ഇളനീരിലോ ചേർത്ത് കുടിച്ചാൽ എത്ര കടുത്ത അതിസാരവും ഇല്ലാതാകും. ഇത്രയധികം ഔഷധ ഗുണങ്ങൾ ഒന്നിച്ചടങ്ങിയ മറ്റൊരു ഇല ഇല്ലെന്ന് തന്നെ പറയാം അതിനാൽ പാർശ്വ ഫലങ്ങൾ ഏതുമില്ലാത്ത മാവില എന്ന ഈ അത്ഭുത ഔഷധത്തെയും അന്യംനിന്ന് പൊയ്ക്കൊണ്ടിരുന്ന ഇത്തരം അറിവുകളെയും കൈവിടാതിരിക്കൂ.

ഉപകാരപ്രദമായ ഈ അറിവ് പരമാവധി ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കുമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here