14 കാരന്‍ കോഴിയെ പോലെ മുട്ടയിടുന്നു ചികിത്സ തേടി കുടുംബം ആശുപത്രിയിൽ, എക്‌സറേ കണ്ട് അന്തംവിട്ട് ഡോക്ടര്‍മാര്‍

കേട്ട് കേൾവിപോലും ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പലയിടത്തും നടന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള മറ്റൊരു കാര്യം കൂടി !

കോഴിയെ പോലെ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി 14 കാരനും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അക്മല്‍ എന്ന കൗമാരക്കാരനാണ് തന്റെ വയറിന്റെ സവിശേഷ രോഗം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്.

എന്നാല്‍ മനുഷ്യന് മുട്ടയിടാനാവില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.എന്നാല്‍ അക്മലിന്റെ പിതാവ് ഇക്കാര്യം നിഷേധിക്കുകയാണ്. രണ്ട് വര്‍ഷമായി അക്മല്‍ മുട്ടയിട്ടുവരുന്നതായി ഇയാള്‍ പറഞ്ഞു. ഇതുവരെ രണ്ട് ഡസനോളമെങ്കിലും മുട്ടയിട്ടെന്നാണ് ഇയാളുടെ അവകാശ വാദം.

സാധാരണ മുട്ടയല്ലെന്നും അകത്ത് ഒന്നുകില്‍ വെള്ളയോ അല്ലെങ്കില്‍ മഞ്ഞയോ മാത്രമുള്ള മുട്ടയാണിവയെന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഇടക്കിടെ കുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നുവെന്നുമാണ് ഇവരുടെ വാദം.
ഇതേ തുടര്‍ന്ന് എക്‌സറേയെടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരന്നു. കുട്ടിയുടെ മലാശയത്തില്‍ ഒരു മുട്ടയുള്ളതായി എക്‌സറേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വെച്ചും അക്മല്‍ മുട്ടയിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ മുട്ട സ്വാഭാവികമായി ഉണ്ടാകുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. മറ്റ് രണ്ട് സാധ്യതകള്‍ കൂടി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കില്‍ കുട്ടി മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണിത്.

എന്നാല്‍ സ്വാഭാവികമായി മുട്ട പുറത്തുവരികയാണെന്നാണ് കുട്ടിയും കുടുംബവും അവകാശപ്പെടുന്നത്. 2018ലാണ് കുട്ടിയും കുടുംബവും ഈ അവകാശ വാദവുമായി ഹോസ്പിറ്റലിൽ എത്തിയത്. എന്നാൽ ഈ അവകാശവാദത്തിൽ എത്രത്തോളം കഴമ്പുണ്ടെന്ന് ഒരു വ്യക്തതയും ഇപ്പോളും ഇല്ല.

Be the first to comment

Leave a Reply

Your email address will not be published.


*