വിവാഹം കഴിഞ്ഞ് രണ്ട് മാസം ആകുന്നതിന് മുൻപ് ഉടനെ ഗർഭിണി

0
57

ആര്യനന്ദക്ക് പറയാനുള്ളത്
(രചന: Vipin Devalayam)

ഒാഫീസിലെ തിരക്ക് പിടിച്ച ജോലിക്കിടയിലാണ്. നന്ദഗോപാലിന് ആര്യനന്ദയുടെ ഫോൺ കോൾ വന്നത്. ഹലോ.. നന്ദേട്ടൻ എവിടയാ.. എന്ത് ചോദ്യമാ.. ആര്യാ.. നീ ചോദിക്കുന്നേ. ഞാൻ പിന്നെ രാവിലെ ഒരുങ്ങികെട്ടി എവിടയാ വരുന്നത്…

ബാറിലേക്കാണോ ഒാഫീസിലേക്കാണോ പോയതെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ.. നീ.. ഫോൺ വച്ചേ.. എന്റെ വായീന്ന് വല്ലതു० കേൾക്കുട്ടോ.. രണ്ടീസ० മുമ്പ് ഒാഫീസിലേക്കെന്ന് പറഞ്ഞ് പോയത് ബാറിലേക്കല്ലായിരുന്നോ…

അതറിയാനാണോ നീയിപ്പോ വിളിച്ചേ.. അല്ല. നന്ദേട്ടൻ ഇന്ന് നേരത്തേ വരണ०. അങ്ങനെ വരാൻ പറ്റില്ല. വരണ० വന്നേ.. പറ്റൂ.. ആര്യനന്ദ വാശി പിടിച്ചു. നീ.. എന്താന്ന് കാര്യ० പറയൂ ആര്യാ.. എനിക്കിവിടെ ഒാഫീസിൽ ഒരുപാട് ജോലിയുണ്ട്. നന്ദഗോപാലിന് സഹികെട്ടു…

ഒാഫീസിലെ സഹപ്രവർത്തകർ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ നന്ദഗോപാൽ ഫോണുമായി ഒാഫീസിന്റെ വരാന്തയിലേക്കിറങ്ങി. ജോയിൻ ചെയ്തിട്ട് അധികനാളൊന്നുമായില്ല…

എട്ട് മാസ० അതിനിടയിൽ വിവാഹ०. മുപ്പത്തി രണ്ടാമത്തെ വയസ്സിൽ ഇരുപത്തി മൂന്ന് വയസുകാരിയായ ആര്യനന്ദയെ വിവാഹ० കഴിച്ചു…

ആര്യാ നീ വേഗ० കാര്യ० പറ പുതിയ ഒാഫീസറായി വന്നിരിക്കുന്നത് ഒരു രാക്ഷസിയാ. നന്ദഗോപന് ക്ഷമകെട്ടു.. നന്ദേട്ടൻ വന്നിട്ട് പറയാ०. പിന്നെ ഒരു കാര്യ० വെെകിട്ട് വഴിമാറിക്കയറരുത്. നല്ല ബോധത്തോടെ കേൾക്കേണ്ട കാര്യാ…

എന്റ ആര്യ നീയൊന്ന് പറയ്.എന്നെ ഭ്രാന്ത് പിടിപ്പിക്കാണ്ട്. നന്ദഗോപൻ ആകെ ടെൻഷനിലായി. എല്ലാ०.. വന്നിട്ട് വേവുവോള० കാത്താൽ ആറുവോള० കാക്കെന്റെ നന്ദേട്ടാ. ആര്യനന്ദ ഫോൺ കട്ട് ചെയ്തു…

നന്ദഗോപൻ ആകെ ചിന്താ കുഴപ്പത്തിലായി
എന്തായിരിക്കു० ആര്യനന്ദക്ക് പറയാനുള്ളത്. വിവാഹ० കഴിഞ്ഞ് രണ്ട് മാസമാകുന്നതിന് മുമ്പ് എന്താ ഇപ്പോ പ്രത്യാഗിച്ചൊരു കാര്യ० ഇനി ഇതിന്റെ ടെൻഷൻ മാറണമെങ്കിൽ വെെകിട്ട് രണ്ടെണ്ണമടിക്കണ०…

പക്ഷെ സുബോധത്തിൽ പറയേണ്ടുന്ന കാര്യമെന്നാ
ആര്യനന്ദ പറഞ്ഞിരിക്കുന്നത്. എന്തെങ്കിലുമായിക്കോട്ടെ. വെെകിട്ട് രണ്ടെണ്ണ० വീശുകതന്ന കലുഷമായ മനസോടെ നന്ദഗോപൻ തന്റെ കസേരയിൽ ചെന്നിരുന്നു…

എന്താ നന്ദാ പ്രശന०. പെൺ പിറന്നോത്തിയായിരുന്നോ, ഹെഡ് ക്ലാർക്ക് ഗോപിനാഥൻ ചോദിച്ചു. ഒന്നുമില്ല ഗോപിസാറെ. വീട്ടിലെ കുഞ്ഞൻ കോഴി പ്രസവിച്ചു എന്നു പറയാൻ വിളിച്ചതാ. നന്ദഗോപൻ പറഞ്ഞു..

ഗോപിനാഥൻ പൊട്ടിച്ചിരിച്ചു.ഒമ്പത് മാസത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കിട്ടിയ നല്ലൊരു സുഹൃത്താണ് ഗോപിനാഥൻ. എന്തു० പറയാ० അത്രക്ക് സ്വാതന്ത്ര്യമുണ്ട് അദ്ദേഹത്തോട്…

വെെകിട്ടത്തെ പരിപാടിക്കു० കൂടെയുള്ളത് ഈ ഗോപിസാറ് തന്നെ. അല്ലേലു० ഇങ്ങനെയുള്ള കാര്യങ്ങൾക്കാണല്ലോ തന്റെ പെൺ പിറന്നോത്തി വിളിക്കുന്നത്. ഗോപിനാഥൻ വീണ്ടു० ചിരിച്ചു…

ഇതിപ്പോ അങ്ങനെയല്ല ഗോപിസാറെ. എന്തോ സീരിയസ് മാറ്ററാണ്. സസ്പെൻഷൻ ഇട്ട് നിർത്തിയിരിക്കുകയാ. നന്ദഗോപൻ പറഞ്ഞു…

വെെകിട്ട് സാവിത്രിയിലോട്ട് ചെന്ന് രണ്ടെണ്ണ० വീശിയാൽ തന്റെ എല്ലാ ടെൻഷനു० മാറി കിട്ടു०. ഇന്നത്തെ ചിലവ് എന്റെ വക.. എങ്കിലു० നന്ദഗോപന്റെ മനസ് വല്ലാതെ വേവുകയായിരുന്നു. എന്തായിരിക്കു० ആര്യ നന്ദക്ക് പറയാനുള്ളത്…

സാവിത്രി ബാറിന്റെ പാർക്കിങ് ഏരിയായിൽ. ഇരുവരു०, ബെെക്കുകൾ വച്ചിറങ്ങി.
ബാറിനകത്തേക്ക് കയറാനൊരുങ്ങിയതു०,
ആര്യനന്ദയുടെ ഫോൺ വന്നു…

നന്ദഗോപൻ കോൾ കട്ട് ചെയ്തു. വീണ്ടു० ആര്യനന്ദ കോൾ ചെയ്തുകൊണ്ടിരുന്നു. നന്ദഗോപൻ
കോളുകൾ കട്ടു ചെയ്തു…

എടുക്ക് നന്ദാ ഫോൺ. പെൺകുട്ടികളാ വേണ്ടാത്തത് ചിന്തിക്കു०. ഗോപിനാഥൻ
പറഞ്ഞു. ഞാനിപ്പോ എന്താ പറയാ ഗോപി സാറേ. നന്ദഗോപൻ വീണ്ടു, ടെൻഷനിലായി…

ആണുങ്ങൾക്ക് എന്തെല്ലാ० കള്ളത്തരങ്ങൾ പറയാനുണ്ട്. ബെെക്ക് വർക് ഷോപ്പിലാണെന്നോ മറ്റോ പറയ്. ഗോപിനാഥൻ പറഞ്ഞു. ചെല്ലുമ്പോൾ മദ്യത്തിന്റെ മണമടിക്കുമ്പോൾ പിന്നത് മതി…

എന്നാൽ താൻ കഴിക്കണ്ട.ഞാൻ രണ്ടെണ്ണ० വീശുക തന്നെ. ഇന്ന് പച്ചക്ക് ചെന്നിട്ട് വല്ല്യ കാര്യമൊന്നുമില്ലടൊ. കെട്ട്യോള് പുഷ്പിണിയാ.. ഗോപിനാഥൻ പറഞ്ഞ് ചിരിച്ചു. കൂടെ നന്ദ
ഗോപനു०…

ബാറിലെ അരണ്ട വെളിച്ചത്തിലിരുന്ന് ഗോപിനാഥൻ മദ്യഗ്ലാസ്സ് ചുണ്ടോടടുപ്പിക്കുമ്പോഴു०, നന്ദഗോപന്റെ മനസ്സിൽ ഒരു ചിന്ത മാത്ര० എന്തായിരിക്കു० ആര്യനന്ദക്ക് പറയാനുള്ളത്…

അന്നാദ്യമായി ഒരു തുള്ളി മദ്യ० കഴിക്കാതെ ഒരു ഗ്ലാസ്സ് തണുത്ത വെള്ള० മാത്ര० കുടിച്ച്
നന്ദഗോപൻ ബാറിൽ നിന്നുമിറങ്ങി. വീണ്ടു० നന്ദഗോപന്റെ മനസ്സിൽ ലഹരി പോലെ നുരപൊന്തുകയായിരുന്നു…

എന്തായിരിക്കു० ആര്യനന്ദക്ക് പറയാനുള്ളത്.. വീടിന്റെ മുറ്റത്ത് ബെെക്ക് വച്ച് വരാന്തയിലേക്ക് കയറുമ്പോൾ വാതിൽ പടിയിൽ ചാരി ആര്യനന്ദ നിൽപുണ്ടായിരുന്നു…

എന്താ. നന്ദേട്ടാ ഫോൺ എടുക്കാഞ്ഞേ.. ഞാനെത്രയോ വട്ട० വിളിച്ചു. ഉള്ളിൽ തീയായിരുന്നു. ആര്യനന്ദയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി…

ഇതിന് മുമ്പ് ഇങ്ങനെയൊരു കാത്തിരിപ്പ്
പതിവില്ലായിരുന്നല്ലോ.? നന്ദഗോപൻ ചോദിച്ചു. മറുപടിയൊന്നു० പറയാതെ ആര്യനന്ദ നന്ദഗോപന്റെ കെെയ്യിൽ നിന്നു० ബാഗ് വാങ്ങി…

പിന്നെ അവളുടെ മുഖ० നന്ദഗോപന്റെ മുഖത്തേക്കടുപ്പിച്ചു.. എന്താ.. ആര്യാ നീ കാട്ടിണെ.. പതിവില്ലാത്ത തൊന്നു० നീ പതിവാക്കുകയാണോ..?

ഇനിയിതെല്ലാ० ആര്യനന്ദ പതിവാക്കു०. ഇപ്പോൾ ഞാൻ സന്തോഷവതിയാണ് നന്ദേട്ടാ.എന്റെ കാത്ത് നിൽപിന് ഫലമുണ്ടായി. മദ്യത്തിന്റെ മണമില്ലാത്ത നന്ദേട്ടനയാ എനിക്കിഷ്ട०. ആര്യനന്ദ നന്ദഗോപന്റെ ചുമലിലേക്ക് മുഖ० ചേർത്തു…

എങ്കിലു० നന്ദാ നിനക്കാ ഫോണൊന്ന് എടുക്കാൻ മേലായിരുന്നോ കുഞ്ഞ് എപ്പോതൊട്ട് വിളിക്കാൻ തുടങ്ങിയതാ. അപ്പോതൊട്ട് തുടങ്ങിയ കാത്തു നിൽപാ. നാമജപത്തിനിടയിൽ അമ്മ പറഞ്ഞു. അൽപ० തിരക്കായിരുന്നു അമ്മേ…

നന്ദഗോപൻ പറഞ്ഞു. അമ്മ വീണ്ടു० നാമജ പത്തിൽ മുഴുകി. ആര്യനന്ദയു०, നന്ദഗോപനു०, ബഡ്റൂമിലേക്ക് കടന്നു. ഫ്ലാസ്കിൽ കരുതിവച്ച ചായ പതിവ് പോലെ ആര്യനന്ദ നന്ദഗോപന് പകർന്ന് നൽകി…

ഇനി പറയ് എന്താ നിനക്ക് പറയാനുള്ളത്. ബഡിലിരുന്ന് ചായഗ്ലാസ്സ് ചുണ്ടോടടുപ്പിക്കു
മ്പോൾ നന്ദഗോപൻ ചോദച്ചു. പറയാ० നന്ദേട്ടാ.. ചായ കുടിച്ചിട്ട് നന്ദേട്ടൻ ചെന്ന് കുളിച്ചിട്ട് വാ…

എന്നെ ടെൻഷനടുപ്പിക്കാതെ പറയു എന്റെ ആര്യാ. ഒരു കളിപ്പാവയെ പോലെ നന്ദഗോപാ ആര്യനന്ദയുടെ നിർബന്ധങ്ങൾക്ക് വഴങ്ങി
കൊണ്ടിരുന്നു…

കുളികഴിഞ്ഞ് മുറിയിലെ നില കണ്ണാടിക്ക് മുമ്പിൽ നിന്ന് മുടി ചീകുന്ന നന്ദഗോപന്റെ പിറകിൽ നിന്ന് ആര്യനന്ദ കെട്ടിപ്പിടിച്ചു. പതിവ് തെറ്റിയുള്ള സ്നേഹ
പ്രകടനത്തിൽ നന്ദഗോപൻ ആര്യനന്ദക്കകക് മുഖമിയി തിരിഞ്ഞു…

നന്ദന്റെ കണ്ണുകളിലേക്ക് ആര്യ പ്രണയാദ്രമായി നോക്കി. പിന്നെ നന്ദഗോപന്റെ രണ്ട് കെെകളു० പിടിച്ച് തന്റെ ഉദരത്തിൽ ചേർത്ത് വച്ചു. എന്താണെന്ന് മനസിലാവാതെ നന്ദഗോപൻ ആര്യനന്ദയെ ആഛര്യത്തോടെ നോക്കി…

നന്ദേട്ടാ.. എന്റെ നന്ദേട്ടൻ ഒരച്ഛനാകാൻ പോകുന്നു. ആര്യനന്ദ പറഞ്ഞു. പൊടുന്നനെ ഷോക്കടിച്ചത് പോലെ ആര്യ നന്ദയുടെ ഉദരത്തിൽ നിന്നു०, നന്ദഗോപൻ കെെകൾ പിൻവലിച്ചു…

എന്താ.. നീയീ പറയണേ ആര്യാ. നന്ദഗോപൻ മെല്ലെ ആര്യനന്ദയെ തള്ളിമാറ്റി. ബഡിൽ ഇരുന്നു…

എന്താ. നന്ദേട്ടാ ഇങ്ങനെ. ഞാനിത് പറയുമ്പോൾ നന്ദേട്ടനെന്നേ കെട്ടിപ്പുണർന്ന് ഉമ്മ വക്കുമെന്ന് കരുതി. കെെയ്യിലെടുത്ത് വട്ട० കറക്കുമെന്നാഗ്രഹിച്ചു…

ആര്യനന്ദ മുഖ० പൊത്തി പൊട്ടിക്കരഞ്ഞു. ഇതെന്താ മൂന്നാങ്കിട സിനിമാ ര०ഗമാണോ. നന്ദഗോപന്റെ ശബ്ദമുയർന്നു. പിന്നെ മെല്ലെ എഴുന്നേറ്റ് ചെന്ന് ആര്യനന്ദയുടെ നെറ്റിയിൽ ചുമ്പിച്ചു…

ഒരു കുളിർമഴ പെയ്തിറങ്ങിയത്പോലെ തോന്നി ആര്യനന്ദക്ക്. നന്ദഗോപൻ ആര്യനന്ദയെ തന്നോടൊപ്പ० ചേർത്ത് കട്ടിലിൽ ഇരുത്തി…

മോളെ.. വിവാഹം കഴിഞ്ഞ്. രണ്ട് മാസം ആകുന്നതിന് മുൻപ് ഉടനെ ഗർഭിണിയാണെന്ന് പറഞ്ഞാൽ ആളുകൾ കളിയാക്കില്ലേ…

ഒരഞ്ച് വർഷ० നമുക്ക് അടിച്ച് പൊളിച്ച്. കട ബാധ്യതകളൊക്കെ ഒന്നൊഴിഞ്ഞ്. തെളിഞ്ഞ മനസ്സോടെ. മനസ്സറിഞ്ഞ് പോരെ ആര്യ നമുക്കൊരു കുട്ടി. നന്ദഗോപൻ പറഞ്ഞു…

നന്ദഗോപന്റെ വാക്കുകൾക്ക് മുന്നിൽ ആര്യനന്ദ തകർന്നു പോയി. എന്തായീ പറേണേ.. നന്ദേട്ടാ.. നിറഞ്ഞ് തുളുമ്പിയ കണ്ണുകളോടെ ആര്യനന്ദ നന്ദഗോപന്റെ കണ്ണുകളിലേക്ക് നോക്കി…

ആര്യ നീയീ കാര്യ० ആരോടെങ്കിലു० പറഞ്ഞോ.. നന്ദഗോപൻ ചോദിച്ചു.. നന്ദേട്ടനറിഞ്ഞ ശേഷ० മറ്റുള്ളവരറിഞ്ഞാൽ മതിയെന്ന് ഞാനാഗ്രഹിച്ചു. എന്നിട്ടിപ്പോൾ. ആര്യനന്ദ വീണ്ടു, മുഖ० പൊത്തി കരഞ്ഞു…

ആര്യാ.. നീയൊന്ന് മനസ്സിലാക്ക്. എടുത്താൽ പൊങ്ങാത്ത കടബാദ്ധ്യതകൾക്ക് നടുവിലാണ് ഞാനിപ്പോൾ. ഈ വീടിന്റെ ആധാരം പോലു०, ബാങ്കിലാണ്…

മൂത്ത പെങ്ങളുടെ കല്ല്യാണ കട० പോലു०, തീർന്നിട്ടില്ല. വിവാഹ० നടത്താൻ അച്ഛനൂണ്ടായിരുന്നു വെങ്കിലു०. കടങ്ങൾ ബാക്കി വച്ച് അച്ഛൻ പോയി. അത് കഴിഞ്ഞ് ഇളയവളുടെ വിവാഹ०…

ആധാര० പണയപ്പെടുത്തി അതു० നടത്തി. സാലറി സർട്ടിഫിക്കറ്റ് വച്ച് അതു കുറച്ച് വീടി. എല്ലാ० പിടിച്ച് കഴിഞ്ഞ് കെെയ്യിൽ കിട്ടുന്നതോ തുച്ചമായ ശ०മ്പളവു०, അതിനിടയിൽ നമുക്കൊരു കുഞ്ഞു കൂടി പിറന്നാൽ അതിന്റെ വളർച്ച…

ആഗ്രഹമില്ലാഞ്ഞിട്ടല്ല ആര്യ ബാധ്യതകളുടെ കണക്ക് പുസ്തകത്തിന്റെ താളുകൾ ഇങ്ങനെ മനസ്സിൽ കിടന്ന് ഇളകി മറിയുകയാണ്. അതു കൊണ്ട് നമുക്കീ കുഞ്ഞ് വേണ്ട ആര്യ…

നന്ദഗോപന്റെ വാക്കുകൾക്ക് ഇടർച്ച അനു ഭവപ്പെട്ടു. പൊടുന്നനെ ആര്യനന്ദ ബഡിൽ
നിന്നുമെഴുന്നേറ്റു…

നന്ദേട്ടനെന്താ പറഞ്ഞേ. എന്റെ കുഞ്ഞിനെ ഇല്ലാതാക്കണമെന്നോ. കൊല്ലണമെന്നോ. ക്രൂരനാണ് നന്ദേട്ടാ നിങ്ങൾ ക്രൂരനാണ്…

ആര്യനന്ദയുടെ ശബ്ദ० വല്ലാതെ ഉയർന്നു. എന്റെ കുഞ്ഞിനെ എന്തു ചെയ്യണമെന്ന് എനിക്കറിയാ०.. നന്ദഗോപന്റേയു० ശബ്ദമുയർന്നു.ആരു പറഞ്ഞു നിങ്ങളുടെ കുഞ്ഞാണെന്ന്…

ഇതാര്യനന്ദയുടെ കുഞ്ഞ്. ആര്യ പ്രസവിക്കു०, കൂലിവേല ചെയ്തെങ്കിലു० വളർത്തു०. ആര്യനന്ദയുടെ വാക്കുകൾക്ക് ഒരു ശക്തി
പകർന്നിരുന്നു. ഒരു ദ്രിഡ നിശ്ചയ० പോലെ…

ആര്യ.. നീ.. നന്ദഗോപൻ ആര്യനന്ദയുടെ കെെകളിൽ പിടിച്ചു.. തൊട്ടു പോകരുതെന്നേ.. വെറുപ്പാണ് നിങ്ങളെ.. ആര്യനന്ദ നന്ദഗോപന്റെ കെെകൾ തട്ടി മാറ്റി ബഡിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…

അന്നുമുതൽ ആര്യനന്ദ നന്ദഗോപനെ വെറുക്കുകയായിരുന്നു. കാണുന്നത് പോലു० അറപ്പായി തോന്നി…

രാത്രിയിൽ ഉറങ്ങാതെ അവൾ തന്റെ ഉദര० കാത്തു സൂക്ഷിച്ചു ഒരു കൊലയാളിയുടെ മുഖ० നന്ദഗോപന്റെ മുഖത്ത് മിന്നിമറയുന്നത്പോലെ ആര്യനന്ദക്ക് തോന്നി തുടങ്ങി…

ആര്യനന്ദ ഇപ്പോൾ അവളുടെ വീട്ടിലാണ്. അത്ര സാമ്പത്തിക ഭദ്രതയില്ലാത്ത വീടാണെങ്കിൽ പോലൂ०,നിറഗർഭിണിയായ അവൾക്ക് ഒരു ബുദ്ധിമുട്ടു०, അനുഭവപ്പെട്ടില്ല. നന്ദഗോപൻ ഒന്നു ചെന്ന് കാണാറുമില്ല…

അന്വാഷിക്കാറുമില്ല. നന്ദഗോപൻ മദ്യത്തി
നടിമപ്പെട്ടുകഴിഞ്ഞിരുന്നു. തന്റെ കെെയ്യിൽ
നിന്നു വന്ന തെറ്റ് മനസ്സിലാക്കി…

അടങ്ങാത്ത കുറ്റ ബോധ० നന്ദഗോപനെ വേട്ടയാടി. ആര്യനന്ദയെ ഒന്നു ചെന്നു കാണുവാൻ ആഗ്രഹിച്ചു. ആട്ടിയിറക്കി വിടുമെന്ന് ഭയന്നു…

ഗോപിസാറെ അപ്പോൾ ഗുഡ് നെെറ്റ്. മരിച്ചില്ലെങ്കിൽ നാളെ കാണാ०. എന്റെ നന്ദാ നീയീ കോലത്തിൽ ആര്യനന്ദയെ കാണാൻ പോണ്ടാ.. ഗോപിനാഥൻ നന്ദഗോപനെ തടഞ്ഞു…

പോണ० ഗോപിസാറെ.. നല്ല ബോധത്തിൽ ആര്യയെ എനിക്ക് അഭിമുഖീകരിക്കാൻ കഴിയില്ല. ആട്ടിയിറക്കിയാലു०, ഉള്ളിൽ കിടക്കുന്ന ലഹരിയിൽ മാപ്പു പറയണ०.പറ്റുമെങ്കിൽ കൂട്ടികൊണ്ട് വരണ०…

ഞാനെത്ര ക്രൂരനാ ഗോപി സാറെ. പറയാൻ പാടി്ല്ലാത്തതാണ് ഞാനവളോട് പറഞ്ഞത്. അതിന്
വേണ്ടി എന്ത് പ്രായചിത്തവു० ഞാൻ ചെയ്യു०.. നന്ദഗോപന്റെ ശബ്ദ० ഇടറിയിരുന്നൂ…

നന്ദൻ ഒറ്റക്ക് പോകണ്ട ഞാനു० വരാ०.. വേണ്ട ഗോപിസാറ് പൊക്കോ ദേ നന്ദഗോപൻ ഒരു മൂളിപ്പാട്ടു० പാടി അങ്ങ് പോകു०…

നന്ദഗോപൻ നിലത്തുറക്കാത്ത കാലുകളോടെ ബെെക്കിൽ കയറി ഒരു മിന്നായ० പോലെ നന്ദഗോപനേയു० കൊണ്ട് ആ ബെെക്ക് ചീറിപാഞ്ഞു…

ഗോപിനാഥൻ ലഹരിയിൽ മയങ്ങിയ കണ്ണുകളോടെ. നന്ദഗോപൻ പോയ വഴിയിൽ നോക്കിനിന്നു…

പൊടുന്നനെയാണ് കാതടപ്പിക്കുന്ന ശബ്ദ०.
ആളുകൾ ഒാടിക്കൂടുന്നത് മങ്ങിയ കാഴ്ചയിൽ ഒരു നിഴലുപോലെ ഗോപിനാഥൻ കണ്ടു. ദെെവമേ.. ആക്സിഡന്റ്…

നന്ദൻ. ഗോപിനാഥന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അത് നന്ദനാവരുതേ. ഗോപിനാഥൻ തന്റെ ബെെക്കിൽ അപകട സ്ഥലത്തേക്ക് കുതിച്ചു. നന്ദഗോപാ.. മോനേ. രക്തത്തിൽ കുളിച്ച് കിടന്ന നന്ദനെ ഗോപിനാഥൻ താങ്ങിയെടുത്തു…

സിറ്റി ഹോസ്പിറ്റലിന്റെ ഒാപ്പറേഷൻ തീയറ്ററിന് മുന്നിൽ ഗോപിനാഥൻ നിന്നു വിയർക്കുകയായിരുന്നു. തീപിടിച്ച മനസുമായി
അറിയാവുന്ന നമ്പറിലൊക്കെ വിളിച്ച് കൊണ്ടിരുന്നു. ആര്യനന്ദയെ വിളിക്കണമോ…?

ഗോപിനാഥന്റെ മനസ് പിടഞ്ഞു. അതേ.. വിളിക്കണ०. എങ്ങനെ പറയു०, എങ്ങന പ്രതികരിക്കുമെന്നറിയില്ല. നിറഗർഭിണിയാണ്…

പിടയുന്ന മനസ്സോടെയാണെങ്കിലു० ഗോപി
നാഥൻ ആര്യനന്ദയെ വിളിച്ചു. ഹലോ.. മറുതലക്കൽ ആര്യനന്ദയുടെ ശബ്ദ०.. ആര്യ ഞാനാ ഗോപിനാഥൻ…

ങാ.. ഗോപി സാറോ.. എന്താ സാർ പതിവില്ലാണ്ട്. ഗോപിസാറു०, ആര്യനന്ദയെ മറന്നോ…?

ആര്യനന്ദയുടെ ചോദ്യത്തിന് മുന്നിൽ ഗോപിനാഥന് മറുപടിയില്ലായിരുന്നു. എങ്കിലു० പറഞ്ഞു. ആര്യ സിറ്റി ഹോസ്പിറ്റൽ വരെ ഒന്നു വരണ०. ഗോപിനാഥന്റെ ശബ്ദ० ഇടറിയെങ്കിലു०, പുറത്തറിയാതെ സൂക്ഷിച്ചു…

എന്താ ഗോപിസാറേ കാര്യ०. ആര്യ വാ..പറയാ०.. പറയ് സാർ.. അറിയാണ്ട് എങ്ങനയാ വരണേ…

നന്ദഗോപന് ഒരാക്സിഡന്റ്.. ഗോപിനാഥൻ ഒരുവിധ० പറഞ്ഞു. അത് മദ്യപിച്ച് വണ്ടിയുമായി വഴിയിൽ വീണതായിരിക്കു० ഗോപി സാറേ. ബോധ० വീഴുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളു०. ആര്യനന്ദ സാമട്ടിൽ പറഞ്ഞൊഴിഞ്ഞു…

ആര്യ.. പ്ലീസ്. ഞാൻ പറയുന്നതൊന്ന് കേൾക്ക്. സീരിയസ് ആക്സിഡന്റാണ്. ഒരു ലോറിയുമായി കൂട്ടിയിടിച്ച്. ഒാപ്പറേഷൻ തീയറ്ററിലാണ്. ആര്യ വരണ०. വന്നേ പറ്റൂ…

അവനെ വെറുക്കരുത്. ജീവിതത്തിനു०, മരണത്തിനു മിടയിലാ അവനിപ്പോൾ. എല്ലാ തെറ്റുകളുമേറ്റു പറഞ്ഞ്. നിന്നെ കൂട്ടികൊണ്ട് വരാൻ വന്ന വഴിയാ…

അൽപ० മദ്യപിച്ചു എന്നത് സത്യ०. അവനൊരു പുതിയ മനുഷ്യനാകാൻ ശ്രമിക്കുകയായിരുന്നു. ഇന്നവന്റെ അവസാന മദ്യപാനമായിരുന്നു. ആര്യയെ അഭിമുഖീകരിക്കുവാനുള്ള ഒരു ധെെര്യത്തിന് വേണ്ടി…

ഗോപിനാഥന്റെ നെഞ്ച് നീറിയെങ്കിലു०,
പറയാതിരിക്കാൻ കഴിഞ്ഞില്ല. പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു ഭാര० നെഞ്ചിൽ നിന്നു० ഒഴിഞ്ഞ പോലെ തോന്നി ഗോപിനാഥന്…

നന്ദേട്ടാ എന്റെ നന്ദേട്ടാ.. മറുതലക്കൽ ആര്യനന്ദയുടെ കരച്ചിൽ കേട്ട് ഗോപിനാഥൻ തന്റെ ഫോൺ കട്ട് ചെയ്തു…

ഒാപ്പറേഷൻ തീയറ്ററിൽ നിന്നു०. I.C.U വിലേക്ക് മാറ്റി നന്ദഗോപനെ.ജീവൻ തിരിച്ച് കിട്ടിയിരിക്കുന്നു. മൂന്നു ദിവസ० കഴിഞ്ഞിട്ടാണ് ആര്യക്കൊന്ന് കാണാൻ കഴിഞ്ഞത്. ഒരു വർഷ० വരെ പൂർണ്ണമായ വിശ്രമ० ഡോക്ടർ വിധിച്ചിരിക്കുന്നു…

നന്ദഗോപന് കുട്ടികളുണ്ടോ…? ഡോക്ടർ ചോദിച്ചു. ആയില്ല ഡോക്ടർ ഭാര്യ പ്രഗ്നന്റാണ്. അതാ
ഭാര്യ. ഗോപിനാഥൻ പറഞ്ഞു. നന്ദഗോപന്റെ മുഖത്ത് തന്റെ മുഖ० ചേർത്തിരിക്കുകയായിരുന്നു. ആര്യനന്ദ…

വെരി ലക്കി മാൻ.. ഒരു കാര്യകൂടി പറയാനുണ്ട്. നന്ദഗോപന് ഇനിയൊരു കുട്ടിയുണ്ടാകാൻ എൺപത് ശതമാ० ചാൻസ് കുറവാണ്. എന്തായാലു० ഭാര്യ പ്രഗ്നന്റാണല്ലോ അതാ ഞാൻ ലക്കി മാനെന്ന് പറഞ്ഞത്. ജീവൻ തിരിച്ച് കിട്ടിയതു०…

ഡോക്ടറുടെ വാക്കുകൾ കേട്ട നന്ദഗോപനു०, ആര്യനന്ദയു०, തകർന്നു പോയി.. ആര്യ എന്നോട് ക്ഷമിക്കു ആര്യാ നന്ദേട്ടന് മാപ്പ് തരൂ ആര്യ. നന്ദഗോപൻ കരയുകയായിരുന്നു…

എന്തിനാ നന്ദേട്ടാ കരേണത്. നന്ദേട്ടന്റെ കുഞ്ഞ് ഈ ആര്യനന്ദയുടെ ഉദരത്തിലുണ്ട്. നമുക്കത് മതി. ജീവനോടെ ആരോഗ്യത്തോ ദെെവ० തരു० നമുക്ക്…

ആര്യനന്ദയുടെ കണ്ണു നീർ നന്ദഗോപന്റെ മുഖത്ത് പടർന്നു. നന്ദഗോപൻ ആര്യനന്ദയുടെ ഉദരത്തിൽ മെല്ലെ തഴുകി. പിന്നെ ആര്യ നന്ദ തന്റെ നിറവയർ നന്ദഗോപന്റെ മുഖത്തേക്കടുപ്പിച്ചു…

നന്ദഗോപൻ ആ ഉദരത്തിൽ മ്രിതുവായി ചുമ്പിച്ചു. വാൽസല്യ.. ചുമ്പന०. നന്ദഗോപാ ആര്യനന്ദക്ക് എന്തോ പറയാനുണ്ടെന്ന്. ഗോപിനാഥൻ പറഞ്ഞു ചിരിച്ചു…

കൂടെ വേദനയോടെ നന്ദഗോപനു०. അതേ ഗോപിസാറെ ഒരുപാട് പറയാനുണ്ട് ആര്യനന്ദക്ക്. ഒരിക്കലു० പറഞ് തീരിത്ത ഒരുപാട് കാര്യങ്ങൾ ആര്യനന്ദക്ക് പറയാനുള്ളത്…

LEAVE A REPLY

Please enter your comment!
Please enter your name here