തന്റെ ജീവിതത്തിലെ കൃഷ്ണ ഭഗവാന്റെ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞ് താരം നവ്യ നായർ.

0
57

ദിലീപ് നായകനായി എത്തിയ ഇഷ്ട്ടം എന്ന മലയാള ചിത്രത്തിളൂടെ സിനിമയിൽ എത്തി നന്ദനം എന്ന ചിത്രത്തിളൂടെ പ്രേക്ഷക ഹൃദയത്തിളേക്ക് ചേക്കേറിയ നടിയാണ് നവ്യ നായര്‍. മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കയായിരുന്നു.

എന്നാൽ പിന്നീട് മിനിസ്ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും താരം തിരികെ എത്തിയിരിക്കുകയാണ്. കൂടാതെ താരം നായകിയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരുത്തി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ തന്റെ ജീവിതത്തിലെ കൃഷ്ണ ഭഗവന്റെ അത്ഭുതങ്ങളെ പറ്റി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

2010 ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം നടന്നത്. സായ് കൃഷ്ണയാണ് മകന്റെ പേര്. സായ്ബാബയുടെയും കൃഷ്ണന്റെയും ഭക്ത ആയതിനാൽ ആണ് മകന് സായ് കൃഷ്ണ എന്ന പേരിട്ടത്. നന്ദനം എന്ന സിനിമയിളൂടെ ആണ് താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയർന്നത്. ആ ചിത്രത്തിൽ കൃഷ്ണ ഭക്തയായ ബാലാമണി ആയിട്ടാണ് താരം അഭിനയിച്ചത്.

ഈ ചിത്രത്തിൽ മികച്ച നടിക്ക് ള്ള സംസ്ഥന പുരസ്കാരവും നവ്യക്ക് ലഭിച്ചു. യഥാർത്ഥ ജീവിതത്തിളും ഭക്തി യുടെ കാര്യത്തിൽ താരം ഒരു ബാലാമണി തന്നെയാണ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ അനുഭവിച്ച കൃഷ്ണ ഭഗവാന്റെ അത്ഭുതങ്ങളെ പറ്റി മനസുതുറന്നത്‌.

കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. തന്റെ ജീവിതത്തിൽ എല്ലാ പ്രധാന പെട്ട സംഭവങ്ങളും നടന്നിരിക്കുന്നത് വ്യാഴാഴ്ചയാണ്. വിവാഹം സിനിമക്കുയിലേക്കുള്ള വരവ് എന്നിവക്ക് പുറമെ നോർമൽ ഡെലിവറിയിലൂടെ മകന്‍ സായ് കൃഷ്ണ ജനിച്ചതും വ്യാഴാഴ്ചയാണ്. മകന്റെ നാൾ കൃഷ്ണന്റെ നാളായ രോഹിണിയും ആണ്.

ബാക്കി ഉള്ളവർക്കെള്ളാം ഇതെള്ളാം ഒരു തമാശ ആയിട്ട് തോന്നും. പക്ഷെ തനിക്ക്കൃഷ്ണന്റെ അത്ഭുതങ്ങളായിട്ട് മാത്രമേ കാണാൻ കഴിയൂ എന്നും താരം കൂട്ടി ചേർത്തു. 6 വർഷത്തെ ഇടവേളക്കു വിരാമമിട്ട് താരം അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് ഒരുത്തി എന്ന ചിത്രത്തിലൂടെ ആണ്. ഇതിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here