കൃത്യമായി പറഞ്ഞാൽ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത് എട്ടാം ക്ലാസിൽ പഠിക്കുംബോഴാണ്. അതിശയപ്പെടാൻ

0
77

കൃത്യമായി പറഞ്ഞാൽ ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത് എട്ടാം ക്ലാസിൽ പഠിക്കുംബോഴാണ്. അതിശയപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. എട്ട് സി യിൽ പഠിക്കുംബോൾ മുന്നിൽ നിന്നും രണ്ടാം ബെഞ്ചിലിരിക്കുന്ന അവളുടെ മുടിയും വല്ലപ്പോഴും മാത്രം തിരിഞ്ഞ് പിൻബെഞ്ചിലിരിക്കുന്ന കൂട്ടുകാരിയെ നോക്കുംബോൾ കാണുന്ന അവളുടെ മുഖത്തിന്റെ പാതിയും കണ്ണുകളും ആൺകുട്ടികളുടെ ഭാഗത്ത് പിൻസീറ്റിലിരുന്ന് നോക്കിയിരിക്കും.

വല്ലപ്പോഴും കണ്ണുകൾ തമ്മിലിടയുംബോൾ ആ നോട്ടം ഹൃദയത്തിന്റെ ആഴങ്ങളിലായിരുന്നു ചെന്നു പതിച്ചത് .

കൺമഷിയിട്ട കണ്ണുകൾ ചന്ദനം തൊട്ട നെറ്റി കമ്മൽ കയ്യിലെ വളകൾ നഖത്തിലെ നിറഭംഗി കാലിലെ പാദസരം ശരീരത്തിലെ ഓരോ അണുവും ഭാഗവും മനസിൽ നിറഞ്ഞു നിൽക്കും .

എത്ര വല്ല്യ കുട്ടികളുടെ കൂട്ടത്തിൽ നിന്നും എത്ര ദൂരെ വെച്ചും കണ്ടാൽ അവളെ തിരിച്ചറിയാനുള്ള കഴിവ് അത് വേറെ തന്നെയാണ് .

ബെഞ്ചിൽ കോംബസ് കൊണ്ട് എന്റെയും അവളുടെ പേരിന്റെ ആദ്യാക്ഷരമെഴുതി ഒരു ലൗ ചിഹ്നവും വരച്ച് അതിന്റെ നടുക്ക് ഒരു ആരോ മാർക്കും കൊത്തിവെച്ചുകൊണ്ട് എന്റെ ഉള്ളിലെ മരംകൊത്തി സ്വഭാവം ആദ്യം പുറത്തു വന്നു.

പിരിഡ് മാറി വരുമ്പോൾ ടീച്ചർ മാറി വരുംബോഴും കൂട്ടുകാർക്കിടയിൽ ഒന്നു സംസാരിച്ച് രണ്ട് സംസാരിച്ച് മുഖം തിരിക്കുംബോഴും അവളുടെ കണ്ണിലേക്ക് ഒന്നു പാളി നോക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു എന്നെക്കാൾ കൂടുതൽ എൻറ കണ്ണുകൾ തന്നെയാണ് അതിൽ കൂടുതൽ ശ്രന്ധിച്ചിരുന്നത് . അറിയാതെ അവളിലേക്ക് നീളുന്ന നോട്ടം . ഞാൻ ശ്രദ്ധിക്കുന്നു എന്നത് കൊണ്ടാവണം ഇടയ്ക്ക് അവളുടെ നോട്ടവും എന്നിലേക്ക് നീളാൻ തുടങ്ങി.

” എടായെടാ നിന്നെ നോക്കുന്നുണ്ട് ” എന്നെ തോണ്ടിക്കൊണ്ട് കൂടെ യിരിക്കുന്ന സവിനേഷ് കുറച്ചുറക്കെതന്നെ പറഞ്ഞു .

ഒരു നോട്ടത്തിനുപോലും ഒരുപാട് സ്വപ്നങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു .

” ഇന്നലെ ഞാനാ വിളക്കിന്റെ ഗ്ലാസ് തുടച്ചത് ഇന്നു നീ തുടക്കണം ” വൈകുന്നേരം അനിയനുമായുള്ള തർക്കം . അവന്റെ കണക്കിൽ ഇന്ന് അവൻ കടയിൽ പോയിട്ടുണ്ട് . അപ്പോൾ ആ കണക്ക് ഈക്വൽ ആയി. എന്നിട്ടും വിട്ടുകൊടുക്കാതെ ഞാൻ മസിൽ പവർ കാണിക്കാൻ തുടങ്ങി .

ആദ്യ അടി അവനു കൊടുത്തു . അതിനു പ്രത്യുപകാരമായി കൈയിൽ ഒരു കടി കിട്ടി . തമ്മിൽ അടി കൂടുമ്പോഴും വർഗബോദം വിളിച്ചോതുന്നതായിരുന്നു അമ്മയുടെ വരവ് അറിയിക്കൽ .

” എട ഏട്ടാ അമ്മ വരുന്നുണ്ട് ഓടിക്കോ ” അതു കേൾക്കേണ്ട താമസം മുറ്റത്തിറങ്ങി ഓടും അടികൊടുത്തവനും കടികൊടുത്തവനും. ഓടി ദൂരെ മാറിയതിനു ശേഷം സമാധാനത്തിൽ തീരുമാനമെടുക്കും . ” ഗ്ലാസ് ഞാൻ തുടയ്ക്കാം വിളക്ക് നീ വെക്കണം” .

ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ ബുക്കുകൾ വായിക്കുന്നതിനിടയ്ക്ക് ഒരു പത്ത് തവണ എങ്കിലും അടുക്കളയിൽ അമ്മ വിളിക്കുന്നുണ്ടോ എന്ന് കാതോർക്കും . ആദ്യത്തെ വിളി കാട്ടൻചായ കുടിക്കാൻ വേണ്ടിയാവും . കേൾക്കേണ്ട താമസം ഒരോട്ടമാണ് അടുക്കളയിലേക്ക്. ആദ്യം എത്തുന്നവന് അച്ചൻ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന വീതിയുള്ള പലകയിൽ ഇരിക്കാൻ കഴിയും.

മാത്രമല്ല 5 രൂപയുടെ മിശ്ച്ചർ പാക്കറ്റ് സാധാരണ രണ്ട് ദിവസത്തേക്കാണ് ഉപയോഗിക്കുക. കൊതിതീരില്ല തിന്നാൽ. എന്നാലും എത്ര കൈ നീട്ടിയാലും അമ്മയുടെ കൈയ്യിലുള്ളതല്ലാതെ പിന്നെ പാക്കറ്റിലുള്ളത് കിട്ടില്ല. ഇനി രണ്ടാമത്തെ ദിവസമാണെങ്കിൽ ” പാക്കറ്റ് എനിക്ക് വേണം ” എന്നും പറഞ്ഞ് അടി കൂടും .

എല്ലാം തിന്നു കഴിഞ്ഞ് ആ പേക്കറ്റ് ഊതി വീർപ്പിച്ച് ബലൂൺ പോലെയാക്കി മറ്റുള്ളവരുടെ പിന്നിൽ ചെന്ന് അടിച്ച് പൊട്ടിക്കുംബോൾ ഒരു സുഖം വേറെ തന്നെ. പഠിത്തവും ഉഴപ്പുമായി കുറച്ച് നേരം .

എല്ലാം കഴിഞ്ഞ് കൂട്ടത്തിൽ വലിയ റൂമിൽ 2 പായ അടുപ്പിച്ച് വിരിക്കും . അതിന്റെ വിരിപ്പ് പിരിക്കാൻ ഞാനും അനിയനും പുതപ്പിന്റെ 2 അറ്റത്തും പിടിക്കും . എന്നിട്ട് ഏറ്റവും ചുമരിന്റെ അരികിൽ ഞാൻ അതിനിപ്പുറം അനിയൻ അമ്മ അച്ചൻ .

എല്ലായ്പ്പോഴും വാതിലിനടുത്ത് അച്ചനായിരിക്കും . വല്ല പ്രേതമോ കള്ളനോ വന്നാൽ ആദ്യം വാതിലിനടുത്ത ആളെല്ലെ പിടിക്കുക എന്ന കാരണത്താൽ ഒരിക്കലും ഞാനോ അനിയനോ വാതിലിന്റെ അടുത്ത് കിടന്നിരുന്നില്ല.

ഞാനും അവളും മാത്രം നിറഞ്ഞു നിന്ന സ്വപ്നങ്ങൾ മനസിൽ സങ്കൽപിച്ച് കൊണ്ട് ഉറങ്ങാതെ സ്വപ്നം കണ്ട് കിടക്കവേ തേക്കാത്ത ചുമരിന്റെ കല്ലിന്റെ ഗ്യാപ്പിൽ നിന്നും മൂട്ടകൾ ഇഴഞ്ഞു വന്നു കുത്തി സ്വപ്നത്തിൽ നിന്നും ഉണർത്തും. അടുത്തുള്ള ബാറ്ററി ടോർച്ച് തെളിയിക്കുംബോഴേക്കും കല്ലിന്റെ ഗ്യാപ്പിലേക്ക് ഓടി കയറുന്നുണ്ടാകും അത്. വീണ്ടും സ്വപ്നങ്ങളിലേക്ക് വീണുറങ്ങും .

ആദ്യമായി അവളെന്തായിരുന്നു സംസാരിച്ചത് അന്ന് ക്ലാസിലേക്ക് കയറാതെ വരാന്തയിൽ തൂണിനു ചാരി നിന്ന് സഞ്ചയികയിൽ പൈസ ഇടാൻ ക്യൂ നിൽക്കുന്ന അവളെ നോക്കി അങ്ങനെ നിന്നു . ഇടയ്ക്ക് PT മാഷിനെ കണ്ട് ക്ലാസിലേക്ക് ഓടിക്കേറി വീണ്ടും പുറത്തേക്ക് കടക്കവേ അവൾ മുന്നിലെത്തിയിരുന്നു .
” ഒറ്റ പെൺപിള്ളേരെയും വിടരുത് കെട്ടോ ?” ശബ്ദം പിന്നിൽ നിന്നുമാണ് .

” ങേ അന്നും നീ ഇതു തന്നെയല്ലെ എന്നോട് പറഞ്ഞത് ” അതിശയത്തോടെ അതു ചോദിക്കവേ ഒന്നും മനസിലാകാതെ അവൾ കുഞ്ഞിനെ എന്റെ മടിയിലേക്ക് വെച്ച് മൊബൈൽ വാങ്ങി വായിക്കാൻ തുടങ്ങി .
” ഒരു എട്ടാം ക്ലാസുകാരിയായി

LEAVE A REPLY

Please enter your comment!
Please enter your name here