വീട്ടിൽ ഗ്യാസ് കണക്ഷൻ ഉള്ളവർ അറിയുവാനായി, ഈ പൈസ നഷ്ടപ്പെടാതെ നമ്മൾ എല്ലാവർക്കും ശ്രദ്ധിക്കാം

നിങ്ങളുടെ വീടുകളിൽ എൽ.പി.ജി സിലിണ്ടർ ഉണ്ടെങ്കിൽ അത് ഇന്ത്യൻ ഗ്യാസ് ആയിക്കോട്ടെ ഭാരത് ഗ്യാസ് ആയിക്കോട്ടെ അതുമായി ബന്ധപ്പെട്ട് ഇരിക്കുന്ന ചതി നിങ്ങൾ അറിയാതെ പോകരുത്. 2020 ജനുവരി മുതൽ നിങ്ങളുടെ ഓരോരുത്തരുടെയും വീടുകളിൽ ഗ്യാസ് സിലിണ്ടർകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇതിനു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുന്നതാണ്. അവർ വന്നു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചു, രണ്ടു വർഷത്തേക്ക് കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തി പോകുന്നതാണ്.

എന്നാൽ ഈ ഒരു കാര്യത്തെ ദുരുപയോഗപ്പെടുത്താൻ ചിലർ ഇറങ്ങിയിട്ടുണ്ട്. കേരളത്തിൽ രണ്ട് സ്ഥലത്താണ് ഇങ്ങനെയൊരു തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രത്യേകിച്ച് സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ഗ്യാസ് ഏജൻസിയിൽ നിന്നാണെന്ന് പറഞ്ഞ് അവരുടെ കോട്ടും ഐഡന്റിറ്റി കാർഡ് എല്ലാം ധരിച്ച സ്ത്രീകളെ തന്നെയാണ് തട്ടിപ്പിനായി പറഞ്ഞു വിടുക, എന്നിട്ട് അവർ തന്നെ സ്വയം പരിശോധിച്ച് ഗ്യാസ് സിലിണ്ടറുകളിൽ എന്തെങ്കിലും ഡാമേജ് വരുത്തി പണം നമ്മളിൽനിന്ന് ആവശ്യപ്പെടുന്നു.

200 രൂപയുടെ ഡാമേജ് ആണെങ്കിൽ പോലും ഇവർ ആവശ്യപ്പെടുന്നത് 500,600 രൂപ എല്ലാം ആണ്. ഈ സാഹചര്യം നിങ്ങൾക്കും വന്നേക്കാം അതിനാൽ ഇങ്ങനെ ആരെങ്കിലും വീടുകളിൽ വരുകയാണെങ്കിൽ ഉടനെതന്നെ നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ വിളിച്ചു ഒന്ന് അന്വേഷിച്ചതിനു ശേഷം മാത്രം അവരെ വീട്ടിൽ കയറ്റുക.

ഇതൊരു തുള്ളി തലമുടിയിൽ പുരട്ടിയാൽ കാണാം മാജിക്

Be the first to comment

Leave a Reply

Your email address will not be published.


*