രാജ്യാന്തര നിലവാരമുള്ള കിടിലൻ സ്‌കൂൾ, പ്രവേശനം ആണേൽ സൗജന്യവും അതും നമ്മുടെ കേരളത്തിൽ

വടക്കാഞ്ചേരിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച പി എൻ സി മേനോൻ പിൻകാലത്ത് ഫോബ്സ് മാഗസിന്റെ കോടീശ്വര പട്ടികയിൽ എത്തിയ ആളാണ് എന്നിരുന്നാലും താൻ ജനിച്ചു വളർന്ന സാഹചര്യവും സ്വന്തം ഗ്രാമത്തെയും അദ്ദേഹം മറന്നില്ല.

ശോഭ ലിമിറ്റഡ് ചെയർമാനായ പി എൻ സി മേനോൻ ആരംഭിച്ച ശ്രീകുരുംബ ട്രസ്റ്റ് ആണ് ശോഭ അക്കാദമി നടത്തുന്നത്. മറ്റുള്ളവർക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇദ്ദേഹം തികച്ചും സൗജന്യമായിട്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നാൽ സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല ആയതിനാൽ,യൂണിഫോം ഭക്ഷണം യാത്രാസൗകര്യം ദേശീയതലത്തിൽ വരെ കഴിവുതെളിയിച്ച അധ്യാപകർ ഹൈ ക്ലാസ്സ് ക്ലാസ് മുറികൾ എല്ലാം അദ്ദേഹം നൽകുന്നു.

വിദ്യാഭ്യാസം ഒരു കച്ചവടമായി കാണുന്നവർ ഈ സൗകര്യങ്ങൾക്ക് എല്ലാം പ്രതിമാസം ലക്ഷങ്ങളാണ് ഫീസ് വാങ്ങിക്കുന്നത്, പക്ഷേ ശോഭ അക്കാദമി നടത്തുന്നത് വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണബ്ര എന്നി പഞ്ചായത്തിലെ ദരിദ്രർക്ക് വേണ്ടി മാത്രമാണ്.

ദരിദ്രരായ കുടുംബത്തിലെ കുട്ടികളുടെ പേര് എഴുതി അതിൽ നിന്നും നറുക്ക് എടുത്താണ് കുട്ടികളെ പിഎൻസി മേനോൻ നടത്തുന്ന അക്കാദമിയിൽ പഠിപ്പിക്കുന്നത്. തനിക്ക് ചെറുപ്പത്തിൽ ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ തൻറെ ഗ്രാമത്തിലെ കൊച്ചു കുട്ടികൾക്ക് ലഭിക്കാൻ ആണ് മേനോൻന്റേ സ്വപ്നവും ആഗ്രഹവും.

ആ ഭാഗ്യം തൻറെ മക്കൾക്ക് കിട്ടട്ടെ എന്നാണ് നറുക്കെടുപ്പ് സമയത്ത് ഓരോ മാതാപിതാക്കളും പ്രാർത്ഥിക്കുന്നത് താഴെയുള്ള വീഡിയോയിൽ അ ദൃശ്യങ്ങൾ നമുക്ക് കാണാം,. അത് ശോഭ ആകാദമിയിൽ പഠിക്കാൻ അർഹരായ കുട്ടികളുടെ പേര് നറുക്കെടുക്കുന്ന വീഡിയോ ആണ്. അവിടെ ഒരു ഭാഗത്ത് പിഎൻസി മേനോനും കുടുംബവും ഇൗ ചടങ്ങ് കണ്ട് കൊണ്ടിരിക്കുന്നത് കാണാം അദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു ഈ നന്മയെ നിങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*