രാത്രി കൊളുസിന്റെ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത്

0
52

(സ്നേഹപൂർവ്വം… 💕ശിവ 💕)

രാത്രി ഉറക്കത്തിൽ കൊലുസിന്റെ ശബ്ദം കേട്ടു ഞെട്ടി എഴുന്നേറ്റ ഞാൻ കണ്ടതു മുടി അഴിച്ചിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഫോണും പിടിച്ചു നടക്കുന്ന എന്റെ ഭാര്യയെ ആണ്.കുറച്ചു ദിവസമായി എന്റെ ഭാര്യക്ക് എന്തോ ഒരു മാറ്റം..പഴയ കളിയും ചിരിയും കുസൃതിയും ഒന്നുമില്ല. ഏതു സമയവും റൂമിൽ തന്നെ ഇരുപ്പാണ്… രാത്രിയിൽ ഉറക്കമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഫോണും പിടിച്ചു നടക്കുന്നത് കാണാം..

അവിഹിതത്തിന് ചാൻസ് ഇല്ല കാരണം അതിനുള്ള വിവരം ഒന്നും ഇല്ലാത്ത തനി നാട്ടിൻപുറത്തുകാരി കാന്താരി പെണ്ണാണ് അവൾ..ക്ഷേത്രമുറ്റത്തു കളിച്ചു വളർന്ന ഒരു അമ്പലവാസി പെണ്ണ്…കുസൃതിയും കുറുമ്പും ഒക്കെ ഒരുപാട് ഉണ്ടെങ്കിലും ആളൊരു പാവമാണ്… കഥകൾ വായിക്കാൻ ഏറെ ഇഷ്ടം ഉള്ള അവളെ എനിക്കു സമ്മാനിച്ചത് എന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പ്രണയാക്ഷരങ്ങൾ ആയിരുന്നു….

അവൾ എന്റെ ജീവിതത്തിലേക്കു വന്നതിൽ പിന്നെ അവളുടെ കുസൃതിയും കുറുമ്പും കുശുമ്പും ഒക്കെ ആണെന്റെ ലോകം അമ്മക്ക് ആണെങ്കിൽ അവളെ വലിയ ഇഷ്ടമാണ് തിരിച്ചു അവൾക്കു അമ്മയോടും എന്നെ നന്നാക്കാൻ അവളെ കൊണ്ടേ പറ്റു എന്നു അമ്മ പോലും പറയാറുണ്ട് അതു കുറച്ചു ശെരിയാ. അവളുടെ സ്നേഹത്തിനു മുന്നിൽ പലപ്പോഴും ഞാൻ തോറ്റു കൊടുക്കാറുണ്ട്.

എന്നും വീട് തലതിരിച്ചു വെക്കുന്നവളാ ഇതിപ്പോൾ രണ്ടു, മൂന്നു ദിവസമായി ഭ്രാന്ത് പിടിച്ചപോലെ നടക്കുന്നു രാത്രിയിൽ ഉറക്കവും ഇല്ല….. എന്താണെന്നു ഒരെത്തും പിടിയും കിട്ടുന്നില്ല…… ഞാനും ആയിട്ട് വഴക്കൊന്നും ഉണ്ടായിട്ടില്ല…… ഇനി വല്ല ബാധയും കേറിയതാവുമോ. അമ്മയും അയൽവക്കക്കാരും ഒക്കെ ചോദിച്ചു തുടങ്ങി അവൾക്കെന്തു പറ്റി എന്നു..

സത്യം പറഞ്ഞാൽ എല്ലാരും ചോദിച്ചു തുടങ്ങിയപ്പോൾ എനിക്കും പേടിയായി അവൾക്കു ഇനി മാനസികമായി എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു…… ഇനിയും താമസിച്ചാൽ ശെരിയാവില്ല നാളെ തന്നെ ഹോസ്പിറ്റലിൽ അവളുമായി പോവണം എന്നുറപ്പിച്ചു പതിവുപോലെ ഞാൻ ജോലിക്കു പോയി…അന്നു വൈകുന്നേരം തിരികെ വന്ന ഞാൻ കണ്ടതു പുഞ്ചിരിയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യയെ ആണ്..

അവളുടെ മുഖത്തു ആ പഴയ സന്തോഷം കാണാൻ ഉണ്ടായിരുന്നു.. വായാടിത്തരവും തിരികെ വന്നു…… എന്നെ കണ്ടപ്പോൾ തൊട്ടു നോൺ സ്റ്റോപ്പ്‌ ആയി സംസാരം തുടർന്നു കൊണ്ടിരുന്നു….. ഡാം തുറന്നു വിട്ടപ്പോൾ ഉണ്ടായ പ്രളയം പോലെ ആയിരുന്നു അവളുടെ സംസാരം ഇത്രയും ദിവസം മിണ്ടാതെ ഇരുന്നതിന്റെ കേടു മുഴുവൻ തീർക്കുക ആണോ എന്നു എനിക്കു തോന്നി…അച്ചു നിനക്കു എന്തു പറ്റിയതാ ഇത്രയും ദിവസം നീ എന്തൊക്കൊയ കാണിച്ചു കൂട്ടിയത് മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു നീ…

അച്ചോടാ എന്റെ ഇച്ചായൻ പേടിച്ചു പോയോ..നിന്നു കൊഞ്ചാതെ കാര്യം പറയടി….അതൊന്നും ഇല്ല ഇച്ചായാ…ഒന്നും ഇല്ലാഞ്ഞിട്ടു ആണോ മെന്റൽ ആയപോലെ ഉറക്കം പോലും ഇല്ലാതെ നീ നടന്നത് ….. നാളെ നിന്നെയും കൊണ്ടു ഹോസ്പിറ്റലിൽ പോവണം എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു ഞാൻ…

ദുഷ്ടാ എനിക്കു അതിനു വട്ടൊന്നും ഇല്ലായിരുന്നു…..പിന്നെ നിനക്കു എന്തായിരുന്നു കാര്യം പറയടി……അതുപിന്നെ ഞാൻ പറയാം പക്ഷേ ഇച്ചായൻ ദേഷ്യപ്പെടല്ലേ..ഇല്ല നീ കാര്യം പറ…അതുപിന്നെ മൂന്നു, നാലു ദിവസം മുൻപ് കഥ എഴുത്തിനെ കുറിച്ച് ഇച്ചായനും ഞാനും തർക്കിച്ചില്ലേ..

കഥ എഴുതാൻ അത്ര വലിയ പാടൊന്നും ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നാൽ നീ ഒരു കഥ എഴുതി കാണിക്കെന്നും പറഞ്ഞു ഇച്ചായൻ വെല്ലുവിളിച്ചില്ലേ…അതുകൊണ്ട് വാശിക്ക് ഒരു കഥ എഴുതാൻ വേണ്ടി പറ്റിയ സബ്ജെക്റ്റ് തലപുകഞ്ഞു ആലോചിച്ചു നടന്നതാ ഞാൻ.. അല്ലാതെ എനിക്കു വേറെ കുഴപ്പം ഒന്നുമില്ല …

അതുകേട്ടപ്പോൾ കാലുമടക്കി അവൾക്കിട്ട് ഒരെണ്ണം കൊടുക്കാൻ ആണെനിക്ക് ആദ്യം തോന്നിയത്….. കാരണം അവളുടെ മാറ്റം അത്രക്കെന്നെ ടെൻഷൻ ആക്കിയിരുന്നു..
പാവം അവളുടെ മുഖഭാവം കണ്ടപ്പോൾ എനിക്കു ചിരി വന്നു..നിനക്ക് അടി കിട്ടാത്ത കുറവുണ്ട് മനുഷ്യനെ അത്രയ്ക്ക് ടെൻഷൻ ആക്കി നീ…..
സോറി ഇച്ചായ…

അതൊക്കെ പോട്ടെ എന്നിട്ട് നിന്റെ സ്റ്റോറി എഴുത്ത്‌ എവിടം വരെ ആയി…. എഴുതി കഴിഞ്ഞോ…ഇല്ല ഇച്ചായ എന്നെ കൊണ്ടു പറ്റുന്ന പണി അല്ല അതു.അതൊക്കെ പറ്റുമെടി ഞാൻ ഇല്ലേ കൂടെ നീ ധൈര്യമായി എഴുതിക്കോ..ഒരു യക്ഷി കഥ എഴുതാൻ നോക്ക് നിന്നെ കൊണ്ട് പറ്റും വേറെ ഒന്നും വേണ്ട നിന്നെ കുറിച്ച് എഴുതിയാൽ മതി…. അതു യക്ഷി കഥ ആയിക്കോളും.

ഞാൻ പറഞ്ഞു തീർന്നതും അവൾ അടുത്ത് ഇരുന്ന പൌഡർ ടിൻ കൈയിൽ എടുത്തു..
പിന്നെ ഒന്നും നോക്കിയില്ല ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഞാൻ വീടിനു പുറത്തേക്കു ഓടി..

ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഏറു എനിക്കിട്ടു കിട്ടും പണ്ടത്തെ പോലെ അല്ല അവൾക്കിപ്പോൾ നല്ല ഉന്നം ആയി..എന്തായാലും അതിൽ പിന്നെ അവൾ എന്റെ കഥ എഴുത്തിനെ കുറ്റം പറഞ്ഞിട്ടില്ല…ഈ കഥ എഴുത്ത്‌ അത്ര എളുപ്പം പിടിച്ച പണി അല്ലെന്നും എല്ലാരേയും കൊണ്ടു അതു നടക്കില്ല എന്നു മനസ്സിൽ ആയതുകൊണ്ടും ആവണം എഴുതാൻ എനിക്കു ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്‌ അവളാണ്………… എന്റെ കാന്താരി പെണ്ണ്

LEAVE A REPLY

Please enter your comment!
Please enter your name here