കടം പെരുകിയപ്പോള്‍ നീ “ആ പണിക്കു” പോകുമോ എന്ന് എന്നോട് അയാള്‍ ചോദിച്ചു വെളിപെടുതലും ആയി മഞ്ജു പത്രോസ്

0
63

മഞ്ജു പത്രോസ് മലയാളി പ്രേക്ഷകര്‍ക്കരുടെ പ്രിയങ്കരിയായ നടിയാണ്. ഇപ്പോള്‍ താരം ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് . മലയാളി പ്രേക്ഷകര്‍ മഞ്ജുവിനെ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് .വോട്ടിങ് പ്രകാരവും മഞ്ജു മുന്‍പില്‍ തന്നെയാണ് നില്‍ക്കുന്നത്.

തന്റെ ജീവിതത്തിലെ ചില ദുരിതങ്ങള്‍ മഞ്ജു പത്രോസ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. “ഞാന്‍ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. വളരെ ദാരിദ്രാവസ്ഥയിലാണ് ജീവിച്ചത് . കൂലിപ്പണിക്കാരായ അച്ഛനുമമ്മയും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. സൂപ്പര്‍മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നു.

അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷം ജീവിതം മാറി മറിയുകയായിരുന്നു . ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു.

പൂച്ചയെപോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വന്നും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തനിക്ക് കാളിങ് ബെല്‍ കേള്‍ക്കുമ്ബോഴും ഫോണിന്റെ റിങ് കേള്‍ക്കുമ്ബോഴും പേടിയായിരുന്നു. കടക്കാരാണോ വിളിക്കുന്നതെന്നോര്‍ത്തു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്ബോള്‍ താന്‍ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാന്‍ പറ്റുമായിരുന്നില്ല.

നീയാപണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും തനിക്കങ്ങനെ ഒന്നും ചെയ്യാന്‍ കഴിയില്ല. തനിക്കതും സഹിക്കാനായില്ല. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്. കടം എല്ലാം തീര്‍ത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം”. പൊട്ടിക്കരഞ്ഞു കൊണ്ട് മഞ്ജു വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here