ഇത് വരെ നിങ്ങൾ അറിയാതെ പോയത്, സ്ത്രീകള്‍ മാത്രം കാണുക

സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നത്തിന് പരിഹാരം ആണ് ഈ വീഡിയോ. പല സ്ത്രീകളും ആർത്തവ കാലങ്ങളിൽ പാഡ് ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവരാണ്, എന്നാല് ഇഷ്ടമല്ലെങ്കിൽ പോലും ദൂരയാത്ര എല്ലാം പോകുമ്പോൾ തുണി വെച്ചാൽ ലീക്ക് ആകുമെന്ന് പേടി ഉള്ളതുകൊണ്ട് മാത്രം അവ ഉപയോഗിക്കുന്നവരുണ്ട്, കൂടാതെ പാഡ് ഉപയോഗിക്കുന്നതിലൂടെ പലതര രോഗങ്ങളും നമുക്ക് ഉണ്ടായേക്കാം.

മാർക്കറ്റിൽ പലതരം പാഡുകൾ ലഭ്യമാണെങ്കിലും തുണി എല്ലാവർക്കും ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.. അങ്ങനെ തോന്നാത്തവർ തുണി ഉപയോഗിച്ച് നോക്കാത്തവർ ആയിരിക്കും.. തുണി എന്ന് പറയുമ്പോൾ കോട്ടൺ തുണി തന്നെയാണ് ഉപയോഗിക്കേണ്ടത്.. കീറിയ മുണ്ടിന്റെ കഷ്ണമോ അങ്ങനെ പഴകിയ കോട്ടൺ തുണികൾ വൃത്തിയാക്കി ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇൗ തുണികളുടെ പ്രധാന പ്രശ്നം ലീക്ക് ആവുനതാണ്, എന്നാൽ പുറത്തു നിന്ന് വാങ്ങുന്ന പാഡിന്റെ രൂപത്തിൽ എങ്ങനെ തുണി കൊണ്ട് പാഡ് നിർമ്മിക്കാം എന്നുള്ള ഒരു വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

ഇതിനായി ആകെ ആവശ്യം ഒരു ബനിയന്റെ തുണിയും പിന്നെ കോട്ടൺ തുണിയും ആണ്, ഇതിൽ ബനിയന്റെ തുണി ഉള്ളിൽ നല്ല കട്ടിയിൽ വച്ചു തുന്നാൻ ആണ്. ഇവ രണ്ടും പാഡിന്റെ ഷേപ്പിൽ വെട്ടിയെടുത്ത് സൈഡ് വശങ്ങൾ എല്ലാം അടിച്ചു ഉണ്ടാകുന്ന ഒട്ടും ലീക്ക് ആകാത്ത രീതിയിൽ ആണ് പാഡ് ഉണ്ടാക്കുന്നത്. കൂടാതെ ഈ ക്ലോത്ത് പാഡ് നമ്മുടെ ഇന്നർ വെയറിൽ നിന്ന് തെന്നി മാറി പോകാതെ ഇരിക്കാൻ ബട്ടൺ കൊടുക്കുന്നുണ്ട്.

തീർച്ചയായും പാഡുകൾ ഉപയോഗിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ഇത് ട്രൈ ചെയ്യാം, ഒപ്പം മറ്റുള്ളവർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പാഡുകളുടെ ഉപയോഗം കുറച്ച് നാച്ചുറൽ രീതി സ്വീകരിച്ചാൽ നമ്മുക്ക് രോഗങ്ങൾ ഒന്നും വരികയുമില്ല ഒപ്പം പരിസ്ഥിതി സംരക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*