ശ്രദ്ധിക്കുക ഇഞ്ചി ഉപയോഗിക്കുന്നവര്‍ ഒരു കാരണവശാലും ഈ കാര്യങ്ങള്‍ അറിയാതെ പോകരുത്

വി​റ്റാ​മി​ൻ എ, ​സി, ഇ, ​ബി കോം​പ്ല​ക്സ്; ധാ​തു​ക്ക​ളാ​യ മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊട്ടാ​സ്യം, സോ​ഡി​യം, ഇ​രു​ന്പ്, കാ​ൽ​സ്യം; ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റാ​യ ബീ​റ്റാ ക​രോട്ടി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളുടെ കലവറ ആണ് ഇഞ്ചി.പഴമക്കാര്‍ പറയും ഇഞ്ചിക്കറി ഉണ്ട് എങ്കില്‍ അറുപത്തിനാല് കറികള്‍ക്ക് തുല്യം ആണ് എന്ന് .ഇഞ്ചി എങ്ങനെയൊക്കെ കഴിക്കാം എന്നും ഇഞ്ചി കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നും നോക്കാം .

കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളില്‍ ചായയില്‍ ചേര്‍ക്കുന്ന ഒരു മുഖ്യ ചേരുവ ആണ് ഇഞ്ചി .ഇപ്പോള്‍ കേരളത്തിലും ചില സ്ഥലങ്ങളില്‍ ഇഞ്ചി ചേര്‍ത്ത ചായ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് .ഇ​ഞ്ചി​യി​ലു​ള​ള ആ​ന്‍റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വര്‍ധിപ്പിക്കുകയും മാനസ്സിക പിരിമുറുക്കം ഉ​ത്ക​ണ്ഠ​ ഇവ കുറക്കുകയും ചെയുന്നു.

സ്ത്രീകള്‍ക്കുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരം ആണ് ഇഞ്ചി ചേര്‍ത്ത ചായ .യാ​ത്ര​യ്ക്കു പു​റ​പ്പെ​ടും മു​ന്പ് ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ ക​ഴി​ച്ചാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ മ​നം​പി​ര​ട്ടലി​നും ഛർ​ദി​ക്കു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. ഇ​ഞ്ചി നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

പണ്ട് കാലത്ത് ഉള്ളവര്‍ അല്ലങ്കില്‍ നമ്മുടെ മുത്തശിമാര്‍ ഒക്കെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ പച്ച ഇഞ്ചി ചതച്ചു അതിന്റെ നീരെടുത്ത് കുടിക്കുമായിരുന്നു അല്ലങ്കില്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.ആ​മാ​ശ​യ സ്തം​ഭ​നം ഒഴിവാക്കാനും ആ​മാ​ശ​യ​വ്യ​വ​സ്ഥ​യി​ലെ പേ​ശി​ക​ൾ അ​യ​വു​ള​ള​താക്കാനും ഇഞ്ചി സഹായിക്കും .ദഹന പ്രശ്നമുള്ളവര്‍ ഭക്ഷണശേഷം ഒരു കഷ്ണം ഇഞ്ചി കഴിക്കുകയോ ഒരു ടീസ്പൂണ്‍ ഇഞ്ചിനീര്‍ കുടിക്കുകയോ ചെയുന്നത് ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കും .

കൊളസ്ട്രോള്‍ കുറക്കുന്നതിനും ,രക്ത സമ്മര്‍ദ്ദം വരുതിയില്‍ നിറുത്തുന്നതിനും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്ക് ഇ​ട​ന​ല്കു​ന്ന ര​ക്തം കട്ടി​യാ​ക​ൽ ​ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം.ഇഞ്ചിയുടെ ഉപയോഗം ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തടയുകയും . ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​തകുറക്കുകയും ചെയുന്നു .ഇ​ഞ്ചി​യി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​തി​ൽ അ​ട​ങ്ങി​യ മാം​ഗ​നീ​സ് ഹൃ​ദ​യം, ര​ക്ത​ക്കു​ഴ​ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ദൈ​നം​ദി​ന ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഇ​ഞ്ചി​ക്കും ഇ​ടം ന​ല്കി​യാ​ൽ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നു ചു​രു​ക്കം.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നിയന്ത്രിതമാക്കുന്ന​തി​ന് ഇ​ഞ്ചി ഫ​ല​പ്ര​ധമാണ് . ഒ​രു ഗ്ലാ​സ് ചെ​റു ചൂ​ടു​വെ​ള​ള​ത്തി​ൽ ഒ​രു ടീ ​സ്പൂ​ണ്‍ ഇ​ഞ്ചി​നീ​രു ചേ​ർ​ത്ത് രാ​വി​ലെ വെ​റും​വ​യ​റ്റി​ൽ പ​തി​വാ​യി ക​ഴി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​രയുടെ അളവിനെ നിയന്ത്രിക്കും .പ്രമേഹ അനുബന്ധ രോഗങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇഞ്ചി ഉത്തമം ആണ് .പ​ക്ഷേ, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സമ്മ​ർ​ദം തു​ട​ങ്ങി​യ​വ​യ്ക്കു മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ ചി​കി​ത്സ​കന്‍റെ അ​റി​വോ​ടെ മാ​ത്ര​മേ ഇ​ഞ്ചി പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാ​വൂ.

സ്വാ​ഭാ​വി​ക വേ​ദ​ന​സം​ഹാ​രി​യാ​ണ് ഇ​ഞ്ചി. തൊ​ണ്ട​വേ​ദ​ന​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​ക​റ്റു​ന്ന​തി​നു ഇഞ്ചി ഉത്തമം ആണ് .

ജ​ല​ദോ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ചു​മ അകറ്റി . ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഫം ഇ​ള​കി പു​റ​ത്തു​പോ​കു​ന്ന​തി​ന് ഇ​ഞ്ചി ​ ച​ത​ച്ചു നീ​രെ​ടു​ത്ത് അ​തി​ൽ തേ​ൻ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ മതി .ച​ത​ച്ച ഇ​ഞ്ചി​യും ഉ​പ്പും ചേ​ർ​ത്തു തി​ള​പ്പി​ച്ച​തു ചെ​റു ചൂ​ടോ​ടെ ക​വി​ൾ​ക്കൊ​ണ്ടാ​ൽ ചു​മ​യും തൊ​ണ്ട​വേ​ദ​ന​യും പ​ന്പ​ക​ട​ക്കും. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദ​ം.അ​തി​നാ​ൽ പ​നി, ജ​ല​ദോ​ഷം, വി​റ​യ​ൽ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും സ​ഹാ​യ​കം. വൈ​റ​സ്, ഫം​ഗ​സ്, വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കാ​നു​ള​ള ശേ​ഷി ഇ​ഞ്ചി​ക്കു​ണ്ട്.

പ​നി​യു​ള​ള​പ്പോ​ൾ ഇ​ഞ്ചി ദി​വ​സ​വും പ​ല​ത​വ​ണ ക​ഴി​ക്കു​ന്ന​തു ശ​രീ​ര​ത്തി​ലെ വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ അടിഞ്ഞു കൂടുന്നതിനെ തടയും .ച​ത​ച്ച ഇ​ഞ്ചി ചേ​ർ​ത്തു വെ​ള​ളം തി​ള​പ്പി​ച്ച് ആ​വി കൊ​ള​ളു​ന്ന​തു പ​നി​യു​മാ​യി ബ​ന്ധ​പ്പെട്ട മൂ​ക്ക​ട​പ്പും ക​ഫക്കെട്ടും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നുനല്ലതാണ്

മൈ​ഗ്രേ​ൻ​വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കാ​ൻ ഇ​ഞ്ചി ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു. മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന​യും അ​നു​ബ​ന്ധ​പ്ര​ശ്ന​ങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​ന് ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ നല്ലതാണ്. ഗ​ർ​ഭി​ണി​കളിലെ മ​നം​പി​ര​ട്ടൽ, ഛർ​ദി എ​ന്നി​വ​ തടയുന്നതിനും, ദ​ഹ​ന​ക്കേ​ടു മൂ​ല​മു​ള​ള മ​നം​പി​ര​ട്ടൽ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ച​ത​ച്ച​തു തേ​ൻ ചേ​ർ​ത്തു ച​വ​ച്ചു​ക​ഴി​ക്കുന്നത് നല്ലതാണ്. ഇഞ്ചി ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്‌ ശ​രീ​ര​ത്തിന്‍റെ മെ​റ്റ​ബോ​ളി​ക് നി​ര​ക്ക് കൂട്ടുന്ന​തി​നും ഇ​ഞ്ചി ചേ​ർ​ത്ത ഭ​ക്ഷ​ണം നല്ലതാണു കൂട്ടും .ഇ​ഞ്ചി​യി​ലു​ള​ള ക്രോ​മി​യം, മ​ഗ്നീ​ഷ്യം, സി​ങ്ക് എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ര​ക്ത​സ​ഞ്ചാ​രം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും .

ശ്വാ​സ​കോ​ശം, സ്ത​നം, ച​ർ​മം, പ്രോ​സ്റ്റേ​റ്റ്, പാ​ൻ​ക്രി​യാ​സ് എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഗു​ണ​പ്ര​ദ​മാ​ണെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.ചു​രു​ക്ക​ത്തി​ൽ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​ക​റ്റി നി​ർ​ത്താ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഇ​ഞ്ചി. വീ​ട്ടമ്മമാ​രു​ടെ കൈ​യെ​ത്തും ദൂ​ര​ത്ത് ഒ​രു ക​ഷ​ണം ഇ​ഞ്ചി ഉ​ണ്ടാ​വ​ണം. വീട്ടാ​വ​ശ്യ​ത്തി​നു​ള​ള ഇ​ഞ്ചി അ​ടു​ക്ക​ള​ത്തോട്ട​ത്തി​ൽ ത​ന്നെ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്താ​ൽ അ​ത്ര​യും ന​ന്ന്.

വെറും വയറ്റില്‍ ഇഞ്ചിനീര് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

രാവിലെ പലപ്പോഴും പ്രമേഹ രോഗികളുടെ ഷുഗര്‍ നില വളരെ കൂടുതല്‍ ആയിരിക്കും .ഇതിനെ നിയന്ത്രണ വിധേയം ആക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട് അതുകൊണ്ട് തന്നെ  രാവിലെ വെറും വയറ്റില്‍ ഇഞ്ചിനീര് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ് .

രാവിലെ ഇഞ്ചി നീര് കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗം ആണ് .ഇഞ്ചി നീരിനു ദഹനം എളുപ്പത്തില്‍ ആക്കുന്നതിനും വയറ്റിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നതിനുമുള്ള കഴിവുണ്ട്.

മലബന്ധം തടയുന്നതിനുള്ള നല്ലൊരു വഴിയാണ് വെറും വയറ്റില്‍ ഇഞ്ചിനീര് കുടിക്കുന്നത് .

Be the first to comment

Leave a Reply

Your email address will not be published.


*