ഇരുകൈകളുമില്ലാതെ കാല്കൊണ്ട് ദേവിക പരീക്ഷ എഴുതി വാങ്ങിയത് ഫുൾ എ പ്ലസ്.

ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ച് പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിച്ചിരിക്കുന്നു ഈ മിടുക്കി.ഒലിപ്രം കടവിന് സമീപം താമസിക്കുന്ന സജീവിന്റേയും സജിതയുടെയും മകളാണ് ദേവിക.ജനനത്തോടെ ഇരുകൈകളും ഇല്ലായിരുന്നു.പോരായ്മകളുടെ പേരിൽ ഉള്ള ഒരു സൗജന്യവും വാങ്ങാതെയാണ് ദേവിക ഈ വിജയം തൻറെ കൽപിടിയിൽ ഒതുക്കിയത്.
കൈകൾ ഇല്ലാത്തതിനാൽ കാലുകൾ കൊണ്ട് എഴുതാൻ പഠിപ്പിച്ചു അച്ഛനും അമ്മയും.സ്ക്രൈബേർസ് ലഭ്യമായിരുന്നിട്ടും അത് ഉപയോഗിക്കാതെ തനിയെ എഴുതുകയായിരുന്നു ദേവിക.രണ്ട് വിഷയങ്ങൾക്ക് ഒഴിച്ച്‌ അധിക സമയം എടുക്കാതെ ബാക്കിയുള്ള കുട്ടികൾക്കൊപ്പം എഴുതി തീരുകയായിരുന്നു ഈ മിടുക്കി.

പഠിച്ച സ്കൂളിലെ അധ്യാപകരെല്ലാം ദേവികയ്യ്ക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകി.എല്ലാവരും അളവറ്റ സ്നേഹവും കരുതലും നൽകി.പഠനത്തിന്നപ്പുറം ദേവികയ്ക്ക് ചിത്രം വരക്കാനുള്ള കഴിവും ദൈവം നൽകി.സ്വപ്ന ചിത്ര കോഴിക്കോട് ആർട്സ് ഗാലറിയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ പ്രദർശനത്തിൽ ദേവികയുടെ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം എടുത്തിട്ട് സിവിൽ സർവീസ് നേടിയെടുക്കണം എന്നതാണ് ദേവികയുടെ ലക്ഷ്യംഈ കൊച്ച്മിടുക്കിയുടെ ലക്ഷ്യങ്ങൾ സഫലമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*