വാഹനബ്ലോക്ക്, സൂചി കുത്താൻ സ്ഥലമില്ല ആംബുലൻസ് വന്നപ്പോ ഇ പോലീസുകാരൻ ചെയ്തത് വീഡിയോ

0
252

ചെറിയൊരു ട്രാഫിക് ഉണ്ടായാല്‍ ഡ്യൂട്ടിയ്ക്ക് നില്‍ക്കുന്ന പോലീസിനെയാണ് നാമെല്ലാം പഴിക്കുക. പക്ഷേ അവര്‍ എടുക്കുന്ന ബുദ്ധിമുട്ടും സാഹസികതയും മറ്റാരും കാണുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഇത്തവണ പോലീസിന്റെ നന്മ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. അത്യാസന്ന നിലയിലായ രോഗിയെ കൊണ്ട് വരുന്ന വഴിയില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു.

എത്രയും വേഗം കടത്തിവിടുവാന്‍ പോലീസുകാരന്‍ എടുത്ത നന്മയെയാണ് ജനം വാഴ്ത്തുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരന്‍ അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പോലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here