മരിച്ച കുഞ്ഞിനെ നെഞ്ചടക്കി അമ്മക്കുരങ്ങ്; പാലൂട്ടാനും ശ്രമം; കണ്ണീർ വിഡിയോ

അമ്മയുടെ സ്നേഹത്തിന് മുന്നിൽ പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്നതിന് തെളിവായി ഉള്ളുനീറ്റുകയാണ് ഇൗ ചിത്രം. ജീവനില്ലാത്ത കുഞ്ഞിന്റെ ശരീരവുമായി നൊമ്പരപ്പെടുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ കണ്ണീരണിയിക്കുന്നത്. രാജസ്ഥാനിലെ രത്തംഭോർ ദേശീയ പാർക്കിൽ നിന്നാണ് ഇൗ കാഴ്ച. ഡൽഹി സ്വദേശിയായ അർച്ചന സിങ്ങാണ് പാർക്ക് സന്ദർശന വേളയിൽ പകർത്തിയ ചിത്രം ഇപ്പോൾ മാതൃസ്നേഹത്തിന്റെ ഉദാഹരണമായിരിക്കുകയാണ്.

ജൂൺ മാസത്തിത്തിലാണ് അർച്ചന പാർക്ക് സന്ദർശിക്കാനെത്തുന്നത്. കടുത്ത ചൂടാകാം കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് അർച്ചന പറയുന്നത്. 49 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോഴത്തെ ചൂട്. അർച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം അർച്ചന ഇവരെ പിന്തുടർന്നു. ഇതിനിടെയിലെപ്പോഴോ ആണ് കുഞ്ഞിന്റെ ജീവനറ്റത്. കുഞ്ഞിന്റെ ജീവനറ്റെന്നു മനസ്സിലായെങ്കിലും അതിനെ ഉപേക്ഷിക്കാൻ ആ അമ്മക്കുരങ്ങ് തയാറായിരുന്നില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചായിരുന്നു അമ്മയുടെ നടത്തം. ഇതിനിടയിൽ പലപ്പോഴും കുഞ്ഞിനെ കളിപ്പിക്കാനും പാലൂട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു.

ജീവനറ്റ കുഞ്ഞിനെയും തൂക്കിയെടുത്ത് മരത്തിൽ കയറി ചാരിയിരുന്ന ആ അമ്മയുടെ അടുത്തേക്ക് മറ്റൊരു കുരങ്ങനുമെത്തിയിരുന്നു.ആ കുരങ്ങൻ കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി ആ അമ്മയുടെ ഇരു തോളിലും കൈകളും തലയും ചേർത്തു വച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*