രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് എത്രയാണ് ,എങ്ങനെ നിയന്ത്രിക്കാം ,കിഡ്നി രോഗം എങ്ങനെ തടയാം

0
263

ക്രിയാറ്റിൻ ഉപാപചയത്തിന്റെ (പേശികളുടെ ഉപാപചയത്തിലൂടെ) ഫലമായുണ്ടാകുന്നതാണ്  ക്രിയാറ്റിനിൻ, ഇത് മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.  മൂത്രത്തിലൂടെ ക്രിയാറ്റിൻ പുറന്തള്ളുന്നത് (Glomerular Filtration) വൃക്കയുടെ കർത്തവ്യം ആയതിനാൽ, വൃക്കയുടെ പ്രവർത്തനം കൃത്യമാണോയെന്ന് അറിയാനായി മൂത്രത്തിലെ ക്രിയാറ്റിൻ അളവ് പരിശോധിക്കാറുണ്ട്.

ശരിയായ വൃക്കയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ GFR മാനദണ്ഡമാണ് ഉപയോഗിക്കുന്നത്. ഇത് രോഗിയുടെ വയസ്സ്, ഭാരം, ക്രിയാറ്റിനിൻ എന്നിവ ഉൾപ്പെട്ടതാണ്.

ഓരോ 24 മണിക്കൂറിലും ശരീരത്തിന്റെ ഓരോ കിലോഗ്രാമിനും ശരാശരി 150 മുതൽ 200 മൈക്രോമോൾ വരെ ക്രിയാറ്റിനിൻ ആണ് പുരുഷൻമാരുടെ ശരീരം ഉല്പാദിപ്പിക്കുന്നത്. എന്നാൽ സ്ത്രീകളുടേത് 100 മുതൽ 150 മൈക്രോമോൾ/kg/24Hr  വരെയാണ്. സാധാരണഗതിയിൽ ഇങ്ങനെയുണ്ടാകുന്ന ക്രിയാറ്റിനിൻ മൂത്രത്തിലൂടെ പുറത്തേക്ക് പോവുകയാണ് പതിവ്.

രക്തത്തിലെ ക്രിയാറ്റിനിന്റെ അളവുകൾ:

പുരുഷന്മ്മാർ  0.6 മുതൽ 1.2 മില്ലിഗ്രാം / ഡിഎൽ

സ്ത്രീകൾ: 0.5 മുതൽ 1.1 മില്ലിഗ്രാം / എൽ

ഇത് 10 മില്ലിഗ്രാമിന്  മുകളിൽ ഉയരുമ്പോൾ ഡയാലിസിസ് ആരംഭിക്കേണ്ടതായി വരും.

പല രീതിയിൽ  ക്രിയാറ്റിനിൻ  വർദ്ധിക്കാം 

1) Pre-renal – ഛർദ്ദി, വയറിളക്കം മുതലായവ കൊണ്ട് ശരീരത്തിലെ ജലം കുറയുകയും ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമ്പോൾ.

2) Renal – പ്രമേഹം, ഹൈ ബിപി, വേദന സംഹാരികൾ അല്ലെങ്കിൽ വൃക്കയെ ബാധിക്കുന്ന മറ്റു മരുന്നുകൾ, രോഗപ്രതിരോധ പ്രശ്നങ്ങൾ, അണുബാധകൾ അല്ലെങ്കിൽ മറ്റു അവയവങ്ങൾക്കുണ്ടായ തകരാറുകൾ എന്നിവമൂലം.

3) Post renal – വൃക്കയിൽ നിന്നു മൂത്രത്തെ പുറത്തേക്കെത്തിക്കുന്ന ട്യൂബിൽ ഒരു ബ്ലോക്ക് ഉണ്ടെങ്കിൽ (മൂത്രത്തിൽ വൃക്കയ്ക്ക് ചുറ്റും കെട്ടികിടക്കുക, കല്ല്, പ്രോസ്റ്റേറ്റ്ട്യൂമർ മുതലായവ ഉണ്ടെങ്കിലും)..

ക്രിയാറ്റിനിന്റെ അളവ് എങ്ങിനെ കുറക്കാം ?

മുകളിൽ സൂചിപ്പിച്ച അസുഖങ്ങളുണ്ടോയെന്ന് പരിശോധിക്കുക.

ആവശ്യമായ പരിശോധനകൾ 

       1. രക്ത പരിശോധന

       2. മൂത്ര പരിശോധന

       3. അടിവയറിന്റെ അൾട്രാസൌണ്ട് സ്കാൻ

       4. ഹൃദയാഘാതം കണ്ടുപിടിക്കാനായി ഹൃദയത്തിന്റെ        എക്കോകാർഡിയോഗഗ്രാഫ്.

       5. ചില സാഹചര്യങ്ങളിൽ മൂത്രത്തിന്റെ ഫ്ളോയെപ്പറ്റിയും വിശദമായി     പഠിക്കേണ്ടി വന്നേക്കാം.

ക്രിയാറ്റിനിൻ  പരിഹരിക്കാവുന്ന തകരാറുകൾ കൊണ്ടാണെങ്കിൽ (ശരീരത്തിൽ ജലാംശം കുറയുന്നത്, അണുബാധ, മരുന്നുകൾ മൂലം വൃക്കകൾക്ക് സംഭവിക്കുന്ന തകരാറുകൾ, മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും സാഹചര്യം) ചികിത്സകൊണ്ട് ക്രീയാറ്റിനിന്റെ അളവ് കുറയ്ക്കാവുന്നതാണ്

ചില സാഹചര്യങ്ങളിൽ വൃക്കകൾ എന്നന്നേക്കുമായി scarred ആവുകയും തകരാറിലാകുകയും ചെയ്യുന്നു, ഉദാഹരണത്തിന് എന്തെങ്കിലും തരത്തിലുള്ള വൃക്ക രോഗങ്ങൾ ഉള്ളപ്പോൾ, കോർടെക്സ് ശോഷിക്കുന്നത്, ഏതെങ്കിലും തരത്തിലുള്ള ദീർഘകാല തടസ്സങ്ങൾ കൊണ്ടോ, polycystic kidney എന്ന അവസ്ഥ കൊണ്ടോ, പ്രതിരോധ ശേഷിയെ സംബന്ധിച്ച തകരാറുകൾ കൊണ്ടോ ആകാം.

അങ്ങിനെയുള്ള സാഹചര്യങ്ങളിൽ ക്രിയാറ്റിനിൻറെ അളവ് അതുപോലെ തന്നെ തുടരുകയോ ക്രമേണ കൂടുകയോ ചെയ്യും. എന്നാലും വൃക്കയുടെ മിക്കവാറും പ്രവർത്തികളെല്ലാം യന്ത്രങ്ങളുടെ സഹായത്തോടെ നിറവേറ്റാവുന്നതാണ്.

എന്നിരുന്നാലും വൈകാതെ തന്നെ വൃക്കകൾ അവയുടെ പ്രവർത്തനം പൂർണമായി നിർത്തും. അങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഡയാലിസിസോ വൃക്ക  മാറ്റിവെയ്ക്കലോ മാത്രമാണ് അവശേഷിക്കുന്ന മാർഗ്ഗങ്ങൾ.

പ്രധാനമായതും ശ്രദ്ധിക്കേണ്ടത്

      1. ക്രിയാറ്റിനിൻ വർധിക്കാനുള്ള കാരണങ്ങൾ നിരീക്ഷിക്കുക

      2. വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ ദോഷ പദാർത്ഥങ്ങളും  ഒഴിവാക്കുക

      3. സ്വയം ചികില്സയും അശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങളും ഒഴിവാക്കുക

      4. വൃക്കരോഗ വിദഗ്ധന്റെ ഉപദേശം തേടുക

      5. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, ഹൃദയത്തിന്റെ പ്രവർത്തങ്ങൾ എന്നിവപരിശോധനകൾക്ക് വിധേയമാക്കുക.

      6. കൃത്യമായ ഇടവേളകളിൽ വൃക്കയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here