എന്താണ് കീമോതെറാപ്പി എങ്ങിനെ ഇത് എങ്ങനെയാണ് ക്യാന്സറിനെ തടയുന്നത് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

0
121

ക്യാൻസറിന്റെ ഏറ്റവും സാധാരണമായ ചികിത്സാരീതികളിൽ ഒന്നാണ് കീമോതെറാപ്പി. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനോ അല്ലെങ്കിൽ ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിൽ നിന്നും അവരെ തടയുവാനോ ചില മരുന്നുകൾ ഉപയോഗിക്കുന്നതാണ് കീമോതെറാപ്പി. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയോടൊപ്പമോ, റേഡിയേഷൻ തെറാപ്പിയോടൊപ്പമോ കീമോതെറാപ്പി ചെയ്യാം. കീമോതെറാപ്പിയോടൊപ്പം ചിലപ്പോൾ പുതിയ തരം ക്യാൻസർപ്രതിരോധമരുന്നുകളും കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചേക്കാം.

ഗുളികകളോ കുത്തിവെയ്പുകളോ ആയി നമുക്ക് കീമോ എടുക്കാം. നിങ്ങൾക്ക് ഒരു ക്ലിനിക്കിലോ ആശുപത്രിയിലോ വെച്ച്, IV യിലൂടെ കീമോചെയ്യാം ഡോക്ടർമാർ ഇതിനെ infusion (തുള്ളിയായി പകരുക)എന്നാണ് പറയുന്നത് .

നിങ്ങളുടെ ആരോഗ്യത്തെ തിരിച്ചുപിടിക്കാനും പുതിയ, ആരോഗ്യമുള്ള കോശങ്ങളെ വളർത്താനും ഏതാനും ആഴ്ചകൾകൂടി ചില മരുന്നുകൾ കഴിക്കണം. കൂടാതെ പ്രതിദിനമോ അല്ലെങ്കിൽ ഓരോ ആഴ്ചയോ  അല്ലെങ്കിൽ ഓരോ മാസംകൂടുമ്പോഴോ കീമോ ഡോസുകൾ എടുക്കേണ്ടതായിവരും . ഇത് നിങ്ങളുടെ  അർബുദ വളർച്ച എങ്ങിനെ, ഏതു തരമാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും

അർബുദരോഗവിദഗ്ധനായ ഡോക്റ്ററെ oncologist എന്നാണ് പറയുന്നത്. ഓൺകോളജിസ്റ്റാണ് നിങ്ങൾക്ക് വേണ്ട കീമോതെറാപ്പി മരുന്നുകൾ തീരുമാനിക്കുന്നത്. ഒന്നോ അതിലധികം മരുന്നുകളുടെ ഒരു മിശ്രിതമോ ആകാം അത്. മരുന്നുകൾ തിരഞ്ഞെടുക്കാൻ ഡോക്ടർമാർ കണക്കിലെടുക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

1. അർബുദത്തിന്റെ സ്വഭാവം

2. നിങ്ങൾ മുമ്പ് ക്യാൻസർ ഉണ്ടായിരുന്നോ ഇല്ലയോ

3. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ ഹൃദയം, വൃക്ക, കരൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങളോ മറ്റ്  ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോ എന്നത്

കീമോതെറാപ്പി എന്തുകൊണ്ട് ചെയ്യണം?

ഒരു ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും, നിങ്ങളുടെ ശരീരത്തിൽ ക്യാൻസർ കോശങ്ങൾ ഉണ്ടാകും. ഈ കോശങ്ങൾ പുതിയ ട്യൂമറുകൾ വളർത്തുകയോ കാൻസറിനെ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയോ ചെയ്യാം.

കീമോതെറാപ്പി മരുന്നുകൾ അർബുദത്തെ നശിപ്പിക്കുകയും  നിയന്ത്രിക്കുകയും ചെയ്യും. ക്യാൻസർ മൂലമുള്ള രോഗലക്ഷണങ്ങളായ വേദന മുതലായവയെ കുറക്കുകയും ചെയ്യും.ഡോക്ടർമ്മാർ ശസ്ത്രക്രിയക്ക് മുൻപ് നിലവിലുള്ള ട്യൂമറിനെ കുറയ്ക്കുവാനായും കീമോതെറാപ്പി നിർദ്ദേശിക്കാറുണ്ട്.

കീമോതെറാപ്പി എങ്ങനെ പ്രവർത്തിക്കുന്നു?

കീമോതെറാപ്പി മരുന്നുകൾ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നു,

1. അവ അർബുദമുള്ളതും ഇല്ലാത്തതുമായ കോശങ്ങളെ നശിപ്പിക്കും.

2. ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടും.

3. രക്തക്കുഴലുകളിൽ അർബുദങ്ങൾ വളരാതിരിക്കാൻ ശ്രദ്ധിക്കും

4. അർബുദം ബാധിച്ച കോശങ്ങളുടെ ജീനുകളെ ആക്രമിച്ച് അവയെ നശിപ്പിക്കുകയും പുതിയ ട്യൂമറുകൾ വളരാതിരിക്കാനും ശ്രദ്ധിക്കും.

പൊതുവായ ചില കീമോതെറാപ്പി മരുന്നുകൾ ഡോക്ടർമാർക്ക് നിർദ്ദേശിക്കാനാകുന്ന ഡസൻ കണക്കിന് കീമോതെറാപ്പി മരുന്നുകളുണ്ട് . മരുന്നുകളെ  എങ്ങിനെ പ്രവർത്തിക്കുന്നു, എന്താണ് അവയുടെ അടിസ്ഥാനഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് മരുന്നുകളെ തരംതിരിച്ചിരിക്കുന്നത്.

1. ചില മരുന്നുകൾ  കൂടുതൽ പതിപ്പുകൾ  ഉണ്ടാക്കാതിരിക്കാനായി കാൻസർ സെല്ലുകളുടെ ഡിഎൻഎയെ തകർക്കുന്നു. അൽകൈലേറ്റിംഗ് ഏജന്റുകൾ എന്നറിയപ്പെടുന്ന കീമോ തെറാപ്പിക്കായി ഉപയോഗിക്കുന്ന ഏറ്റവും പഴയ തരം മരുന്നുകളാണ് ഇവ.ലുക്കീമിയ, ലിംഫോമ, ഹോഡ്ജിൻസ് രോഗം, മൾട്ടി മൈലോമ, സാർകോമ, സ്തനാർബുദം ശ്വാസകോശാർബുദം, ഗർഭാശയ ക്യാൻസർ തുടങ്ങിയ പല അർബുദങ്ങളെയും ഇവ ചികിത്സിക്കുന്നു. സൈക്ലോഫോസ്ഫാമൈഡ്, മിൽഫാലൻ, ടെമോസോലോമൈഡ് എന്നിവയാണ് അൽകൈനിങ്ങ് ഏജന്റസിനുള്ള ചില ഉദാഹരണങ്ങൾ. അവർ മോശം കോശങ്ങളെ നശിപ്പിക്കുന്നത് അസ്ഥിയിലെ മജ്ജയെയും നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് വർഷങ്ങൾക്കുശേഷം രക്താർബുദം വരാൻ ഇടയാക്കും. ഈ അപകടസാധ്യതകുറയ്ക്കാൻ, മരുന്നുകൾ ചെറിയ അളവിൽ കഴിക്കാം. ഒരുതരം ആൽക്കിയിലിങ് ഏജന്റായ, കാർബോപ്ലാറ്റിൻ, സിസ്പ്ലാറ്റിൻ അല്ലെങ്കിൽ ഓക്സൽപ്ലാറ്റിൻ തുടങ്ങിയ പ്ലാറ്റിനം മരുന്നുകൾ രക്താർബുദത്തിന് കാരണമാകുന്നതിനുള്ള സാധ്യത കുറവാണ്.

2. ചിലതരം കീമോ മരുന്നുകൾ കോശങ്ങളുടെ സാധാരണ metabolism (ഉപാപചയം) ൽ ഇടപെടുകയും, അവ വളരുന്നത് നിർത്തും ചെയ്യുന്നു. ഈ മരുന്നുകളെ antimetabolites എന്ന് വിളിക്കുന്നു. ലുക്കീമിയ, കൂടാതെ അണ്ഡാശയം, കുടൽ എന്നിവിടങ്ങളിൽ വരുന്ന അർബുദങ്ങളുടെ ചികിത്സയ്ക്കും ഡോക്ടർമാർ പലപ്പോഴും ഇത് ഉപയോഗിക്കുന്നു. ഈ ഗ്രൂപ്പിലുള്ള മരുന്നുകൾ 5 ഫ്ലൂറൗറസിൽ, 6 മെർകാപ്റ്റോപ്യുറിൻ, സൈറ്ററാബൈൻ, ജെമിസിറ്റാബൈൻ, മെതോട്രെക്സേറ്റ് എന്നിവയാണ്.

3. അന്ത്രാസൈക്ലിൻ കീമോതെറാപ്പി, ക്യാൻസർ കോശങ്ങളുടെ DNAയിലെ അവയെ വളരാനും വിഭജിക്കാനും സഹായിക്കുന്ന എൻസൈമുകളെ ആക്രമിക്കുന്നു.പലതരം കാൻസറുകൾക്കും ഇത് വളരെ സഹായകമാണ്. ഈ മരുന്നുകളിൽ ചിലത് ആക്റ്റിനോമൈസിൻ -ഡി, ബ്ലേമോമൈസിൻ, ഡോണോറുബിസിൻ, ഡോക്സോറൂബിസിൻ എന്നിവയാണ്. ട്യൂമർ ആൻറിബയോട്ടിക്കുകളുടെ ഉയർന്ന ഡോസുകൾ നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും തകരാറിലാക്കും. അതിനാൽ നിങ്ങളുടെ ഡോക്ടർ വളരെ കുറച്ചു സമയത്തേക്ക് മാത്രമാണിത്  നിർദ്ദേശിക്കുക.

4. മൈറ്റോട്ടിക് ഇൻഹിബിറ്റേഴ്‌സ് എന്ന് വിളിക്കുന്ന കീമോ മരുന്നുകൾ കൂടുതൽ പതിപ്പ് കോശങ്ങളെ ഉണ്ടാക്കുന്നതിൽ നിന്നും കാൻസർ കോശങ്ങളെ തടഞ്ഞു നിർത്തുന്നു. ക്യാൻസർ കോശങ്ങൾക്ക് വളരുവാൻ വേണ്ട പ്രോട്ടീനുകൾ നിർമ്മിക്കുന്നതിൽ നിന്നും ശരീരത്തെ തടയാനും ഇവയ്ക്ക് കഴിയും. സ്തനാർബുദം, ശ്വാസകോശ ക്യാൻസർ, മയെലോമ, ല്യൂക്കീമിയ, ലിംഫോമ തുടങ്ങിയവയ്ക്കാണ് ഡോക്ടർമാർ ഇവ നിർദേശിക്കാറ്. ഡോസെക്ടസിൽ, എസ്ട്രമസ്റ്റിൻ, പക്ലിറ്റക്സൽ, വിൻബ്ലാസ്റ്റിൻ എന്നിവയാണ് മൈറ്റോട്ടിക് ഇൻഹൈബിറ്ററുകൾ

5. Topoisomerase inhibitors എന്നറിയപ്പെടുന്ന മറ്റൊരു തരം മരുന്നും, ക്യാൻസർ കോശങ്ങളെ വിഭജിക്കുകയും വളരുകയും ചെയ്യാൻ സഹായിക്കുന്ന എൻസൈമുകളെ ആക്രമിക്കുന്നു. അവ ശ്വാസകോശ അർബുദം, അണ്ഡാശയ അർബുദം, കുടൽ അർബുദം,പോലുള്ള കാൻസറിനെയും  ചില തരത്തിലുള്ള ല്യൂക്കീമിയയും  ചികിത്സിക്കുന്നു. ഈ ഗ്രൂപ്പിലെ മരുന്നുകളാണ് എടോപോസിഡ്, ഐറിനോടെകൻ, ടിനിപോസൈഡ്, ടോപ്പോടെക്സ്ൻ മുതലായവ. എന്നിരുന്നാലും, കുറച്ചു വർഷങ്ങൾക്കുശേഷം ഈ മരുന്നുകൾ മൂലം വീണ്ടും കാൻസർ പിടിപെടാൻ സാധ്യതയുണ്ട്.

6. നിങ്ങളുടെ ശരീരത്തിന്റെ തന്നെ ഹോർമോണുകളെപ്പോലെ പ്രവർത്തിക്കുന്ന മരുന്നുകളാണ് സ്റ്റിറോയിഡുകൾ. പല തരത്തിലുള്ള കാൻസർ രോഗങ്ങളെ ചികിത്സിക്കുന്നതിൽ അവ പ്രയോജനകരമാണ്. ഒരു പരിധി വരെ കീമോക്ക് ശേഷമുണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവയിൽ നിന്ന് അവ നിങ്ങളെ സംരക്ഷിക്കും. ചില മരുന്നുകളോട് ഉണ്ടാകുന്ന അലർജിയെ പ്രതിരോധിക്കാനും അവയ്ക്ക് സാധിക്കും.  ഡോക്ടർമ്മാർ നിർദ്ദേശിക്കുന്ന ചില സ്റ്റിറോയിഡുകളാണ് പ്രിഡ്നിസിയോൺ, മെഥിൽപ്രെഡ്നോസോലോൺ, ഡെക്സ്മെറ്റാസോൺ എന്നിവ.

മറ്റ് കാൻസർ മരുന്നുകൾ

കീമോതെറാപ്പി ഒരു സാധാരണ ക്യാൻസർ ചികിത്സയാണ്. പക്ഷേ ഇന്ന്, മറ്റു പല തരത്തിലുള്ള ക്യാൻസർ മരുന്നുകളും ഡോക്ടർമാർ പലപ്പോഴും നിർദ്ദേശിക്കാറുണ്ട് . ടാർഗെറ്റഡ് തെറാപ്പി, ഹോർമോൺ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി മുതലായവ. കീമോയിൽ നിന്ന് വ്യത്യസ്തമായി, ഈ തരം മരുന്നുകൾ ക്യാൻസർ കോശങ്ങൾ മാത്രം ആക്രമിക്കുകയും ആരോഗ്യമുള്ള സെല്ലുകളെ അവശേഷിപ്പിക്കുകയും ചെയ്യുന്നു. അവയുടെ പാർശ്വഫലങ്ങൾ താരതമ്യേന രൂക്ഷമല്ലാത്തതാണ്. കീമോയോടൊപ്പമോ അല്ലെങ്കിൽ ഇവ തനിച്ചു മാത്രമോ ആയിട്ടാണ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുക.

കീമോഫലപ്രദമാണോ എന്നെങ്ങിനെ അറിയാം?

ചികിത്സയ്ക്കിടെയും അതിന് ശേഷവും നിങ്ങളുടെ ഓങ്കോളജിസ്റ്റ് നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം സസൂക്ഷമം നിരീക്ഷിക്കും.നിങ്ങളുടെ ട്യൂമർ കുറയുകയോ അല്ലെങ്കിൽ വളരുകയോ ചെയ്യുന്നുണ്ടോയെന്നും നോക്കും. ശാരീരിക പരിശോധന, രക്തപരിശോധന, എക്സ്-റേ പോലുള്ള ഇമേജിംഗ് സ്കാനുകൾ തുടങ്ങിയ ടെസ്റ്റുകൾ ഉപയോഗിച്ചാണ് ഇവ വിലയിരുത്തുന്നത്.നിങ്ങളുടെ ചികിത്സ പ്രവർത്തിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, ഡോക്ടർ നിങ്ങൾക്ക് മറ്റൊരു ഡോസോ അല്ലെങ്കിൽ ചികിത്സാരീതികളോ നിർദ്ദേശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here