ആര്‍ത്തവം നീട്ടി വെക്കാന്‍ ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്‌

0
66

സ്ത്രീകള്‍ക്ക് ആര്‍ത്തവം എന്നത് വളരെ സ്വാഭാവികം ആയി നടക്കുന്ന ഒരു കാര്യം ആണ് .കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാകുന്നതു സ്ത്രീയുടെ ആരോഗ്യത്തിനു തന്നെ ഒരു ശുഭ ലക്ഷണം ആണ് .എന്നാല്‍ ഇപ്പോള്‍ കാലം പുരോഗമിച്ചു അതുകൊണ്ട് തന്നെ കൃത്യമായി ആര്‍ത്തവം ഉള്ളവര്‍ക്ക് ആര്‍ത്തവം ആ ദിവസം വരാതെ കുറച്ചു ദിവസത്തേക്ക് നീട്ടി വെക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് .ഒട്ടു മിക്ക സ്ത്രീകളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചു രണ്ടും മൂന്നും ദിവസത്തേക്ക് ഒക്കെ ആര്‍ത്തവം നീട്ടി വെക്കുന്നത് ഇന്ന് വ്യാപകമാണ് .ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ വ്യത്യാസപെടുത്തിക്കൊണ്ട് ആണ് ഈ മരുന്നുകള്‍ ആര്‍ത്തവം നീട്ടി വെക്കാന്‍ സഹായിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇതിന്റെ സ്ഥിരമായുള്ള ഉപയോഗം പലവിധത്തില്‍ ഉള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും .ആര്‍ത്തവം നീട്ടി വെക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നത്‌ കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ എന്നും ഈ ഗുളിക ഒരിക്കലും കഴിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെ എന്നും നോക്കാം .

സുരക്ഷിതമെന്ന് കരുതി കഴിക്കുന്ന പല ഗുളികകളും  ഡോക്ടറുടെ പോലും അനുമതിയില്ലാതെയാണ് പലരും കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും പലരിലും ഈ മരുന്ന് ഉണ്ടാക്കുന്നു. ചിലരില്‍ അപ്രതീക്ഷിതമായ രക്തസ്രാവം വരെ ഉണ്ടാവുന്നതിനുള്ള സാധ്യത ഇത്തരം മരുന്ന് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്.

ചില സ്ത്രീകള്‍ ഈ ഗുളികകള്‍ കഴിക്കുമ്പോള്‍ മനംപിരട്ടല്‍ ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നതിനു കാരണമാകുന്നു .

ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി മരുന്ന് കഴിക്കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.ഈ മരുന്ന് കഴിച്ചതിനു ശേഷം തലവേദനയും  തലയ്ക്കു ഭാരവും അനുഭവപ്പെടുന്നു എങ്കില്‍ പിന്നീടു ഈ മരുന്ന് ഉപയോഗിക്കാതെ ഇരിക്കുന്നതാകും നല്ലത് .

ഈ മരുന്ന് കഴിക്കുമ്പോള്‍ ശരീരത്തില്‍ നീര്കെട്ടു ഉണ്ടാകാന്‍ ഉള്ള സാധ്യത ഉണ്ട് ആയതിനാല്‍ ഈ ഗുളിക കഴിക്കുമ്പോള്‍ ഈ പ്രശ്നം ഉണ്ടാകുന്നു എങ്കില്‍ ഒഴിവാക്കുന്നത് ആണ് ഉത്തമം .

സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെ ബാധിക്കുന്നതിനുള്ള പ്രധാന കാരണം ഇത്തരം ഗുളികകളുടെ ഉപയോഗമാണെന്ന് പറഞ്ഞാല്‍ അതിന് തെറ്റു പറയാന്‍ സാധിക്കില്ല. കാരണം പലപ്പോഴും രക്തം കട്ട പിടിക്കുന്നതിനുള്ള പ്രവണത ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നു.

ഇത്തരം ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതം പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അമിത രക്തസമ്മര്‍ദ്ദം, സ്തനങ്ങളിലെ മുഴകള്‍, അമിതവണ്ണം എന്നിവയുള്ളവര്‍ ഒരിക്കലും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാന്‍ പാടുള്ളത് അല്ല .ഈ ഗുളിക ഉപയോഗിക്കുന്നതിനു മുന്പ് സ്ത്രീകള്‍ നിര്‍ബന്ധമായും ഡോക്റെരെ കണ്ട് പരിശോധനകള്‍ നടത്തി ഈ ഗുളിക കഴിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് പരിശോധന നടത്തുന്നത് നന്നായിരിക്കും .മറ്റുള്ളവര്‍ കഴിക്കുന്നത്‌ കണ്ടുകൊണ്ട് ഒരു കാരണവശാലും ഈ ഗുളിക ഉപയോഗിക്കരുത് ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here