പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ചവിട്ടിയിൽ പൊതിഞ്ഞ് ഒരച്ഛൻ; ദാരുണ കാഴ്ച,

രാജേഷ് യാദവ് രാജ്യത്തിന് കണ്ണീർ ‍കാഴ്ചയാകുകയാണ്. രണ്ടുമാസം മാത്രം പ്രായമുളള പിഞ്ചോമനയുടെ ശരീരം പ്ലാസ്റ്റിക് കവർ പോലും പൊട്ടിക്കാത്ത ചുവപ്പും നീലയും കലർന്ന ചവിട്ടിയിൽ െപാതിഞ്ഞെടുത്ത് ഒന്നുറക്കെ പൊട്ടിക്കരയാൻ പോലും കഴിയാതെ നിർവികാരനായി നിൽക്കുന്ന ആ അച്ഛന്റെ മുഖം ദയനീയ കാഴ്ചയായി.

തിങ്കളാഴ്ച മുംബൈയിലെ മറോളിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ആശുപത്രിയിൽ സംഭവിച്ച പൊട്ടിത്തെറിയിയിലാണ് രണ്ടുമാസം മാത്രം പ്രായമായ ഏക മകളെ രാജേഷിന് നഷ്ടമായത്. എനിക്ക് ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു പൊന്നു മകളുടെ ശരീരം നെഞ്ചോട് ചേർത്ത് വിതുമ്പികൊണ്ട് 25 കാരനായ രാജേഷ് പറയുന്നു. അന്ധേരി ഈസ്റ്റിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടുത്തതിൽ എട്ടുപേരാണ് മരിച്ചത്. 140 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്.

നാലു വർഷം മുൻപായിരുന്നു രാജേഷിന്റെയും രുക്മണിയുടെയും വിവാഹം. മാസങ്ങൾക്ക് മുമ്പാണ് രുക്മണി ഒരു പെൺകുഞ്ഞിന് ജൻമം നൽകിയതും. സ്കൈഗൂർമെന്റ് കാറ്ററിങ്ങിൽ പാചകക്കാരനാണ്  രാജേഷ്.  മറോളിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ആശുപത്രിയിൽ നിന്ന്  രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.

രണ്ടുമാസം മുൻപായിരുന്നു രുക്മണി കുഞ്ഞിന് ജൻമം നൽകിയത്. ഡിസംബർ 14–ാം തീയതി കിഡ്നി സ്റ്റോൺ‌ മൂലം ചിക്ത്സയ്ക്കായി രുക്മണിയെ മറോളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജേഷിന്റെ അമ്മ, സഹോദരി ഡിംപിൾ, അമ്മാവൻ രാം പ്രസാദ് എന്നിവർ സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്നു.

തീ പടർന്നപ്പോൾ അമ്മ രുക്മണിയുടെ കയ്യിലായിരുന്നു കുഞ്ഞ്. വൻ ശബ്ദത്തോടെ തീ പടരുകയും കറുത്ത പുക ഉയരുകയും ചെയ്തു. പലരും പുക ശ്വസിച്ചത് മൂലം ശ്വാസതടസം മൂലം കുഴഞ്ഞു വീണു. ശ്വാസതടസം മൂലമായിരുന്നു കുഞ്ഞിന്റെ മരണം. തീ പിടിച്ചപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന പലരും ആശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു, എന്നാൽ കുട്ടി കൂടെയുള്ളതിനാല്‍ രാജേഷിന്റെ സഹോദരിയും, ഭാര്യ രുക്‌മണിയും അതിന് ശ്രമിച്ചില്ലെന്നും അമ്മാവൻ രാം പ്രസാദ് പറയുന്നു. ആശുപത്രിയുടെ നാലാം നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നതെന്നും രുക്മണിയും ഡിംപിളും കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്ത നിലയിലാണ് കിടന്നിരുന്നതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന നഴ്സ് പറഞ്ഞു.

വെളുപ്പിന് ഒരു മണിക്കാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് രാജേഷിനെ അറിയിക്കുന്നത്. ഹോളി സ്പിരിറ്റ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. രാജേഷ് എത്തിയപ്പോൾ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം. രാജേഷിന്റെ സഹോദരി ഡിംപിളിനെ കൂപ്പർ ആശുപത്രിയിലും രാജേഷിന്റെ ഭാര്യ രുക്മണിയെ സെവൻ ഹിൽസ് ആശുപത്രിയിലുമായിരുന്നു രക്ഷാപ്രവർത്തകർ കൊണ്ടുപോയത്. കുഞ്ഞിനെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് അറിയാൻ കഴിയാതെ വന്നപ്പോൾ തിങ്കളാഴ്ച വൈകുന്നേരം മുതൽ  വിവിധ ആശുപത്രികളിലേയ്ക്കുളള നെട്ടോട്ടത്തിലായിരുന്നു രാജേഷ്.

എല്ലാ ദിവസവും രാവിലെ കുട്ടിയെ ഭക്ഷണം നൽകുന്നതിനായി ആശുപത്രിയിൽ അമ്മയുടെ അടുത്ത് ആക്കിയതിന് ശേഷമായിരുന്നു രാജേഷ് ജോലിക്ക് പോയിരുന്നത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് കുഞ്ഞിനെ തിരിച്ചു കൊണ്ടു പോകുമായിരുന്നു .അലഹാബാദ് സ്വദേശിയായ രാജേഷ് 10 വർഷം മുമ്പാണ് മറോളിൽ എത്തിയത്.രാജേഷിന്റെ സഹോദരി ഡിംപിൾ പുക ശ്വസിച്ചിരുന്നെന്നും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ടെന്നും, രുക്‌മണിയും അപകടനില തരണം ചെയ്തെന്നും കുട്ടിയുടെ മരണ വാർത്ത രുക്‌മണിയെ അറിയിച്ചെന്നും കൂപ്പർ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടന്റ് രാജേഷ് സുഖ്ദേവ്  പറഞ്ഞു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. അഞ്ച് നിലയുള്ള ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. 10ഓളം ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏണികള്‍ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ഉടനെ തന്നെ സമീപത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*