ഈ ചേച്ചിക്ക് കൊടുക്കാം ഒരു ബിഗ്‌ സലുട്ട്,പുരുഷ കേസരികൾ നോക്കിനിന്നു, ചോരവാർന്ന് റോഡിൽ കിടന്ന യുവാക്കളെ രക്ഷിച്ചത് ഈ പെൺപുലി

ആലപ്പുഴ: വാഹനാപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നവർക്കും ആശുപത്രിയിലെത്തിക്കുന്നവർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്ന പ്രചാരണങ്ങൾക്കൊന്നും ഒരു ഫലവുമില്ല. അപകടമുണ്ടായാൽ മിക്കയിടത്തും ആളുകൾ ചുറ്റുംകൂടുന്നതല്ലാതെ തിരിഞ്ഞ് നോക്കാറില്ല. ഇക്കൂട്ടത്തിൽ വ്യത്യസ്തയാവുകയാണ് ഈ വീട്ടമ്മ. ആലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്ന് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിച്ചാണ് ഇടപ്പോൾ സ്വദേശിയായ ഗീതാ സന്തോഷ് മാതൃകയായത്.

പന്തളം – മാവേലിക്കര റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഇടപ്പോൺ സ്വദേശികളായ പ്രദീപ്, പ്രകാശ് എന്നിവർക്ക് പരിക്കേറ്റിരുന്നു. നാട്ടുകാർ തടിച്ച് കൂടിയെങ്കിലും തലയ്‌ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാക്കളെ ആശുപത്രിയിലെത്തിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിലേക്കാണ് ബന്ധുവിന്റെ മകനെ സ്‌കൂളിലെത്തിച്ച ശേഷം ഗീത മടങ്ങിവരുന്നത്. ആരും തിരിഞ്ഞ് നോക്കാത്ത യുവാക്കളെ ഗീത തന്റെ കാറിൽ ആശുപത്രിയിലാക്കി. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ച് യുവാക്കളുടെ ആരോഗ്യനില ഭേദമായതിന് ശേഷമാണ് ബിന്ദു ആശുപത്രിയിൽ നിന്നും മടങ്ങിയത്.

പരിക്കേറ്റ പ്രകാശ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇടപ്പോൺ സംഗീതയിൽ എസ്.സന്തോഷിന്റെ ഭാര്യയായ ഗീത ഭർത്താവിനോടൊപ്പം ഇടപ്പോണിലുള്ള വീട്ടിൽ താമസമാക്കിയിട്ട് 8 മാസമായി. സംഗീത, സംഗീത് എന്നിവർ മക്കളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*