‘അവൻ വേദനകൊണ്ട് പിടയുകയാണ് ഓരോ നെഞ്ചിടിപ്പിലും’കുഞ്ഞ് സൂര്യയുടെ കഥകേൾക്കണം,

അക്കാലമത്രയും സ്വരുക്കൂട്ടി വച്ച സ്വപ്നങ്ങളുടെ ആകെത്തുകയായിരുന്നു സതീഷിനും ഭാര്യക്കും ആ കുഞ്ഞ്. കാത്തിരുന്നത് പോലെ ഒരു കുഞ്ഞ് രാജകുമാരൻ ജനിച്ചുവെന്ന വാർത്ത ആ കൊച്ചു കുടുംബത്തിൽ ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. തങ്ങളുടെ പൈതൽ വീട്ടിൽ കളിചിരികളുമായി ഓടി നടക്കുന്ന നാളുകൾക്കായുള്ള കാത്തിരിപ്പായി പിന്നീട്. കാത്തിരുന്നു കിട്ടിയ നിധിക്ക് അവർ സൂര്യ തേജെന്ന് പേരും കണ്ടു. എന്നാൽ കാത്തിരുന്ന കിട്ടിയ സ്വപ്നസാക്ഷാത്ക്കാരവും സന്തോഷ നിമിഷങ്ങളും കണ്ണീരിന് വഴിമാറിയത് കൺചിമ്മി തുറക്കുന്ന വേഗതയിൽ.

ഹൈദരാബാദ് ബഞ്ചാരഹിൽസ് സ്വദേശിയായ സതീശിന്റേ.ും അവരുടെ ആദ്യത്തെ കൺമണിയുടേയും കരളലയിപ്പിക്കുന്ന കഥ കേട്ടാൽ ഏത് കഠിന ഹൃദയന്റേയും ചങ്ക് പിടയും. ഓരോ ശ്വാസമിടിപ്പിനിടയിലും പിടയുന്ന കൺമണിക്കരികിൽ പ്രാർത്ഥനകളുമായി കഴിയുകയാണ് കണ്ണീരുവറ്റിയ ഒരമ്മയും തകർന്ന മനസുമായി ഒരച്ഛനും. ഡോക്ടർമാരുടെ നിരാശ കലർന്ന മറുപടിയും പേരിന് വേണ്ടിയുള്ള ആശ്വാസവാക്കുകളും അവരുടെ അച്ഛനാണ് സഹിക്കാനാകുക’– സതീഷ് ചോദിക്കുന്നു.

കളിചിരിയും ഒമനത്വവും തുളുമ്പി നിൽക്കുന്ന ആ ഒമ്പതുമാസക്കാരൻ പൈതലിനെ എങ്ങനെയാണ് വിധി പരീക്ഷിച്ചുതുടങ്ങിയത്. ആ കഥയറിയണമെങ്കിൽ കുറച്ചു നാളുകൾ പുറകോട്ടു പോകണം.
ചെറിയ ശ്വാസ തടസം അലട്ടിത്തുടങ്ങിയ സൂര്യയെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ ആ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. ആ ആശുപത്രിവരാന്തയിൽ നിന്നും തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ദുരിത പര്‍വ്വം തുടങ്ങുകയായിരുന്നുവെന്ന്. ക്ഷമ നശിപ്പിച്ച ചികിത്സാ ടെസ്റ്റുകൾ, ഉള്ളിൽ തീ കോരിയിട്ട തുടർ പരിശോധനകൾ. ഒടുവിൽ വേദനയോടു കൂടി ഡോക്ടർ ആ സത്യം അവരോട് പറഞ്ഞു.

‘നിങ്ങളുടെ കുഞ്ഞിന് വന്നു ചേർന്നിരിക്കുന്നത് കേവലം വെറുമൊരു ശ്വാസ തടസമല്ല. ജീവനു തന്നെ ഭീഷണിയാകുന്ന വലിയൊരു രോഗത്തിന്റെ പ്രാരംഭ ദശയിലാണ് സൂര്യ. ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലുള്ള അമിത കോശ വളർച്ചയാണ് അവന്റെ ജീവന് ഭീഷണിയാകുന്നത്. സാധാരണ കുട്ടികളെ പോലെ അവന് ശ്വസിക്കാനാകില്ല. ഓരോ ശ്വാസോച്്ഛ്വാസത്തിലും അവന്‍ വേദനിച്ചു കൊണ്ടേയിരിക്കും. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ…’– ഡോക്ടറുടെ മുഴുമിക്കാത്ത വാക്കുകളിൽ ഒളിഞ്ഞിരുന്നത് വരാനിരിക്കുന്ന വലിയ ദുരന്തം.

രോഗം കണ്ടുപിടിച്ച് അന്നു തൊട്ടിന്നു വരെ സൂര്യ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ഇതിനിടയിൽ മരണത്തെ ആ കുരുന്ന് മുഖാമുഖം എത്രയോ തവണ കണ്ടിരിക്കുന്നു. ശ്വാസമെടുക്കുമ്പോഴുള്ള അവന്റെ പിടച്ചിൽ കണ്ടു നിൽക്കുന്നവരുടേയും കരളലിയിക്കും. അത്രയേറെ വേദനയാണ് ഈ ഇളം പ്രായത്തിൽ ആ കുഞ്ഞ് അനുഭവിച്ചു തീർക്കുന്നത്.

ആശുപത്രികള്‍ മാറി മാറി കയറിയിറങ്ങി. ഡോക്ടർമാർ നിർദ്ദേശിച്ച ടെസ്റ്റുകളെല്ലാം ചെയ്തു. ആ കുഞ്ഞ് ജീവനെ പൊതിഞ്ഞു പിടിക്കാനുള്ള ശ്രമത്തിൽ നിർദ്ധനനായ സതീശിന് നഷ്ടമായതാകട്ടെ അഞ്ച് ലക്ഷത്തിലേറെ രൂപ. പക്ഷേ എന്ത് ചെയ്തിട്ടും പ്രതീക്ഷയുടെ കിരണം മാത്രം അകലെ.

തുടർ ചികിത്സകൾക്കും മരുന്നിനും ശസ്ത്രക്രിയക്കുമെല്ലാമായി ലക്ഷങ്ങളാണ് ഡോക്ടർമാരും ആശുപത്രിയും ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ കുഞ്ഞ് ജീവന്റെ വില. അതു ചെയ്യാത്ത പക്ഷം, ഒരു പക്ഷേ തങ്ങളുടെ കുഞ്ഞിനെ ദൈവം തിരികെ വിളിക്കുമെന്ന് സതീശ് കണ്ണീരോടെ പറയുന്നു. ബഞ്ചാര ഹിൽസിലെ റെയിൻബോ ആശുപത്രിയിലാണ് സൂര്യതേജ് എന്ന ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ജീവനു വേണ്ടി മല്ലിടുന്നത്.

സൂര്യയുടെ ജീവൻ തിരികെ കിട്ടാനായി ഉള്ളുരുകുന്ന പ്രാർത്ഥനയിലാണ് ഈ കുടുംബം. കരുണയുടെ ഉറവ വറ്റാത്തവർ തങ്ങളുടെ അവസ്ഥയറിഞ്ഞ് സഹായവുമായി എത്തുമെന്ന പ്രതീക്ഷയില്‍ ബഞ്ചാര ഹിൽസ് റെയിൻബോ ആശുപത്രിയിലെ എൻഐസിയു വാർഡിനു പുറത്ത് സൂര്യയുടെ മാതാപിതാക്കൾ കാത്തുനിൽക്കുകയാണ്. അകത്ത് അവരുടെ കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവശ്വാസം വലിക്കുന്നു. ജീവിതത്തില്‍ വെളിച്ചം പരത്തുന്ന ആ നല്ല നാളിനായുള്ള അവരുടെ കാത്തിരിപ്പ് നീളുകയാണ്….സതീശ് പറയുന്നു ‘എന്റെ പൈതലിനെ രക്ഷിക്കാൻ ഭൂമിയിലെ കാവൽ മാലാഖമാർ വരും..വരാതിരിക്കില്ല.’

Be the first to comment

Leave a Reply

Your email address will not be published.


*