യഥാർത്ഥത്തിൽ യോഗ വെറുമൊരു വ്യായാമ മുറയാണോ എന്ന സംശയം പലരിലുമുണ്ട്.

0
66

യോഗയെക്കുറിച്ച് ഋഗ്വേദത്തിൽ പോലും പരാമർശങ്ങൾ ഉണ്ട്. മാനസികവും ആദ്ധ്യാത്മികവുമായ ഒരു വശം കൂടി യോഗയ്ക്ക് ഉണ്ട്. യോഗയെ ഒരു രോഗ നിവാരണ മാർഗമായും പഠനങ്ങൾ നിർദ്ദേശിക്കുന്നു.

സംസ്‌കൃതത്തിൽ യോഗ എന്നാൽ ശരീരത്തിന്റെയും ആത്മാവിന്റെയും മനസിന്റെയും സംഗമം എന്നാണ് അർത്ഥമാക്കുന്നത് ശാരീരിക വ്യായാമത്തിനൊപ്പം മനസ്, ശ്വാസം, ആഹാരം എന്നിവയെയും നിയന്ത്രിക്കാൻ യോഗ പരിശീലിപ്പിക്കുന്നു.

യോഗയിലെ വ്യായാമമുറകൾ ‘ഹതയോഗ’ എന്നറിയപ്പെടുന്നു.

അഷ്ടാംഗ യോഗ അഥവാ രാജയോഗയിൽ യോഗയുടെ എട്ട് പട്ടികകളെക്കുറിച്ച് പറയുന്നു.

യോഗ ശീലമാക്കിയാൽ

നമ്മുടെ ശരീരത്തെ അയവുള്ളതാക്കുന്നു.

പേശികളുടെ ആരോഗ്യം ദൃഢപ്പെടുത്തുന്നു.

ഭാരനിയന്ത്രണത്തെ സഹായിക്കുന്നതുവഴി ഹൃദ്‌രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ആഹാരാരോഗ്യം ശീലമാക്കിയാൽ പോഷകവൈകല്യം ഉണ്ടാകില്ല, ശരീര പ്രവർത്തനങ്ങൾ സുഗമമാകും.

ജീവിതശൈലി രോഗങ്ങൾ അകന്നുമാറും, നല്ല ഉറക്കം ലഭിക്കും,ലൈംഗികാരോഗ്യം നിലനിൽക്കും.

ആഹാരാരോഗ്യത്തിനായി ക്രമമായും കൃത്യമായ സമയത്തും അമിതമായ കൊഴുപ്പും ഉപ്പും ഉപേക്ഷിച്ച് നാരും ഫലവർഗങ്ങളും ധാരാളം ഉൾപ്പെടുത്തി ജലസമൃദ്ധിയിൽ നന്നായി ആഹരിക്കുക.

ഇന്നത്തെ കലുഷിതമായ ജീവിതരീതിയിൽ മനസിനും ശരീരത്തിനും ആരോഗ്യം ലഭിക്കാൻ യോഗയും ധ്യാനവും പിന്നെ പോഷകാഹാരവും അനിവാര്യം.

ശുഭശ്രീ പ്രശാന്ത്
ക്ലിനിക്കൽ
ന്യൂട്രീഷ്യനിസ്റ്റ്
ആറ്റുകാൽ
ദേവി ഹോസ്പിറ്റൽ
ഫോൺ:9349390457

LEAVE A REPLY

Please enter your comment!
Please enter your name here