മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം ഇല്ലാതാക്കാന്‍ സിമ്പിള്‍ സൂത്രം

0
120

മറ്റേതൊരു കൃഷിയിലും എന്നപോലെ മുന്തിരി കൃഷി ചെയ്യുമ്പോള്‍ ബാധിക്കുന്ന രോഗങ്ങള്‍ അകറ്റാന്‍ രാസവളങ്ങള്‍ പ്രയോഗിക്കും. കൂടാതെ പാകമാകുമ്പോള്‍ പറിച്ചു പായ്ക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നവയില്‍ ദിവസങ്ങളോളം കേടു വരതിരിക്കാനുമായി പായ്ക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ വിഷ ലായനികളില്‍ മുക്കി വെക്കുക പതിവാണ്.

ഇങ്ങനെ കൊടിയ വിഷം പുരണ്ട പഴവര്‍ഗങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുക. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മുന്തിരി വില കൊടുത്ത് വാങ്ങുമ്പോള്‍ രോഗങ്ങളും വിലകൊടുത്തു വാങ്ങുന്നു. ഉദാഹരണത്തിന് എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ലോകത്തിന്‍റെ പലഭാഗത്തും നിരോധിച്ചിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ അത് ലഭ്യമാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. അവിടംകൊണ്ടും തീര്‍ന്നില്ല, മാര്‍ക്കറ്റില്‍ എത്തുന്ന പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു.

മാരകമായ ഒരുപാട് വിഷ പദാര്‍ത്ഥങ്ങള്‍ നിറച്ചാണ് മുന്തിരി വിപണികളില്‍ എത്തുന്നത് എന്ന് അറിയാമോ ? ഇത് സാധാരണ വെള്ളത്തില്‍ മാത്രം കഴുകിയാല്‍ വിഷ മുക്തമാവില്ല എന്ന് മനസിലാക്കണം. മുന്തിരി എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഒരു മാര്‍ഗമുണ്ട്.

ആദ്യമായി ഓരോ മുന്തിരിയും കുലയില്‍ നിന്ന് വേര്‍പ്പെടുത്തി എടുത്തു ഒരു പാത്രത്തില്‍ വെക്കുക. ഇനി മുന്തിരി നല്ലപോലെ വൃത്തിയാക്കാന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ബേക്കിംഗ് പൗഡര്‍ ഒരു ടിസ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ മുന്തിരി വെച്ചിരിക്കുന്ന പാത്രത്തില്‍ ചേര്‍ത്ത് നന്നായി കുലുക്കുക.

ഇങ്ങനെ ബേക്കിംഗ് പൗഡറും ഉപ്പും മുന്തിരിയില്‍ നന്നായി പുരളും വിധത്തില്‍ ചേര്‍ത്ത് അര മണിക്കൂര്‍ നേരം വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു മുന്തിരി നല്ല വെള്ളം ഉപയോഗിച്ച് നന്നായി കഴുകി എടുത്താല്‍ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here