ഈ കിഴങ്ങ് ഇങ്ങനെ തയാറാക്കി കുട്ടികള്‍ക്ക് കൊടുത്താല്‍ അവരുടെ ബുദ്ധിശക്തിയും രോഗപ്രതിരോധശേഷിയും വര്‍ധിക്കും

0
247

സ്വന്തം കുട്ടിക്കും നല്ല രോഗ പ്രതിരോധ ശേഷിയും അതുപോലെ തന്നെ നല്ല ബുദ്ധി വളര്‍ച്ചയും ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെ ഉണ്ടാകില്ല .മാതാപിതാക്കളുടെ ഈ ആഗ്രഹത്തെ ആണ് പല പരസ്യ കമ്പനികളും മുതല്‍ എടുക്കുന്നതും .കുട്ടികളുടെ ബുദ്ധി ശക്തിയും രോഗ പ്രതിരോധ ശേഷിയും വര്‍ധിക്കും എന്ന കമ്പനികളുടെ പരസ്യങ്ങളില്‍ വീണു മാര്‍ക്കെറ്റില്‍ കിട്ടുന്ന കൃത്രിമ പൊടികളും മരുന്നുകളും ഭക്ഷണങ്ങളും വളരെ വലിയ വിലകൊടുത്തു കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം ദിവസം പ്രതി ഏറി വരുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത് .പരസ്യങ്ങള്‍ മാറുന്നതിന് ആനുസരിച്ചു മനം കുളിരുന്ന പരസ്യങ്ങള്‍ക്ക് അനുസരിച്ച് നാം പ്രോഡക്റ്റ്കള്‍ മാറി മാറി പരീക്ഷിക്കുന്നു എന്നത് അല്ലാതെ കാര്യമായ ഗുണങ്ങള്‍ ഒന്നും ഇവ കൊണ്ട് ഉണ്ടാകുക ഇല്ല എന്ന് മാത്രമല്ല പലപ്പോഴും കുട്ടികള്‍ രോഗികള്‍ ആകുന്നതിനും ഇത് കാരണം ആകുന്നു .

കുട്ടിയുടെ ആരോഗ്യവും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ ഇപ്പോഴും പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ തന്നെയാണ് നല്ലത് ഇന്ന് നമുക്ക് നമ്മുടെ പൂര്‍വീകരുടെ ആരോഗ്യത്തിന്റെയും രോഗപ്രതിരോധ ശേഷിയുടെയും ബുധിഷക്തിയുടെയും മുഖ്യ കാരണം ആയിരുന്ന ഒരു കിഴങ്ങിനെ പരിചയപ്പെടാം .പണ്ട് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടു വന്നിരുന്നതും എന്നാല്‍ ഇന്ന് ആരും തന്നെ തിരിഞ്ഞു നോക്കാത്തതും ആയ ഒരു കിഴങ്ങാണ്‌ മധുരകിഴങ്ങ്‌ അപ്പോള്‍ നമുക്ക് ഇന്ന് കുട്ടികള്‍ക്ക് മധുരക്കിഴങ്ങ് കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെയാണു മധുരകിഴങ്ങ്‌ കുട്ടികള്‍ക്ക് കൊടുക്കേണ്ടത് എന്നും നോക്കാം .

വൈറ്റമിന്കളുടെ കലവറയാണ് മധുരകിഴങ്ങ്‌ ,വൈടമിന്‍ എ ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വളരുന്ന കുട്ടികളുടെ ആരോഗ്യത്തിനു വളരെ അത്യാവശ്യമായ ഒന്നാണ് ഇത് .അതുപോലെ തന്നെ കുട്ടികളുടെ കാഴ്ച ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഉത്തമം ആണ് .

കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിന് പലവിധം മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് എന്നാല്‍ വിപണിയില്‍ കിട്ടുന്ന ഈ മരുന്നുകള്‍ കഴിക്കുന്നതിന്റെ നൂറിരട്ടി ഫലം ലഭിക്കും കുട്ടികള്‍ മധുരകിഴങ്ങ്‌ സ്ഥിരമായി കഴിച്ചാല്‍ .

കുട്ടികള്‍ എപ്പോളും നല്ല ഊര്‍ജസ്വലര്‍ ആയി ഇരിക്കെണ്ടതുണ്ട് ,കുട്ടികളുടെ ഊര്‍ജ സ്വലാത്ത ആരോഗ്യത്തിന്റെ ലക്ഷണം ആണ് .കുട്ടികള്‍ക്ക് നല്ല ഊര്‍ജ സ്വലാത്ത ഉണ്ടാകണം സ്മാര്‍ട്ടായി ഇരിക്കണം എന്നൊക്കെ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ കുട്ടികള്‍ക്ക് സ്ഥിരമായി മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന കൃത്രിമ പലഹാരങ്ങള്‍ക്ക് പകരമായി മധുരകിഴങ്ങ്‌ കൊടുക്കുക .

കുഞ്ഞുങ്ങളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നമാണ് ദഹനക്കുറവും വയര്‍ വേദനയും .മധുരക്കിഴങ്ങില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഇത് കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികള്‍ക്ക് നല്ല ദഹനം ഉണ്ടാകുന്നതിനും അതോടൊപ്പം മലബന്ധവും വയര്‍ വേദനയും തടയുന്നതിനും ഉള്ള നല്ലൊരു വഴിയാണ്.

മധുരക്കിഴങ്ങില്‍ ധാരാളമായി വിടമിനുകളും കാത്സ്യവും മിനരലും എല്ലാം അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇത് ധാരാളമായി കൊടുക്കുന്നത് കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു വളരെ നല്ലതാണു .

മധുരകിഴങ്ങ്‌ സ്ഥിരമായി കഴിക്കുന്നത്‌ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു .ഇനി ഇത് കുഞ്ഞുങ്ങള്‍ക്ക്‌ എങ്ങനെയാണു കൊടുക്കേണ്ടത് എന്ന് നോക്കാം .

മധുരകിഴങ്ങ്‌ പച്ചക്ക് കഴിക്കാന്‍ ഉത്തമം ആണ് എങ്കിലും കുട്ടികള്‍ ചിലപ്പോള്‍ കഴിക്കാന്‍ കൂട്ടാക്കി എന്ന് വരില്ല .മധുരകിഴങ്ങ്‌ തൊലിയോട് കൂടി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഉപ്പിട്ട് പുഴുങ്ങണം വെന്ത ശേഷം തൊലി നീക്കം ചെയ്തു വേണം കുട്ടികള്‍ക്ക് കൊടുക്കാന്‍ .പ്രത്യേകം ശ്രദ്ധിക്കുക കുട്ടികള്‍ക്ക് പുതിയ ഒരു ഭക്ഷണം കൊടുക്കുമ്പോള്‍ ആദ്യം തന്നെ ഉയര്‍ന്ന അളവില്‍ കൊടുക്കാന്‍ ശ്രമിക്കരുത് ആദ്യം ആദ്യം ചെറിയ അളവില്‍ കൊടുത്തു പിന്നീടു അളവ് കൂട്ടി കൊണ്ട് വരികയാണ്‌ ചെയേണ്ടത് .

LEAVE A REPLY

Please enter your comment!
Please enter your name here