ദിവസവും ഏഴ് ഗ്ലാസ്‌ ചൂടുവെള്ളം ഈ രീതിയില്‍ കുടിച്ചാല്‍ ഏതു കുറയാത്ത തടിയും വയറും കുറയും .

1
550

തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ആണ് നാം എല്ലാവരും ,ഭക്ഷണം നിയന്ത്രിച്ചും ,ഡയാറ്റ് എടുത്തും വ്യായാമങ്ങള്‍ ചെയ്തും എല്ലാം നമ്മള്‍ തടി കുറക്കാന്‍ ശ്രമിക്കാറുണ്ട് .എന്നാല്‍ ഇതെല്ലം ചെയ്താലും തടി കുറയുന്നില്ല ,ശരീരത്തിന് ഷേപ്പ് ഉണ്ടാകുന്നില്ല എന്നൊക്കെ പരാതി പറയുന്നവര്‍ അനവധിയാണ് എന്നാല്‍ ഇതാ വ്യായാമവും ഭക്ഷണ നിയന്ത്രണവും ഒക്കെ ചെയുന്നതോടൊപ്പം ഒരു പ്രത്യേക രീതിയില്‍ വെള്ളം കുടിക്കുന്നത് തടി കുറക്കാന്‍ ഏറെ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത് .വെളളം കുടിയ്ക്കുന്നത് പല തരത്തിലും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.ഒരു ദിവസത്തില്‍ ഏഴു ഗ്ലാസ്‌ ചൂടുവെള്ളം ആണ് ഒരു പ്രത്യേക അനുപാതത്തില്‍ കുടിക്കേണ്ടത് ഇതിനെ ഹോട്ട് വാട്ടര്‍ തെറാപ്പി എന്നാണ് വിളിക്കുന്നത്‌ .ഇതിനെക്കുറിച്ച് കൂടുതലായി അറിയാം .

ഈ ഹോട്ട് വാട്ടര്‍ തെറാപ്പി ഒന്നോ രണ്ടോ ദിവസം ചെയ്തത് കൊണ്ട് ഫലം ലഭിക്കില്ല കുറഞ്ഞത്‌ തുടര്‍ച്ചയായി പതിനഞ്ചു ദിവസം എങ്കിലും ചെയണം ഫലം കണ്ടു തുടങ്ങാന്‍ അപ്പോള്‍ ഇത് എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .

ആദ്യത്തെ ഒരു ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കേണ്ടത് രാവിലെ ഉണര്‍ന്ന ഉടനെയാണ് . .ഇളം ചൂട് വെള്ളം വേണം കുടിക്കാന്‍ ഈ വെള്ളത്തില്‍ അല്‍പ്പം തേനും ഒപ്പം അരമുറി നാരങ്ങയുടെ നീരും കലര്‍ത്തി വേണം കുടിക്കാന്‍ .വെറും വയറ്റില്‍ കുടിക്കണം ശേഷം അരമണികൂര്‍ നേരത്തേക്ക് ചായയോ മറ്റു പലഹാരങ്ങളോ കഴിക്കാന്‍ പാടില്ല.

രണ്ടാമത്തെ ഗ്ലാസ്‌ വെള്ളം കുടിക്കേണ്ടത് നിങ്ങള്‍ പ്രഭാത ഭക്ഷണം കുടിക്കുന്നതിനു അര മണികൂര്‍ മുന്‍പാണ് .ഒരു ഗ്ലാസ്‌ ഇളം ചൂട് വെള്ളം പ്രഭാത ഭക്ഷണത്തിന് അര മണികൂര്‍ മുന്പ് കുടിക്കുക ശേഷം പ്രഭാത ഭക്ഷണം കഴിക്കാം .

മൂന്നാമത്തെ ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കേണ്ടത് പ്രഭാത ഭക്ഷണം കഴിഞ്ഞു ഒരു മണികൂര്‍ ശേഷമാണ് .പ്രത്യേകം ശ്രദ്ധിക്കുക പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടനെ കുടിക്കരുത് ഒരു മണികൂര്‍ കഴിഞ്ഞതിനു ശേഷം മാത്രം കുടിക്കുക .

നാലാമത്തെ ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കേണ്ടത് ഉച്ച ഭക്ഷണത്തിന് അര മണികൂര്‍ മുന്‍പാണ്‌ .ഉച്ച ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്പ് ഒരു ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കുന്നത് വിശപ്പിനെ കുറയ്ക്കും .

അടുത്ത ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് ഉച്ച ഭക്ഷണ ശേഷം ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ്. ഇതും ചൂടുവെള്ളം പ്ലെയിന്‍ ആയി തന്നെ കുടിയ്ക്കുക. ഇതു ഭക്ഷണത്തിന്റെ ദഹനം വര്‍ദ്ധിപ്പിയ്ക്കും. അപചയ പ്രക്രിയ ശക്തിപ്പെടുത്തും.

ആറാമത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് അത്താഴത്തിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇതു കുടിച്ച് അര മണിക്കൂര്‍ ശേഷം മാത്രം അത്താഴം കഴിയ്ക്കുക.

അവസാനത്തെ ഗ്ലാസ് ചൂടുവെള്ളം കുടിയ്‌ക്കേണ്ടത് രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായാണ്. ഇത് വെറും ചൂടുവെള്ളവുമല്ല, കുടിയ്‌ക്കേണ്ടത്. 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു വേണം, കുടിയ്ക്കാന്‍.

വെള്ളം ഓരോ തവണ കുടിയ്ക്കുമ്പോഴും പതുക്കെ കുടിയ്ക്കുക. അതായത് ഒറ്റ വലിയ്ക്കു കുടിയ്ക്കാതെ കുറേശെ വീതം ഇറക്കിയിറക്കി കുടിയ്ക്കുക. എന്നാലേ പ്രയോജനം ലഭിയ്ക്കൂ.

ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുകയാണ് ഈ ചൂടുവെള്ളം ചെയ്യുന്നത്. രക്തപ്രവാഹവും ശരീരത്തിന്റെ ചൂടും വര്‍ദ്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്. ഇതെല്ലാം ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുമ്പോള്‍ കൊഴുപ്പുരുകുന്നത് സ്വാഭാവികമാണ്. ഇതു പോലെ ചൂടുവെള്ളം ദഹനം പെട്ടെന്നാക്കാന്‍ സഹായിക്കുന്നു. ദഹനവും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന നല്ലൊരു ഘടകമാണ്. ചായ, കാപ്പി എന്നിവ കുടിയ്ക്കുന്നത്ര ചൂടില്‍ വെള്ളം കുടിയ്ക്കാം. ഇത് അടുപ്പിച്ച് 20 ദിവസമെങ്കിലും ചെയ്താല്‍ ഗുണം കാണാം.

ചൂടുവെള്ളം കുടിയ്ക്കുന്നത് തടിയും വയറും കുറചൂടുവെള്ളം കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, മറ്റു പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. പല തരത്തിലെ അസുഖങ്ങള്‍ക്കു പല തരത്തിലാണ് ഇതു കുടിയ്‌ക്കേണ്ടത് എന്നു മാത്രം.

മൂക്കൊലിപ്പും തൊണ്ടവേദനയും ഉള്ളവര്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ മതി. ഇത് വിട്ടുമാറാത്ത ചുമയും ഇല്ലാതാക്കും. ഇത് കഫം ഇളക്കി കളയും. പ്രമേഹ രോഗികള്‍ക്കും രാവിലെ വെറും വയറ്റിലുള്ള ചൂടുവെള്ളം കുടി നല്ല ഗുണം നല്‍കും.

ചൂടുവെള്ളം ആര്‍ത്തവ സമയയത്തെ വയറുവേദനയ്ക്കുള്ള നല്ലൊന്നാനന്തരം പരിഹാരമാണ്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചാല്‍ മതി.

ചൂടൂുവെള്ളം വെറുംവയററില്‍ കുടിയ്ക്കുന്നതു ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണു.

1 COMMENT

  1. ഓരു നല്ല കാര്യം തന്നെയാണ് ഇത് ഭലപ്രേതമാണോ എന്ന് ആണ് എന്റെ സംശയം

LEAVE A REPLY

Please enter your comment!
Please enter your name here