ഒരു രൂപ പോലും മുടക്കാതെ വീട്ടില്‍തന്നെ ഒരു കിടിലന്‍ ഫേസ് സ്ക്രബ് ഉണ്ടാക്കാം ഒരു മിനിട്ടുകൊണ്ട്

നമ്മളില്‍ ഒട്ടു മിക്കവാറും എല്ലാവരും തന്നെ പലതരത്തിലുള്ള സ്ക്രുബുകള്‍ വാങ്ങി മുഖത്ത് ഇടുന്നവര്‍ ആണ് പരസ്യങ്ങളില്‍ വളരെ വലിയ ഗുണങ്ങള്‍ കമ്പനികള്‍ അവകാശപെടും എങ്കിലും നാം പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ ഒന്നും തന്നെ ഈ സ്ക്രബ് കള്‍ ഉപയോഗിക്കുന്നത്തിലൂടെ കിട്ടി എന്നും വരില്ല അത് മാത്രമല്ല ഈ സ്ക്രബ്ബുകളുടെ ഉപയോഗം പലപ്പോഴും മുഖത്ത് വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയും .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നാം വിലകൊടുത്തു വാങ്ങുന്ന ഇത്തരം സാധനങ്ങള്‍ നമ്മുടെ മുഖത്തിന്‌ ഗുണത്തെക്കാള്‍ ഏറെ ദോഷം ആണ് ചെയുന്നത് .

എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്നല്ലേ പരിഹാരം ഉണ്ട് .സ്ക്രബ്ബ് വീട്ടില്‍ തന്നെ ഉണ്ടാക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം .ഇപ്പൊ നിങ്ങള്‍ ചോദിച്ചേക്കാം അതൊക്കെ നടക്കുന്ന കാര്യം ആണോ ഇതിനൊക്കെ ആര്‍ക്കാണ് സമയം ഒരുപാട് ബുദ്ധിമുട്ട് അല്ലെ ഇതൊക്കെ ഉണ്ടാക്കുക എന്നത് എന്ന് .എന്നാല്‍ മിനിട്ടുകള്‍ കൊണ്ട് തന്നെ നമുക്ക് നമ്മുടെ വീട്ടില്‍ വീട്ടില്‍ത്തന്നെ ഉള്ള സാധനങ്ങള്‍ ഉപയോഗിച്ച് മാര്‍കെറ്റില്‍ കിട്ടുന്ന സ്ക്രുബ്ബിനെക്കാള്‍ നൂറിരട്ടി ഗുണം ഉള്ള സ്ക്രബ് ഉണ്ടാക്കാം എന്നതാണ് സത്യം .പല വിധത്തില്‍ പല സാധനങ്ങള്‍ ഉപയോഗിച്ച് വീട്ടില്‍ത്തന്നെ സ്ക്രബ്ബ് ഉണ്ടാക്കാം എങ്കിലും ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് വളരെ എളുപ്പത്തില്‍ ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ക്രുബ് ആണ് ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെയാണു ഉപയോഗിക്കേണ്ടത് എന്നും നോക്കാം .

ഈ സ്ക്രബ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഒരു സ്പൂണ്‍ ബ്രൌണ്‍ ഷുഗര്‍ ,ഇനി ബ്രൌണ്‍ ഷുഗര്‍ ഇല്ല എങ്കില്‍ പൊടിച്ച പഞ്ചസാര ,പിന്നെ ഒരു സ്പൂണ്‍ തേന്‍ എന്നിവയാണ് .

തയാറാക്കി ഉപയോഗിക്കുന്ന വിധം .

ഒരു ചെറിയ പാത്രത്തില്‍ ഒരു സ്പൂണ്‍ പഞ്ചസാര അല്ലങ്കില്‍ ബ്രൌണ്‍ ഷുഗര്‍ എടുക്കുക .അതിലേക്കു ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക .ശേഷം പത്ത് അഞ്ചു മുതല്‍ പത്ത് മിനിട്ട് വരെ അങ്ങനെ തന്നെ വെക്കുക .പത്ത് മിനിട്ടിനു ശേഷം മുഖത്ത് സാധാരണ കടയില്‍ നിന്നും വാങ്ങുന്ന സ്ക്രുബ് ഉപയോഗിക്കുന്നത് പോലെ തന്നെ പുരട്ടിയ ശേഷം മസ്സാജ് ചെയവുന്നത് ആണ് .അഞ്ഞുമുതല്‍ പത്ത് മിനിട്ട് വരെ മസ്സാജ് ചെയ്ത ശേഷം അല്‍പ്പനേരം വച്ച ശേഷം തണുത്തതോ അല്ലങ്കില്‍ ഇളം ചൂട് വെള്ളത്തിലോ കഴുകി കളയവുന്നത് ആണ് ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ചെയ്താല്‍ ഇതിന്റെ ഗുണം തീര്‍ച്ചയായും ലഭിക്കുന്നത് ആണ് .

ഈ സ്ക്രുബ് തയാറാക്കി ഉപയോഗിച്ചാല്‍ മുഖത്തെ ബ്ലാക്ക്‌ ഹെട്സ് ,മുഖക്കുരു ,ഡെഡ് സ്കിന്‍ അതുപോലെ തന്നെ കണ്ണിന്റെ അടിഭാഗത്ത്‌ ഉണ്ടാകുന്ന കറുപ്പ് നിറം ഇവയെല്ലാം മാറുന്നത് ആണ് .

അതുപോലെ തന്നെ ഈ സ്ക്രബ് ഉപയോഗിച്ച് ചുണ്ടുകളില്‍ സ്ക്രുബ് ചെയുന്നത് ചുണ്ടുകള്‍ക്ക് നല്ല നിറം നല്‍കുകയും ചുണ്ടുകളിലെ ഡെഡ് സ്കിന്‍ ഇല്ലാതാക്കുകയും ചെയും .

സ്ഥിരമായി പരസ്യത്തില്‍ കാണുന്ന സ്ക്രുബ് ഉപയോഗിക്കുന്നവര്‍ ഈ സ്ക്രുബ് തയാറാക്കി ഉപയോഗിച്ച് നോക്കുക കടയില്‍ നിന്നും വാങ്ങുന്ന സ്ക്രുബ് ഉപയോഗിക്കുന്നതിന്റെ ഇരട്ടി ഗുണവും ഇരട്ടി ഫ്രഷ്‌നെസ്സും നിങ്ങള്ക്ക് സ്വയം ഫീല്‍ ചെയുന്നത് ആണ് .നിങ്ങള്ക്ക് ലഭിച്ച ഈ അറിവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക .ഒപ്പം നിങ്ങളുടെ സംശയങ്ങളും കമന്റ്‌ ചെയവുന്നത് ആണ് .

Be the first to comment

Leave a Reply

Your email address will not be published.


*