എത്ര കടുത്ത മുടികൊഴിചിലും പിടിച്ചു കെട്ടിയപോലെ നില്‍ക്കും ഈ മിശ്രിതം ഒരാഴ്ച ഉപയോഗിച്ചാല്‍ .ഒപ്പം മുടി നല്ല കട്ടിയില്‍ വളരുകയും ചെയും

ഇന്ന് നാം പരസ്യങ്ങളില്‍ കാണുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുന്നവര്‍ ആയി മാറിക്കഴിഞ്ഞു .അതുകൊണ്ടാണ് കഷണ്ടിക്കും മുടികൊഴിച്ചിലിനും ഉള്ള എണ്ണയും .വയറു കുറയാനും ഭാരം കുറയാനുമുള്ള തൈലവും എല്ലാം വലിയ വിലക്ക് വിറ്റ് പോകുന്നത് .വാങ്ങി ഉപയോഗിച്ച് അമളി പറ്റിയവര്‍ പുറത്തുപറയുകയില്ല എന്നതുകൊണ്ട് ഈ എണ്ണകള്‍ ധാരാളമായി ചിലവാകുന്നു .

സാധാരണ ഗതിയില്‍ മുപ്പതു മുതല്‍ നാല്‍പ്പതുവരെ മുടിയിഴകള്‍ ഒരു ദിവസം കൊഴിഞ്ഞു പോകുന്നത് ഒരു രോഗമേ അല്ല .എന്നാല്‍ ദിവസം ഇതില്‍ കൂടുതല്‍ മുടിയിഴകള്‍ കൊഴിഞ്ഞു പോകുന്നു എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ് .മുടികൊഴിച്ചില്‍ പരിഹരിച്ചു മുടി തഴച്ചു വളരാനുള്ള ഒരു എണ്ണ ഞങ്ങള്‍ ഇവിടെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു .നിങ്ങള്ക്ക് വീടുകളില്‍ത്തന്നെ ഇത് സ്വയം തയാറാക്കി ഉപയോഗിക്കാവുന്നതാണ് .

മുന്നൂര് ഗ്രാം വെളിച്ചെണ്ണയില്‍ ഉപയോഗിക്കേണ്ട ചേരുവകളുടെ അളവുകള്‍ ചുവടെ കൊടുക്കുന്നു .

മുന്നൂര് ഗ്രാം വെളിച്ചെണ്ണ ,ആവണക്കെണ്ണ നൂറു ഗ്രാം കറിവേപ്പില ഇരുപതു തണ്ട്,ഉലുവപ്പൊടി രണ്ടു ടീസ്പൂണ്‍,തേങ്ങാപ്പാല്‍ ഒരു കപ്പ്‌,നെല്ലിക്ക ആറെണ്ണം,ചെമ്പരത്തിപ്പൂ നാലെണ്ണം ,കയോന്നി ഒരു പിടി .മയിലാഞ്ചി ഒരു പിടി ,കരുകപ്പുല്ല് ഒരു പിടി ,കറ്റാര്‍വാഴ ഒരു തണ്ട് ,ചെറിയ ഉള്ളി നാലെണ്ണം .നിങ്ങള്‍ അഥവാ എണ്ണയുടെ അളവ് കൂട്ടുകയാണ് എങ്കില്‍ അതിനനുസരിച്ച് മറ്റു ചേരുവകളും കൂടുതല്‍ എടുക്കേണ്ടതാണ് .

എണ്ണ തയാറാക്കേണ്ട വിധം ചുവടെ കൊടുക്കുന്നു വീഡിയോ കാണുക .


ഇരുംബ് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേര്‍ത്ത് ചെറു തീയില്‍ ചൂടാക്കുക .കറിവേപ്പ് ,ചെമ്പരത്തി നെല്ലിക്ക ,കയോന്നി ,മയിലാഞ്ചി,കറുകപുല്ല്,കറ്റാര്‍വാഴ,ചെറിയ ഉള്ളി എന്നിവ മിക്സിയില്‍ നന്നായി അരച്ചശേഷം എണ്ണയില്‍ ചേര്‍ക്കുക .എണ്ണ തിളച്ചു വരുമ്പോള്‍ അതില്‍ ഉലുവാപ്പൊടിയും തേങ്ങാപ്പാലും ചേര്‍ക്കുക .നന്നായി തിളക്കണം ചെറു തീയില്‍ തുടര്‍ച്ചായി ഇളക്കികൊണ്ടിരിക്കുക ha.തുടര്‍ച്ചയായി ഇളക്കിയില്ല എങ്കില്‍ ചട്ടിയില്‍ കരിഞ്ഞു പിടിക്കും .ചേരുവകള്‍ നല്ല ടാര്‍ നിറം ആകുമ്പോള്‍ തീയില്‍ നിന്നും വാങ്ങിയ ശേഷം പന്ത്രണ്ടു മണിക്കൂര്‍ തണുക്കാന്‍ അനുവദിക്കുക .ശേഷം അരിച്ച് ഒരു കുപ്പിയില്‍ ആക്കിയ ശേഷം അതില്‍ വൈറമിന്‍ ഈ കാപ്സുലുകള്‍ പൊട്ടിച്ച് ഇട്ട ശേഷം നന്നായി ഇളക്കുക .ദിവസവും രാത്രി ഉറങ്ങുന്നതിന് മുന്പ് അല്‍പ്പം എണ്ണ തലയില്‍ തേച്ചു പിടിപ്പിച്ച  ശേഷം രാവിലെ കഴുകി കളയുക

അലര്‍ജി സൈനസൈടിസ് രോഗം ഉള്ളവര്‍ രാത്രി എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കുന്നതിനു പകരം കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്പ് മാത്രം തലയില്‍ തേച്ചു നല്ലപോലെ മസ്സാജ് ചെയ്താല്‍ മതി .തുടര്‍ച്ചയായി ഈ എണ്ണ ഉപയോഗിക്കുക .അകാല നര, താരന്‍ ,മുടികൊഴിച്ചില്‍ ,എന്നിവ പരിഹരിക്കപ്പെടുകയും മുടിക്ക് നല്ല കറുപ്പും തിളക്കവും ലഭിക്കുകയും ചെയും .

Be the first to comment

Leave a Reply

Your email address will not be published.


*