കക്ഷത്തിലെയും തുടയിടുക്കിലെയും കഴുത്തിലെയും കറുപ്പുനിറം മാറാന്‍ ഇതുപോലെ 5 പ്രാവശ്യം ചെയ്താല്‍ മതി

0
186

ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നം ആണ് കക്ഷത്തിലും അതുപോലെ തുടയിടുക്കിലും ഒക്കെ ഉണ്ടാകുന്ന കറുപ്പ് നിറം .ഈ പ്രശ്നത്തെ ഒഴിവാക്കാന്‍ പലതരത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ് എങ്കിലും ഈ ക്രീമുകള്‍ കൊണ്ട് പ്രതീക്ഷിച്ച ഫലം പലപ്പോഴും കിട്ടുക ഇല്ല എന്ന് മാത്രമല്ല പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയുക പതിവാണ് .

എന്നാല്‍ ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് കക്ഷത്തിലെയും തുടയിടുക്കിലെയെയും അതുപോലെ തന്നെ കഴുത്തിലെയും കറുപ്പ് നിറം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന വീട്ടില്‍ത്തന്നെ ചെയവുന്ന മാര്‍ഗങ്ങള്‍ ആണ്  .അത് എങ്ങനെയാണു ചെയേണ്ടത് എന്ന് നോക്കാം .

 

ആവശ്യമായ സാധനങ്ങള്‍ ; ഒരു പാത്രത്തില്‍ കുറച്ചു ചൂട് വെള്ളം ,ഒരു വൃത്തിയുള്ള ടവല്‍ ,പഞ്ചസാര ,തേന്‍ ,പിന്നെ ചെറുനാരങ്ങ ,തക്കാളി നീര് ,കസ്തൂരി മഞ്ഞള്‍ പൊടി തൈര് എന്നിവയാണ്

തയാറാക്കി ഉപയോഗിക്കുന്ന വിധം

ആദ്യം ഒരു ചെറിയ ബോളില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര എടുക്കുക (ചെറിയ പൊടി പഞ്ചസാര എടുക്കണം വലുപ്പം ഉള്ള പഞ്ചസാര ആണ് എങ്കില്‍ പൊടിച്ചു എടുക്കണം ) അതിലേക്കു ഒരു സ്പൂണ്‍ ശുദ്ധമായ തേനും അരമുറി നാരങ്ങയുടെ നീരും നല്ലപോലെ മിക്സ്‌ ചെയ്തു ഒരു പത്ത് മിനിട്ട് വെക്കുക .

ഈ സമയം തയാറാക്കി വച്ചിരിക്കുന്ന ചൂടുവെള്ളം ടവല്‍ മുക്കി എവിടെയാണോ ഉപയോഗിക്കുന്നത് ആ ഭാഗം നല്ല വൃത്തിയായി തുടച്ചു വൃത്തിയാക്കുക .ശേഷം തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം പുരട്ടി രണ്ടു  മുതല്‍ അഞ്ചു  മിനിട്ട് വരെ മസ്സാജ് ചെയുക .ശേഷം തയാറാക്കി വച്ചിരിക്കുന്ന ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി കളയുക.

ഇനി രണ്ടു സ്പൂണ്‍ തൈര്‌ ,രണ്ടു സ്പൂണ്‍ താക്കാളി നീര് പിന്നെ അല്പം മഞ്ഞള്‍ പൊടി ഇവ മൂന്നും കൂടി നല്ലതുപോലെ മിക്സ്‌ ചെയ്ത ശേഷം നമ്മള്‍ ആദ്യം ചെയ്തത് പോലെ എവിടെ ആണോ കറുപ്പ് നിറം മാറേണ്ടത് അവിടെ തേച്ചു പിടിപിച്ചു നല്ലത് പോലെ മസ്സാജ് ചെയുക. അഞ്ചു മിനിട്ട് മുതല്‍ പത്ത് മിനിട്ട് വരെ ഇങ്ങനെ മസ്സാജ് ചെയണം ശേഷം ഉണങ്ങാന്‍ അനുവദിച്ച ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയവുന്നത് ആണ്  രണ്ടു ദിവസത്തില്‍ ഒരിക്കല്‍ ഒരാഴ്ച  ഇങ്ങനെ ചെയ്താല്‍ വ്യക്തമായ മാറ്റം നിങ്ങള്ക്ക് അനുഭവിച്ചു അറിയാവുന്നത് ആണ് .

കഴുത്തിലെയും തുടയിടുക്കിലെയും കക്ഷതിലെയും കറുപ്പ് നിറം മാറാന്‍ സഹായിക്കുന്ന മറ്റു എളുപ്പ മാര്‍ഗങ്ങള്‍ ഏതൊക്കെ എന്ന് അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here