
പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം. പേനിന്റെ മുട്ടകളാണ് ഈര് എന്ന് അറിയപ്പെടുന്നത്.
തലയിലെ പേനുകൾ അപകടകാരികൾ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ എളുപ്പമാണ്. പേൻ ബാധയിൽ നിന്ന് മോചനം നേടുന്നതും അത്ര എളുപ്പമല്ല. ഇവ ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം ശക്തമായി തല ചൊറിയാൻ ഇടവരും. ഇത് തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴാൻ കാരണമാവുകയും ചെയ്തേക്കാം. കൊച്ചുകുട്ടികളിൽ ഇത്തരം പോറലുകൾ അണുബാധയ്ക്ക് കാരണമാവാം.തലയിലെ പേൻ ശല്യം മാറാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്.
തലയിലെ പേൻ ശല്യം മാറാൻ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേൻ എല്ലാം വേരോടെ ഇല്ലാതാക്കാം. തലയിലെ പേനിനെ ഓടിക്കാന്‍ മറ്റു ചില എളുപ്പ മാര്‍ഗങ്ങള്‍ കൂടെ ഉണ്ട് അവ എന്തൊക്കെ എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണാം .
Leave a Reply